സാഹിത്യസൂചിക
മലയാളത്തില്‍ വിരളമായി മാത്രം കാണുന്ന ഒരു സിനിമ/സംഗീത സാഹിത്യ വിശ്വവിജ്ഞാനകോശം നിര്‍മ്മിക്കുകയാണ് മലയാളസംഗീതം സാഹിത്യസൂചിക ചെയ്യുന്നത് .
പരിപൂര്‍ണ്ണമായ ഒരു സാഹിത്യ ഡയറക്ടറി നിര്‍മ്മിക്കുകയല്ല ഞങ്ങളുടെ ഉദ്ദേശം . അതിനായി പുസ്തകരൂപത്തില്‍ ചില ഉദ്യമങ്ങള്‍ പല ദശകങ്ങളായി നടന്നു വരുന്നു (ഉദാഹരണം: ഏറെ കുറെ സമ്പൂര്‍ണ്ണമായ കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യകാര ഡയറക്ടറി), ഇന്റെര്‍നെറ്റിലും ഈ ആവശ്യത്തിനായി ചില വായനശാലകളും പുസ്തകശാലകളും അവരവരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്താനായി ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട് . പുസ്തകങ്ങള്‍ , പ്രസാധകര് , അത് എഴുതിയവരുടെ പേരുകള്‍ , പ്രസിദ്ധീകരിച്ച വര്‍ഷം , എന്ന വിവരങ്ങള്‍ക്ക് ഈ പട്ടികകള്‍ വളരെ ഉപകാരപ്രദമാണ്. വായനയും അതിലൂടെയുള്ള ആസ്വാദനവും ഒരു ചെറിയ വിഭാഗം ആളുകളില്‍ മാത്രം ഒതുങ്ങുന്ന ഈ കാലയളവില്‍ എഴുത്തുകാരെയും അവരുടെ കൃതികളെയും സാധാരണക്കാരുടെ ഇടയിലേക്ക് കൊണ്ട് വരിക എന്നതാണ് ഡി സി ബുക്സും അത് പോലുള്ള പ്രസാധകരും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 'ഓണ്‍ലൈന്‍' വായനശാലകളും ചെയ്യുന്നത് .
സാഹിത്യസൂചികയുടെ ദൌത്യം: ഇന്ന് സംഗീതത്തിലൂടെ കവിതയും സിനിമയിലൂടെ കഥയും അറിയുന്ന മലയാളികള്‍ക്ക് അതിലൂടെ സാഹിത്യത്തോടുള്ള സ്വന്തം കാഴ്ചപ്പാട് മാറ്റിയെടുത്തു പുതിയൊരു ഉണര്‍വ്വോട് കൂടി അതിനെ കാണാനാക്കുക . ഇത് സംഭവിച്ചാല്‍ ഞങ്ങള്‍ ഈ സംരംഭം വിജയിച്ചതായി കരുതും .
സാഹിത്യരചനകള്‍ , സാഹിത്യകാര്‍ , പുസ്തകങ്ങള്‍ , തുടങ്ങിയവ ഇവിടെ ലഭ്യമാണ്
ഈ സംരംഭത്തില്‍ ഞങ്ങളെ കൂടുതല്‍ സഹായിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ദയവായി ബന്ധപ്പെടുക