Nilakkaatha Chalanangal (1970)
|
Producer | Ms K Sukumaran |
Director | K Sukumaran Nair |
Actors | Sathyan ,Madhu ,Jose Prakash ,Alummoodan ,SP Pillai ,Kottayam Chellappan ,Jayabharathi ,Renuka ,Aranmula Ponnamma ,Meena ,TR Omana ,Nellikkodu Bhaskaran ,Kottayam Chellappan ,Prem Prakash |
Musician | G Devarajan |
Lyricist | Vayalar Ramavarma |
Singers | KJ Yesudas ,P Jayachandran ,P Madhuri ,P Susheela |
Banner | Not Available |
Distribution | Lekha Pictures Konni |
Story | Sunny Mamuttil |
Screenplay | Kanam EJ |
Dialog | Kanam EJ |
Editor | G Venkitaraman |
Art Director | Not Available |
Camera | CJ Mohan |
Design | SA Salam |
Date of Release | 25/9/1970 |
Number of Songs | 5 |
|
കഥാസാരം
ജോണിയും മേഴ്സിയും സാമും കോളേജിലെ സഹപാഠികളാണ്. ജോണിയും മേഴ്സിയും അനുരാഗത്തിന്റെ നേർത്ത നൂലിഴകൾ കൊണ്ട് അവരുടെ ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നു.ഇണ പിരിയാത്ത പറവകളെ പോലെ ഒന്നിച്ചു പാടിയും പറന്നും ഉല്ലാസമായി കഴിഞ്ഞു വരവെ ജോണി കോളേജിൽ നിന്നും പുറത്താക്കപ്പെട്ടു. അവൻ പട്ടാലത്തിൽ ചേർന്നു.അവധിക്കു നാട്ടിലെത്തിയ ജോണിക്ക് വിവാഹാലോചനകൾ പലതു വന്നിട്ടും മേഴ്സിക്കു വേണ്ടി അവൻ അവയെല്ലാം നിരസിച്ചു.വാഗ്ദാനങ്ങളോടെ ജോണി തിരിച്ചു പോയി.വിരഹവേദനയുടെ ചൂടാറുന്നതിനു മുൻപേ ജോണി മൃതിപ്പെട്ടു എന്ന വാർത്ത നാട്ടിലെത്തി.മേഴ്സിയുടെ ഹൃദയം പിളർന്ന അനുഭവം ആയിരുന്നു അത്. ദുഃഖത്തിന്റെ പടുകുഴിയിൽ പെട്ടു പോയ അവളെ സമാശ്വസിപ്പിക്കുവാൻ പഴയ സുഹൃത്തായ സാം എത്തി.മേഴ്സിയും സാമുമായുള്ള സാമീപ്യം സാമൂഹ്യ നിയമങ്ങളുടെ സീമകളെ ലംഘിച്ചു മുന്നോട്ടു പോയി. അവിവാഹിതയായ മേഴ്സി ഒരു മാതാവായിക്കഴിഞ്ഞിരുന്നു. ഈ വിവരമൊന്നുമറിയാതെ സാം ഒരു പണക്കാരിയെ വിവാഹം കഴിച്ചു.അപവാദത്തിന്റെ ശരങ്ങളേറ്റ് അപമാനത്തിന്റെ അന്ധകാരത്തിൽ മേഴ്സി തള്ളപ്പെട്ടു. കൈക്കുഞ്ഞുമായി വേദനയുടെ മാത്രം ലോകത്തിൽ അവൾ കഴിഞ്ഞു.മരിച്ചു പോയതായി കരുതപ്പെട്ട ജോണി ശത്രുക്കളുടെ തുറുങ്കിൽ നിന്നും മോചിതനായി നാട്ടിലെത്തി തന്റെ ജീവിതസഖിയെ തേടിപ്പിടിച്ചു.മനുഷ്യ സഹജമായ അവളുടെ തെറ്റുകൾക്ക് മാപ്പു നൽകി കൊണ്ട് അവളെ സ്വീകരിക്കുവാൻ അ സ്നേഹധനൻ തയ്യാറായി. പക്ഷേ മേഴ്സി അനുകൂലിച്ചില്ല.ജോണി തന്റെ ഹൃദയേശ്വരിയുടെ ജീവിതം നശിപ്പിച്ച ദ്രോഹിയായ സാമിനെ കണ്ടു സംസാരിച്ചു. വിവാഹിതനായ തന്റെ കുടുംബ ജീവിതം താറുമാറാക്കരുതെന്ന് സാം കേണപേക്ഷിച്ചു.മേഴ്സിയെയും സാമിന്റെ കുട്ടിയെയും കൂട്ടി അങ്ങോട്ടു ചെല്ലുമെന്നറിയിച്ച ശേഷം ജോണി തിരിച്ചു പോന്നു.ജോണി സാമിനെ ഉപദ്രവിക്കാതെ മേഴ്സിയെ സ്വീകരിക്കുവാൻ തന്നെ തീർച്ചപ്പെടുത്തി.പക്ഷേ അപ്പോഴേക്കും സാം സ്വയം വെടി വെച്ച് ജീവിതം അവസാനിപ്പിച്ചിരുന്നു.സാമിന്റെ ശവകുടീരത്തിൽ ജോണിയും മേഴ്സിയും ആദരാഞ്ജലികൾ അർപ്പിക്കുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്
|
This page was generated on December 7, 2019, 2:03 am IST |  |