Johnson
Musician
|
Year of First Song | 1980 |
Year of Last Song | 2024 |
Number of Songs | 714 |
Movies Composed | 210 |
Favorite Singer | KJ Yesudas |
Favorite Lyricist | Kaithapram |
Raga Most Composed In | Mohanam |
Favorite Director Composed For | Sathyan Anthikkad |
Number of Years in the Field | 45 |
തൃശൂർ ചേലക്കോട്ടുകര തട്ടിൽ വീട്ടിൽ ആന്റണി-മേരി ദമ്പതികളുടെ പുത്രനായി 1953 മാർച്ച് 26-നാണു് ജോൺസന്റെ ജനനം. തൃശൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ ഹാർമ്മോണിയം വായിച്ചുകൊണ്ടാണു് തുടക്കം. തുടർന്നു തൃശൂരിലെ തന്നെ ‘വോയ്സ് ഓഫ് തൃശൂർ’ എന്ന സംഗീതഗ്രൂപ്പിൽ. പിന്നീടു് സംഗീതസംവിധായൻ ദേവരാജന്റെ സഹായിയായി. ‘ആരവം’ എന്ന സിനിമയുടെ പശ്ചാത്തലസംഗീതം ചെയ്തതോടെ സ്വതന്ത്രനായി. ‘ഇണയെത്തേടി’ എന്ന ചിത്രത്തിനുവേണ്ടി ആദ്യത്തെ സംഗീതസംവിധാനവും നിർവ്വഹിച്ചു. ‘പൊന്തൻമാട’, ‘സുകൃതം’ എന്നിവയിലെ പശ്ചാത്തലസംഗീതത്തിന് ദേശീയ അംഗീകാരം ലഭിച്ചു. അഞ്ചുതവണ സംസ്ഥാനസർക്കാർ പുരസ്കാരം ലഭിച്ചു. സംഗീതത്തിനുള്ള ദേശീയ പുരസ്കാരം കേരളത്തിലേക്കുകൊണ്ടുവന്ന ആദ്യത്തെ മലയാളി സംഗീതസംവിധായകനാണ് ജോൺസൺ. മലയാളത്തിൽ ഒരു വർഷം ഏറ്റവുമധികം സിനിമകൾക്ക് ഈണംനൽകിയ റെക്കോർഡും അദ്ദേഹത്തിനാണ്. 1991ൽ 31 സിനിമകൾ.
പള്ളിയിലെ ഹാർമ്മോണിയംവാദകനായി തുടങ്ങി പ്രതിഭയുടെ ധാരാളിത്തം കൊണ്ട് സംഗീതത്തിന്റെ രാജാങ്കണത്തിലെത്തിയ ചരിത്രമായിരുന്നു ജോൺസന്റേത്. അക്കോഡിയൻ എന്ന സംഗീതോപകരണം വാങ്ങാൻ മദ്രാസിലെത്തിയ ജോൺസണെ തിരിച്ചയക്കാതെ കൂടെ നിർത്തിയ ദേവരാജനാണ് യഥാർത്ഥത്തിൽ ആ പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞത്. ദേവരാജന്റെ ഓർക്കസ്ട്ര കൺടക്ടറായി ദിവസം 150 രൂപ പതിഫലം വാങ്ങുന്ന ജോൺസണോടൊപ്പം 80 രൂപ പ്രതിഫലം കൈപ്പറ്റുന്ന ഇളയരാജ എന്ന കീബോർഡ് വാദകനുമുണ്ടായിരുന്നു. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ജോൺസൺ പാടുമായിരുന്നു. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത ഈ ബാലൻ മനസ്സും കാതുകളും നല്ല സംഗീതത്തിനു നേർക്കു തിരിച്ചുവെച്ചു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സെമി പ്രൊഫഷണൽ ഹാർമ്മോണിയം വായനക്കാരനായി. ഒൻപതാം ക്ലാസ്സിൽ വെച്ച് ഒരു ഗാനമത്സരത്തിൽ സമ്മാനം ലഭിച്ചതോടെ സഹപാഠികൾക്കിടയിൽ ഹീറോ ആയി.
പണ്ട് അപ്രേം പള്ളിക്കു മുന്നിലെ ഇരുമ്പുഗേറ്റിൽ താളം പിടിച്ചു പാടുന്ന പതിനൊന്നുകാരനെ ഹാർമ്മോണിയം പഠിപ്പിച്ചതും ഫ്ലൂട്ട് വായിക്കാൻ പഠിപ്പിച്ചതും വി. സി. ജോർജ്ജ് മാഷായിരുന്നു. ഇവർ പിന്നീട് പലപ്പോഴും തോപ്പു സ്റ്റേഡിയത്തിനടുത്തുള്ള സെമിനാരിക്കു സമീപം ഓടക്കുഴൽ പരിശീലനത്തിനായി എത്തിക്കൊണ്ടിരുന്നു. ആ സമയം സെമിനാരിയിൽ നിന്നൊരാൾ ജനലിലൂടെ എല്ലാം ശ്രദ്ധിച്ച് എത്തിനോക്കാറുണ്ട്. അച്ചൻപട്ടത്തിനു പഠിക്കുകയായിരുന്ന ഔസേപ്പച്ചൻ. അദ്ദേഹം പിന്നീട് അതുപേക്ഷിച്ച് സംഗീതലോകത്തെത്തി. ഔസേപ്പച്ചനും ജോൺസണും ഏതാണ്ട് ഒരേകാലത്താണ് മദ്രാസിൽ എത്തിയത്. ഔസേപ്പച്ചൻ റീ-റിക്കാർഡിംഗിൽ പ്രത്യേകശൈലി രൂപപ്പെടുത്തി. അതേസമയം ഏറ്റവും കുറഞ്ഞ സംഗീത ഉപകരണങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ റിസൽറ്റുണ്ടാക്കാൻ ശ്രമിക്കയായിരുന്നു ജോൺസൺ. മണിച്ചിത്രത്താഴിൽ വീണയുടെ ശബ്ദംകൊണ്ടുമാത്രം പ്രേക്ഷകരെ ഞെട്ടിക്കാൻ പോന്നവിധം രംഗം വാർത്തെടുത്തതിൽ ആ സംഗീതപ്രതിഭയുടെ മികവു കാണാം.
കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. വീട്ടിലെ ചെലവുകൾക്കുള്ള വക കണ്ടെത്തിയതും പാട്ടിന്റെ വഴികളിലൂടെ. ശാസ്ത്രീയഗാനങ്ങളെക്കാൾ ലളിതഗാനങ്ങളാണ് ജോൺസൺ പഠിച്ചതും പാടിയതും. നിക്കറിട്ട് തന്റെ നാട്ടിൽ ഗാനമേളയ്ക്കെത്തുന്ന ജോൺസണെയാണ് അർജ്ജുനൻ മാസ്റ്റർക്ക് ഓർമ്മയുള്ളത്. അത്ര ചെറുപ്പത്തിൽ തന്നെ തുടങ്ങിയിരുന്നു ജോൺസന്റെ ഗാനമേളകൾ. ‘വോയ്സ് ഓഫ് ട്രിച്ചൂർ’ എന്ന ഗ്രൂപ്പിനുവേണ്ടി പാടാനെത്തിയ പി. ജയചന്ദ്രൻ വഴിയാണ് ദേവരാജൻ മാസ്റ്ററെ പരിചയപ്പെടുന്നത്. 1974 മുതൽ അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ചശേഷം 1981ലാണ് സ്വതന്ത്രമായി ഒരു ചിത്രത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് പ്രഗൽഭരായ സിനിമാസംവിധായകർക്കെല്ലാം ഒപ്പം ജോലിചെയ്തു.
പി. പത്മരാജനുമായുള്ള ബന്ധമാണ് ജോൺസൺ എന്ന സംഗീതസംവിധായകനെ ഏറെ പ്രശസ്തനാക്കിയത്. ‘കൂടെവിടെ’ എന്ന ചിത്രത്തോടെയായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ പല ചിത്രങ്ങൾക്കും ജോൺസൺ സംഗീതം പകർന്നു. വരികൾ വായിച്ചുനോക്കിയശേഷം സംഗീതം നൽകുന്ന രീതിയായിരുന്നു ഇഷ്ടം. ദേവരാജന്റെ പ്രൌഢകാലത്തിനുശേഷം മെലഡിയെ തിരിച്ചുകൊണ്ടുവന്ന പാട്ടുകൾ ജോൺസൺ ജീവൻ കൊടുത്തവയായിരുന്നു. മലയാളസിനിമാസംഗീതം കഴിഞ്ഞ കുറച്ചുകാലമായി പിന്തുടരുന്ന ശൈലി തനിക്ക് സ്വീകാര്യമല്ലെന്ന് ബോധ്യപ്പെട്ട ജോൺസൺ രംഗത്തുനിന്നും വിട്ടുനിന്നതായിരുന്നു. എന്നാൽ 2006-ൽ ‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രത്തിലൂടെ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി. ആരോഗ്യപരമായ കാരണങ്ങളാൽ പിന്നെയും വേണ്ടത്ര ജ്വലിച്ചുനിൽക്കാനായില്ല. ഒടുവിൽ ഏതാനും മാസങ്ങൾക്കു മുൻപ് അപ്രതീക്ഷിതമായി വിടപറയുമ്പോഴും നാലുചിത്രങ്ങൾ മുഴുമിപ്പിക്കാൻ ബാക്കിയുണ്ടായിരുന്നു.
1980 മുതൽ 2000 വരെയുള്ള വർഷങ്ങൾ മലയാളചലച്ചിത്രഗാനചരിത്രത്തിൽ ജോൺസന്റെ കാലമെന്ന് വിശേഷിപ്പിക്കാം. മുന്നൂറിലേറെ ചിത്രങ്ങളിലായി ആയിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്.
2011 ഓഗസ്റ്റ് 18 ന് ഹൃദയാഘാതം മൂലം ചെന്നൈയിൽ അന്തരിച്ചു.
ശ്രീമതി റാണിയാണ് ഭാര്യ. മകൻ റെൻ 2012 -ലും മകൾ ഷാൻ 2016 -ലും മരിച്ചു.
തയ്യാറാക്കിയത് : ജയലക്ഷ്മി രവീന്ദ്രനാഥ് , സുനിൽ ചെറിയാൻ
അവലംബം : സുകുമാർ കൂർക്കഞ്ചേരി എഴുതിയ ‘സംസ്കൃതി സുകൃതങ്ങൾ‘ എന്ന ലേഖനത്തിൽ നിന്നു്.
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Kaithapram | 215 |
Poovachal Khader | 74 |
ONV Kurup | 64 |
Gireesh Puthenchery | 61 |
Bichu Thirumala | 59 |
K Jayakumar | 18 |
S Ramesan Nair | 15 |
PK Gopi | 13 |
Shibu Chakravarthy | 13 |
P Bhaskaran | 12 |
|
Singers | Songs |
KJ Yesudas | 139 |
KS Chithra | 92 |
KJ Yesudas,KS Chithra | 29 |
MG Sreekumar | 29 |
S Janaki | 22 |
MG Sreekumar,KS Chithra | 16 |
G Venugopal | 15 |
MG Sreekumar,Chorus | 14 |
Sujatha Mohan | 14 |
KS Chithra,Chorus | 13 |
|
Raga | Songs |
Mohanam | 13 |
Aabheri | 9 |
Sudha Dhanyasi | 9 |
Pahadi | 8 |
Kalyani | 8 |
Kaapi | 6 |
Sree Ragam | 5 |
Madhyamavathi | 5 |
Kamboji | 4 |
Sankarabharanam | 4 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Poovachal Khader | 11 |
ONV Kurup | 7 |
Gireesh Puthenchery | 6 |
S Ramesan | 6 |
Kunjappa Pattannoor | 5 |
Mankombu Gopalakrishnan | 5 |
NK Ravindran | 4 |
John Abraham | 3 |
Anthonikutty | 2 |
Bichu Thirumala | 2 |
|
Singers | Songs |
Jolly Abraham | 6 |
P Jayachandran | 6 |
MG Sreekumar | 4 |
KJ Yesudas,Chorus | 4 |
KJ Yesudas | 4 |
P Jayachandran,Chorus | 3 |
G Venugopal | 3 |
Johnson | 3 |
N Sreekanth | 2 |
KS Chithra | 2 |
|
Raga | Songs |
Malayamarutham | 1 |
Madhyamavathi | 1 |
Hamsadhwani | 1 |
Vakulaabharanam | 1 |
Bilahari | 1 |
Arabhi | 1 |
Sindhu Bhairavi | 1 |
Pahadi | 1 |
|
|
Relevant Articles