മലയാള സിനിമയിലെ അമ്മയായ ആറന്മുള പൊന്നമ്മ മാലേത്തു് കേശവപിള്ളയുടെയും പാറുക്കുട്ടയമ്മയുടെയും മകളായി 1914 മീന മാസത്തിലെ ഭരണി നക്ഷത്രത്തില്‍ ജനിച്ചു. നാലു് സഹോദരങ്ങള്‍. രാമകൃഷ്ണപിള്ള, പങ്കിയമ്മ, ഭാസ്ക്കരപിള്ള, തങ്കമ്മ.
1950ല്‍ ശശിധരന് എന്ന ചിത്രത്തിലൂടെയാണു പൊന്നമ്മ അഭിനയരംഗത്തെത്തിയതു്.
മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ്, കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, ഫിലിം ഫാന്‍സ് അസോസിയേഷന് അവാര്‍ഡ്, സംഗീതനാടക അക്കാഡമി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചു. 2006ല്‍ ജെ സി ഡാനിയല്‍ പുരസ്ക്കാരം ലഭിച്ചു.
പതിമൂന്നു വര്‍ഷം സംഗീതഅദ്ധ്യാപികയായിരുന്നു. നാടകരംഗത്തു നിന്നുമാണു് സിനിമയിലെത്തിയതു്.
ഭര്‍ത്താവ് യശശ്ശരീരനായ കൊച്ചുകൃഷ്ണപിള്ള. മക്കള്‍ രാജമ്മ, രാജശേഖരന്. ചെറുമകള്‍ രാധിക നടന് സുരേഷ് ഗോപിയുടെ ഭാര്യയാണു്.
21 ഫെബ്രുവരി 2011 ൽ അന്തരിച്ചു
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010