Oru Raagam Pala Thaalam (1979)
|
|
Producer | George Thomas,Sreevidya |
Director | M Krishnan Nair |
Main Actors | Madhu,Jayan,Sreevidya |
Supporting Cast | Jagathy Sreekumar,Sankaradi,PK Abraham,Balan K Nair,TP Madhavan,Aranmula Ponnamma,Reena M John |
Musician | MS Viswanathan |
Lyricist | Sreekumaran Thampi |
Singers | P Jayachandran,Vani Jairam |
Date of Release | 31/08/1979 |
Number of Songs | 3 |
|
Old Song Book
ഒരു രാഗം പല താളം
കുട്ടിക്കാലത്തു് ചെയ്തുപോയ ഒരു പാതകത്തിന്റെ നീറുന്ന കുറ്റബോധവും പേറി കഴിയുന്ന വിനോദ് സകല ഐശ്വരങ്ങളും അനുഗ്രഹിച്ചിട്ടും നിരാശനായ ഒരൊറ്റയാനായി മാറി. അപ്പോഴാണു് രാജു ഒരാത്മസുഹൃത്തായി അഥവാ അനുജനായി വിനോദിന്റെ ജീവിതത്തില്‍ കടന്നുവരുന്നതു്. പഴയതെല്ലാം മറന്നു് ഒരു പുതിയ മനുഷ്യനാകാന്‍ വിനോദ് തീരുമാനിച്ചു.
തുടര്‍ന്നു് തന്റെ എസ്റ്റേറ്റിലെ മേസ്ത്രിയുടെ മകള്‍ മീനയെ യാദൃച്ഛയാ കണ്ടുമുട്ടുന്നു. വരണ്ട മണലാരണ്യത്തില്‍ ഒരു തെളിനീരുറവു് കണ്ടെത്തിയപോലെ വിനോദ് അഹ്ലാദിച്ചു. ജീവിതത്തിനു് പുതിയൊരര്‍ത്ഥം ഉണ്ടാവുകയാണു്.
പക്ഷെ തന്റെ സുഹൃത്തു രാജുവും മീനയും കാമുകീകാമുകന്മാരായിരുന്നു എന്ന ദുഃഖസത്യം വിനോദ് അറിഞ്ഞില്ല. വിനോദിന്റെ പ്രതിശ്രുതവധു തന്റെ കാമുകിയാണെന്ന കഥ രാജുവും അറിഞ്ഞില്ല. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ വിനോദിന്റെ ഭാര്യാപദം സ്വീകരിക്കാന്‍ മീന നിര്‍ബന്ധിതയായി. വിധിയുടെ ചതുരംഗത്തില്‍ ചുവടു് മാറാന്‍ വയ്യാത്ത കരുക്കളെപ്പോലെ ഈ മൂന്നു മനുഷ്യാത്മാക്കളും ബന്ധിതരായി.
തങ്ങളുടെ പഴയ പ്രണയത്തിന്റെ നേരിയ സൂചന പോലും വിനോദിനു് ലഭിക്കാതിരിക്കാന്‍ മീനയും രാജുവും പരമാവധി ശ്രമിച്ചു. പക്ഷെ സംശയത്തിന്റെ കരിനിഴലുകള്‍ ഒരു വല പോലെ അവരെ വലയം ചെയ്യുകയായിരുന്നു.
വിനോദിന്റെ മനസ്സില്‍ ചിരകാലം ഉറങ്ങിക്കിടന്നിരുന്ന മൃഗം ഉണര്‍ന്നു. സംഘര്‍ഷങ്ങളുടെ തരിമാലകള് ആഞ്ഞുയര്‍ന്നു. ദുരന്തങ്ങള്‍ക്കു മേല്‍ ദുരന്തങ്ങള്‍ ഒരു നീര്‍ച്ചുഴി പോലെ പൊതിഞ്ഞു.
അവര്‍ണ്ണനീയമായ ആ ധര്‍മ്മസമരത്തിന്റെ കദനപൂരിതമായ കഥയാണു് ഒരു രാഗം പല താളം നിങ്ങളോടു് പറയുന്നതു്.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
|
This page was generated on April 23, 2024, 12:23 pm IST | |