ഇ. എന്‍. സി. നായര്‍ ഛായാഗ്രഹണവും കൃഷ്ണഇളമണ് ശബ്ദലേഖനവും, പാര്‍ത്ഥസാരഥി നൃത്തസംവിധാവും, എം. ഗോപാലകൃഷ്ണന് ചിത്രസംയോജനവും , കെ. ബാലകൃഷ്ണന് മേക്കപ്പും, കെ. നാരായണന് വസ്ത്രാലങ്കാരവും കൈകാര്യം ചെയ്ത ഈ ചിത്രം ശ്രീ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്തു.
കഥാസാരം :
പൂമുറ്റം തൊട്ടമുടമസ്ഥനായ പുന്നച്ചന്‍ എസ്റ്റേറ്റു് ഭരണം മകന് ബാബിവിനെ ഏല്‍പ്പിച്ചു. തോട്ടത്തിലെ നെഴ്സായ ദീനാമ്മയുടെ മകള്‍ ജെസി ഈയവസരത്തിലാണു് കേളേജുവിദ്യാഭ്യാസാനന്തരം മടങ്ങിയെത്തിയതു്. കുളിരുപുതച്ച കാട്ടാറിന്റെ തീരത്തു് കുണുങ്ങിനടന്ന ആ കുസൃതിപ്പെണ്ണു് ബാബുവിന്റെ ഹൃദയം കവരാന്‍ അധികനാളുകളെടുത്തില്ല. അവര്‍ക്കിടയില്‍ പ്രേമസന്ദേശങ്ങള് കൈമാറിയിരുന്നതു് ബാബുവിന്റെ ലയണ്‍ എന്ന പട്ടിയാണു്. വളരെ സൂക്ഷ്മമായിട്ടാണു് അവരുടെ പ്രേമരഹസ്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നതെങ്കിലും പുന്നച്ചനും ദീനാമ്മയും കാര്യങ്ങള്‍ അറിഞ്ഞു. നായാട്ടിനെന്നുംപറഞ്ഞു് നടന്നിരുന്ന ബാബുവിന്റെ കയ്യില്‍ നിന്നും പുന്നച്ചന്‍ തോക്കു് പിടിച്ചു വാങ്ങി. ദീനാമ്മ മകളെ ഗുണദോഷിച്ചു, മര്‍ദ്ദിച്ചു. എന്നിട്ടും ഫലം ഒന്നുമുണ്ടായില്ല.
ശോകചിത്തനായ പുന്നച്ചന്‍ ബാബുവിനെ ഒരു കോണ്‍ഫറന്‍സില്‍ സംബന്ധിക്കാനെത്തിയ ന്യായേന മദിരാശിക്കയച്ചു. ഇതിനിടയില്‍ തോട്ടംസൂപ്രണ്ടിന്റെ മകനും ജെസിയുടെ പഴയ കളിത്തോഴനുമായ ജോയിക്കു് അവളെ വിവാഹം ചെയ്തുകൊടുക്കുവാന്‍ വേണ്ട ഏര്‍പ്പാടുകളും ചെയ്തു.
ബാബുവിനെത്തന്നെ നിനച്ചിരുന്ന ജെസിയോടു് ദീനാമ്മ ആ രഹസ്യം പറഞ്ഞു. പണ്ടു് നഴ്സായി ജോലി നോക്കിയിരുന്ന ആശുപത്രിയില്‍ ചികിത്സാര്‍ത്ഥം പുന്നച്ചന്‍ വന്നു. ആ ബന്ധത്തിലുണ്ടായ പുത്രിയാണു് ജെസി. വിവാഹിതയാകുന്നതിനു് മുമ്പു് ഗര്‍ഭിണിയായ ദീനാമ്മയെ ആശുപത്രി അധികൃതര്‍ പുറത്താക്കി. ജോലി നഷ്ടപ്പെട്ട ദീനാമ്മയെ പുന്നച്ചന്‍ എസ്റ്റേറ്റില്‍ നഴ്സായി നിയമിച്ചു. സ്വമാതാവില്നിന്നും ബാബുവും താനും സഹോദരീസഹോദരന്മാരാണെന്നു് അറിഞ്ഞ ജെസി അന്തംവിട്ടുപോയി. അങ്ങനെ അവള് ജോയിയുമായുള്ള വിവാഹബന്ധത്തിനു് സമ്മതിച്ചു.
ജോയിയുടേയും ജെസിയുടേയും വിവാഹം നടന്ന രാത്രി ബാബു മദിരാശിയില്‍ നിന്നും മടങ്ങി. ആദ്യരാത്രിയില്‍ മണിയറ പൂകിയ ജെസിയെ ലയണ്‍ പിന്തുടര്ന്നു. പട്ടി തന്നെ കടന്നാക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അടുത്തു് കിടന്ന കത്തിയെടുത്തു് ജോയി ലയണിനെ വെട്ടിയും കുത്തിയും കൊന്നു. ജെസി തന്നെ വഞ്ചിക്കുകയായിരുന്നു എന്നു് ആ സമയം അവിടേക്കു് കടന്നുവന്ന ജോയി സംശയിച്ചു. വിശദീകരണത്തിനൊന്നും ചെവി കൊടുക്കാതെ തന്റെ കൈത്തോക്കെടുത്തു് ജെസിയുടെ നേര്‍ക്കു് ബാബു നിറയൊഴിച്ചു. സ്വസഹോദരിയുടെ ചുടുചോര ചീന്തി.
ജെസിയുടെ മരണം പുന്നച്ചനെ വല്ലാതെ നടുക്കി. അദ്ദേഹം ആ രഹസ്യം ബാബുവിനെ അറിയിച്ചു. താന്‍ കൊന്നതു് തന്റെ കാമുകിയല്ലെന്നും സ്വന്തം സ്വന്തം സഹോദരിയെയാണെന്നും മനസ്സിലാക്കിയ ബാബു പിന്നീടു് ഒട്ടും താമസിച്ചില്ല. സഹോദിരയെ കൊന്ന അതേ കൈത്തോക്കു് സ്വന്തം മാറിലേക്കമര്‍ത്തി.
കുമാരസ്വാമി ആന്‍ഡു് കമ്പനി വിതരണം നടത്തിയ പുത്രി 04-03-1966ല്‍ റിലീസു് ചെയ്തു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|