നാടകത്തിലും സിനിമയിലും ഹാസ്യാഭിനയരംഗത്തു് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു തിളങ്ങിയിരുന്ന ഒരു ഹാസ്യാഭിനയപ്രതിഭയായിരുന്നു ആലുംമൂടൻ. യഥാർത്ഥ പേരു് ഡൊമിനിക്. ചങ്ങനാശ്ശേരിയിൽ ചെത്തിപ്പുഴ എന്ന സ്ഥലത്തായിരുന്നു ജനനം. അച്ഛൻ ആലുംമൂട്ടിൽ ജോസഫ്. അമ്മ റോസാമ്മ. കൗമാരകാലം മുതൽ നാടകങ്ങളോടും അഭിനയത്തോടും അടങ്ങാത്ത താല്പര്യം. ആ പ്രതിപത്തി അതിരുകടന്നപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിപ്പു നിർത്തേണ്ടതായി വന്നു. നാടകങ്ങളുടെ പിറകേയുള്ള ഈ യാത്രയുടെ ഭാഗമായി പല ട്രൂപ്പുകളിലും നാടകപ്രവർത്തനങ്ങളുമായി അദ്ദേഹം എത്തിപ്പെട്ടു. ‘ഞങ്ങൾ വരുന്നു’ എന്ന നാടകത്തിൽ ഒരു ഹാസ്യകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നാടകത്തിൽ രംഗപ്രവേശം ചെയ്തതു്. തന്റെ സംഭാഷണങ്ങളിൽകൂടി മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കുക എന്ന അസാമാന്യമായ കഴിവു് ജന്മസിദ്ധമായി ലഭിച്ചിരുന്നതു കൊണ്ടും വളരെ തന്മയത്വത്തോടെ ആ കഴിവു് അവതരിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടും അദ്ദേഹം പ്രസിദ്ധനായി. അന്നത്തെ സുപ്രസിദ്ധ നാടകസമിതികളായിരുന്ന ചങ്ങനാശ്ശേരി ഗീഥയിലും, കെ പി എ സിയിലും പതിനഞ്ചു വർഷങ്ങൾക്കുമേൽ ആലുംമൂടൻ സജീവസാന്നിദ്ധ്യമായിരുന്നു. ചങ്ങനാശ്ശേരി ഗീഥാ ട്രൂപ്പിന്റെ ‘ലഹരി’ തുടങ്ങിയ പല നാടകങ്ങളിലും അഭിനയിച്ചെങ്കിലും ഗീഥയുടെ ‘ഏഴുരാത്രികൾ’ എന്ന നാടകത്തിലെ ഹാസ്യവേഷമാണു് ഇദ്ദേഹത്തെ കേരളമൊട്ടാകെയുള്ള നാടകപ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റിയതു്. കേരളത്തിൽത്തന്നെ ഈ നാടകം ആയിരത്തിൽക്കൂടുതൽ സ്റ്റേജുകളിൽ അവതരിപ്പിക്കപ്പെടുകയും ആലുംമൂടൻ എന്ന കലാകാരൻ നാടകരംഗത്തു് പ്രസിദ്ധനായിത്തീരുകയും ചെയ്തു.
നാടകസ്റ്റേജുകളിലെ ആലുംമൂടന്റെ തിളക്കമാർന്ന അഭിനയമികവും, ഹാസ്യം കൈകാര്യം ചെയ്യുന്നതിൽ വ്യത്യസ്ത രീതിയും പ്രത്യേക കഴിവുമുള്ള നടനാണെന്നുള്ള പ്രസിദ്ധിയും സിനിമകളിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾക്കു് വഴിയൊരുക്കി.1966 ൽ ശ്രീ കുഞ്ചാക്കോ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ഉദയായുടെ ‘അനാർക്കലി’ എന്ന ചിത്രത്തിൽ അഫ്ഗാൻ പട്ടാളക്ക്യാമ്പിലുള്ള ഒരു ഭടന്റെ കഥാപാത്രത്തെ ഹാസ്യാത്മകമായി അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീടു് ഉദയാ ചിത്രങ്ങളിലെ ഒരു സ്ഥിരസാന്നിധ്യമായിരുന്നു അദ്ദേഹം. ക്രമേണ നിരവധി അവസരങ്ങൾ ചലച്ചിത്രരംഗത്തുനിന്നും അദ്ദേഹത്തെ തേടിയെത്തുവാൻ തുടങ്ങി. മൈനത്തരുവി, ആരോമലുണ്ണി, ഏഴുരാത്രികൾ, കൂട്ടുകുടുംബം,നദി, കളിത്തോഴൻ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, മൈഡിയർ കുട്ടിച്ചാത്തൻ, സഞ്ചാരി, ശരശയ്യ, ദത്തുപുത്രൻ, കരകാണാക്കടൽ, തീരം തേടുന്ന പുഴ, പഞ്ചവടിപ്പാലം, ഓളവും തീരവും, പടയോട്ടം, കാസർകോടു് കാദർഭായി തുടങ്ങിയ ചിത്രങ്ങൾ അവയിൽ ചിലതു മാത്രം. പ്രഗൽഭരായ ഒട്ടുമിക്ക സംവിധായകരുടെയും ചിത്രങ്ങളിൽ അഭിനയിക്കുവാനുള്ള അവസരം ലഭിച്ചു. സിനിമയിൽ അന്നത്തെയും ഇന്നത്തെയും പ്രസിദ്ധരായ മിക്ക നടീനടന്മാർക്കൊപ്പവും അഭിനയിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ച ഒരു കലാകാരനായിരുന്നു അദ്ദേഹം. നാടകങ്ങളിലൂടെ തന്റെ കഴിവുകൾ പൂർണ്ണമായും തെളിയിച്ചിട്ടുള്ള ആലുംമൂടന്റെ കൈകളിൽ തങ്ങൾ കൊടുക്കുന്ന കഥാപാത്രങ്ങൾ ഏറ്റവും ഭദ്രമായിരിക്കുമെന്നുള്ള ഉറച്ച വിശ്വാസം പ്രതിഭാധനരായ സംവിധായകർക്കും നിർമ്മാതാക്കൾക്കും ഉണ്ടായിരുന്നു. സ്വതസിദ്ധത നിറഞ്ഞ, എന്നാൽ അല്പം വേറിട്ടരീതിയിലുള്ള, ഹാസ്യാത്മക സംഭാഷണശൈലിയും, അഭിനയവും, കൃശഗാത്രമായ തന്റെ ശരീരഘടനയിലൂടെ അവതരിപ്പിക്കുന്ന പ്രത്യേകതനിറഞ്ഞ ഹാസ്യചലനങ്ങളും ആലുംമൂടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നു. ജനപ്രീതി നേടിയ ഹാസ്യകഥാപാത്രങ്ങളാണു് കൂടുതൽ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ചില ചിത്രങ്ങളിൽ സ്വഭാവനടനായും സഹനടനായും മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ടു് ഈ അഭിനയ പ്രതിഭ.
എഴുപതുകളിൽ ‘അനശ്വരാ തീയേറ്റേഴ്സ്’ എന്ന പേരിൽ സ്വന്തമായി ഒരു നാടകട്രൂപ്പ് ആരംഭിച്ചു. ആനന്ദം പരമാനന്ദം, അധികാരക്കസേര, ആരടാ വലിയവൻ, ഇടിമിന്നൽ, ഞാനാടാ പാറായി തുടങ്ങിയ നാടകങ്ങൾ ‘അനശ്വരാ തീയേറ്റേഴ്സ്’ ആലുമ്മൂടന്റെ നേതൃത്വത്തിൽ വിജയകരമായി അവതരിപ്പിച്ച നാടകങ്ങളാണു്. കൂടാതെ വേദികളിൽ ഹാസ്യകഥാപ്രസംഗവും അവതരിപ്പിച്ചിരുന്നു. അനേകമനേകം വേദികളിൽ അവതരിപ്പിക്കപ്പെട്ട ‘മൂട്ട’ എന്ന ഹാസ്യകഥാപ്രസംഗം ഏറെ പ്രസിദ്ധിയാർജ്ജിച്ചതാണു്.
എല്ലാ കലാകാരന്മാരുടെയും ജീവിതാഭിലാഷം രംഗവേദിയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിക്കണം എന്നതാണു് എന്നു പറയാറുണ്ടു്. ആ ജീവിതാഭിലാഷം സഫലീകരിക്കുവാൻ സാധിച്ച അപൂർവ്വം കലാകാരന്മാരിൽ ഒരാളാണു് സ്വപരിശ്രമത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും കലാരംഗത്തു് വിജയിക്കുവാൻ സാധിച്ച ഈ പ്രതിഭ. പ്രിയദർശൻ സംവിധാനം നിർവ്വഹിച്ച ‘അദ്വൈതം’ എന്ന ചിത്രത്തിന്റെ സെറ്റിൽ മോഹൻലാലുമായുള്ള ഒരു കോമ്പിനേഷൻ സീൻ ചിത്രീകരിക്കുമ്പോഴായിരുന്നു ഹൃദയാഘാതത്താൽ അദ്ദേഹം മരണമടഞ്ഞതു്. ഒരു സന്യാസികഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിന്റെ കാലിൽ രാഷ്ട്രീയക്കാരന്റെ വേഷം അഭിനയിച്ചിരുന്ന ആലുംമൂടൻ പരാജയം സമ്മതിച്ചു വീഴുന്നതായുള്ള രംഗം ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോഴാണു് ദുഃഖകരമായ ഈ അന്ത്യം സംഭവിച്ചതു്. ഷോട്ടു കഴിഞ്ഞിട്ടും മോഹൻലാലിന്റെ കാൽക്കൽ നിന്നു് എഴുനേൽക്കാതെ വന്നപ്പോൾ എല്ലാവരുംകൂടി പിടിച്ചുയർത്താൻ നോക്കിയപ്പോഴായിരുന്നു ഈ നടനപ്രതിഭാസം അഭിനയത്തിനിടയിൽത്തന്നെ ഈ ലോകത്തുനിന്നും യാത്രയായിക്കഴിഞ്ഞിരുന്നു എന്നു് എല്ലാവർക്കും മനസ്സിലായതു്.1992 ൽ മെയ് 3 നു് ആണു് ഇതു് സംഭവിച്ചതു്.
ആലുംമൂടന്റെ ഭാര്യ ബേബി എന്നു വിളിക്കുന്ന റോസമ്മ. ഈ ദമ്പതികൾക്കു് നാലു പെൺകുട്ടികളും രണ്ടു് ആൺകുട്ടികളും ഉൾപ്പെടെ ആറു കുട്ടികളാണു് ഉള്ളതു്. ബോബൻ, ജോഷി, ജോളി, ഗേളി, ബീന, ദീപ. ഇവരിൽ ബോബൻ ആലുംമൂടൻ സിനിമകളിലും സീരിയലുകളിലുമൊക്കെ അഭിനയിക്കുന്ന കഴിവുറ്റ ഒരു നടനാണു്.
തയ്യാറാക്കിയതു് - കല്യാണി
References :
മലയാളത്തിലെ അഭിനേതാക്കളുടെ വ്യക്തിവിവരങ്ങൾ (1989) - ലേഖകൻ കടുവാക്കുളം ആന്റണി
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Movie |
Year |
Producer |
Director |
Anaarkali |
1966 |
M Kunchacko |
M Kunchacko |
Mainatharuvi Kolakkes |
1967 |
M Kunchacko |
M Kunchacko |
Ezhu Raathrikal |
1968 |
Babu Settu |
Ramu Kariyat |
Koottukudumbam |
1969 |
M Kunchacko |
KS Sethumadhavan |
Susy |
1969 |
M Kunchacko |
M Kunchacko |
Nadi |
1969 |
Hari Pothan |
A Vincent |
Olavum Theeravum |
1970 |
PA Bakker |
PN Menon |
Nilakkaatha Chalanangal |
1970 |
Ms K Sukumaran |
K Sukumaran Nair |
Thaara |
1970 |
M Kunchacko |
M Krishnan Nair |
Detective 909 Keralathil |
1970 |
TC Sankar |
Venugopala Menon (P Venu) |
Kuttavaali |
1970 |
PV Sathyam,Mohammad Aazam (Aazam Bhai) |
KS Sethumadhavan |
Thriveni |
1970 |
CV Sridhar |
A Vincent |
Ningalenne Communistaakki |
1970 |
M Kunchacko |
Thoppil Bhasi |
Pearl View |
1970 |
M Kunchacko |
M Kunchacko |
Othenante Makan |
1970 |
M Kunchacko |
M Kunchacko |
Dathuputhran |
1970 |
M Kunchacko |
M Kunchacko |
Madhuvidhu |
1970 |
P Subramaniam |
N Sankaran Nair |
Avalalpam Vaikippoyi |
1971 |
United Producers |
John Sankaramangalam |
Kochaniyathi |
1971 |
P Subramaniam |
P Subramaniam |
Line Bus |
1971 |
CC Baby |
KS Sethumadhavan |
Kalithozhi |
1971 |
DM Pottekkad |
DM Pottekkad |
Marunaattil Oru Malayaali |
1971 |
TE Vasudevan |
AB Raj |
Agnimrigam |
1971 |
M Kunchacko |
M Krishnan Nair |
Karinizhal |
1971 |
Kovai Ramaswamy |
JD Thottan |
Karakaanaakkadal |
1971 |
Hari Pothan |
KS Sethumadhavan |
Muthassi |
1971 |
Sargam |
P Bhaskaran |
Panchavankaadu |
1971 |
M Kunchacko |
M Kunchacko |
Sarasayya |
1971 |
PV Sathyam,Mohammad Aazam (Aazam Bhai) |
Thoppil Bhasi |
Gangaasangamam |
1971 |
Paul Kallungal |
JD Thottan,Paul Kallungal |
Vivaahasammanam |
1971 |
Aruna Productions |
JD Thottan |
Lora Nee Evide |
1971 |
M Kunchacko |
TR Raghunath |
Professor |
1972 |
P Subramaniam |
P Subramaniam |
Aromalunni |
1972 |
M Kunchacko |
M Kunchacko |
Puthrakameshti |
1972 |
PS Chetty,P Appu Nair |
Crossbelt Mani |
Prathikaaram |
1972 |
Sreekumar Productions |
S Kumar |
Pullimaan |
1972 |
Ponnappan |
EN Balakrishnan |
Oru Sundariyude Kadha |
1972 |
M Kunchacko |
Thoppil Bhasi |
Postmaane Kaanaanilla |
1972 |
M Kunchacko |
M Kunchacko |
Akkarappacha |
1972 |
Mrs P Sukumaran |
MM Nesan |
Adyathe Kadha |
1972 |
KSR Moorthy |
KS Sethumadhavan |
Gandharvakshethram |
1972 |
M Kunchacko |
A Vincent |
Omana |
1972 |
JD Thottan |
JD Thottan |
Panitheeraatha Veedu |
1973 |
KSR Moorthy |
KS Sethumadhavan |
Football Champion |
1973 |
TE Vasudevan |
AB Raj |
Yaamini |
1973 |
KC Joy,MS Joseph |
M Krishnan Nair |
Ponnaapuram Kotta |
1973 |
M Kunchacko |
M Kunchacko |
Enippadikal |
1973 |
Kambissery Karunakaran |
Thoppil Bhasi |
Maasappadi Maathupilla |
1973 |
CK Sherif |
AN Thampi |
Vishnuvijayam |
1974 |
AG Abraham |
N Sankaran Nair |
Nadeenadanmaare Aavasyamundu |
1974 |
CP Sreedharan,P Appu Nair |
Crossbelt Mani |
Honeymoon |
1974 |
KP Kottarakkara |
AB Raj |
Nathoon |
1974 |
K Abdulla,MO Devasya |
K Narayanan |
Bhoogolam Thiriyunnu |
1974 |
Sreekumaran Thampi |
Sreekumaran Thampi |
Kanyaakumaari |
1974 |
KSR Moorthy |
KS Sethumadhavan |
Pulivaalu |
1975 |
VM Chandy |
Sasi Kumar |
Madhurappathinezhu |
1975 |
TE Vasudevan |
T Hariharan |
Ulsavam |
1975 |
MP Ramachandran |
IV Sasi |
Chattambikkalyaani |
1975 |
Sreekumaran Thampi |
Sasi Kumar |
Odakkuzhal |
1975 |
MP Navakumar |
PN Menon |
Chalanam |
1975 |
Ponkunnam Varkey |
NR Pillai |
Bhaaryaye Aavashyamundu (Samarppanam) |
1975 |
Archana Filims |
M Krishnan Nair |
Mucheettukalikkaarante Makal |
1975 |
SK Nair |
Thoppil Bhasi |
Hello Darling |
1975 |
RS Sreenivasan |
AB Raj |
Chief Guest |
1975 |
TK Balachandran |
AB Raj |
Criminals (Kayangal) |
1975 |
Salam Karassery |
S Babu |
Abhinandanam |
1976 |
A Raghunath |
IV Sasi |
Lakshmivijayam |
1976 |
AG Abraham |
KP Kumaran |
Pick Pocket |
1976 |
Sree Maheswari Arts |
Sasi Kumar |
Paarijaatham |
1976 |
R Somanathan |
Mansoor |
Mallanum Mathevanum |
1976 |
M Kunchacko |
M Kunchacko |
Rajaankanam |
1976 |
Chithraregha |
Jeasy |
Thulavarsham |
1976 |
Sobhana Parameswaran Nair,Prem Navas |
N Sankaran Nair |
Chennaaya Valarthiya Kutty |
1976 |
M Kunchacko |
M Kunchacko |
Chathurvedam |
1977 |
SSR Kalaivaanan |
Sasi Kumar |
Chakravarthini |
1977 |
George Varghese |
Charles Ayyampally |
Achaaram Ammini Osharam Omana |
1977 |
Boban Kunchacko |
Adoor Bhasi |
Dheerasameere Yamunaatheere |
1977 |
M Mani |
Madhu |
Yudhakaandam |
1977 |
Ashraf Films |
Thoppil Bhasi |
Pattalaam Jaanaki |
1977 |
Rose Movies |
Crossbelt Mani |
Thacholi Ambu |
1978 |
Jijo Poonnoose,Jose Poonnoose |
Appachan (Navodaya) |
Iniyum Puzhayozhukum |
1978 |
NG John |
IV Sasi |
Vayanaadan Thampan |
1978 |
S Hariharan |
A Vincent |
Kaithappoo |
1978 |
Madhu,M Mani |
Raghuraman |
Avakaasham |
1978 |
Ramachandra Kurup |
AB Raj |
Kadathanaattu Maakkam |
1978 |
Appachan (Navodaya) |
Appachan (Navodaya) |
Aarum Anyaralla |
1978 |
JJ Kuttikkad |
Jeasy |
Padmatheertham |
1978 |
KBS Arts |
KG Rajasekharan |
Tiger Salim |
1978 |
SR Shaji |
Joshi |
Beena |
1978 |
Thrikkunnappuzha Vijayakumar |
K Narayanan |
Ithaa Oru Manushyan |
1978 |
Hemnag Productions |
IV Sasi |
Iniyum Kaanaam |
1979 |
SSR Thambidurai |
Charles Ayyampally |
Maamaankam |
1979 |
Appachan (Navodaya) |
Appachan (Navodaya) |
Pichaathikkuttappan |
1979 |
SDM Combines |
Venugopala Menon (P Venu) |
Vijayanum Veeranum |
1979 |
CN Paramasivam |
CN Venkita Swamy |
Driver Madyapichirunnu |
1979 |
Elanjikkal Movies |
SK Subhash |
Thuramukham |
1979 |
JJ Kuttikkad |
Jeasy |
Maani Koya Kurup |
1979 |
Rajesh Films |
SS Devadas |
Puzha |
1980 |
Salkkala Films |
Jeasy |
Paalaattu Kunjikkannan |
1980 |
Boban Kunchacko |
Boban Kunjako |
Manjil Virinja Pookkal |
1980 |
Appachan (Navodaya) |
Fazil |
Vedikkettu |
1980 |
Santha Gopinathan Nair,Thevannoor Maniraj |
KA Sivadas |
Ithikkarappakki |
1980 |
EK Thyagarajan |
Sasi Kumar |
Kilungaatha Changalakal |
1981 |
CN Paramasivan |
CN Venkita Swamy |
Dhruvasangamam |
1981 |
Reena M John,Jessy Resquina |
Sasi Kumar |
Swarangal Swapnangal |
1981 |
KM Thomas |
AN Thampi |
Agnisharam |
1981 |
AB Raj |
AB Raj |
Ariyappedaatha Rahasyam |
1981 |
Koshi Ninan,Koshi Philip,John Philip,Raji George |
Venugopala Menon (P Venu) |
Sanchaari |
1981 |
Boban Kunchacko |
Boban Kunjako |
Thenum Vayambum |
1981 |
Kuruvila Kayyalakkakam |
Ashok kumar |
Ellam Ninakku Vendi |
1981 |
TE Vasudevan |
Sasi Kumar |
Veliyettam |
1981 |
Thomas Mathew,Hariprasad |
PT Rajan |
Swarnnappakshikal |
1981 |
Vasantha |
P Raman Nair (PR Nair) |
Swapnaraagam |
1981 U |
Yatheendra Das |
Yatheendra Das |
Ente Mohangal Poovaninju |
1982 |
Babu Paul,Baby Paul,Boban Nadakkavil |
Bhadran |
Naagamadathu Thampuraatti |
1982 |
EK Thyagarajan |
Sasi Kumar |
Madraasile Mon |
1982 |
Mani Malliyath |
Sasi Kumar |
Ee Naadu |
1982 |
NG John |
IV Sasi |
Paanchajanyam |
1982 |
SR Swami,MK Dathan |
KG Rajasekharan |
Padayottam |
1982 |
Appachan (Navodaya) |
Jijo Poonnoose |
Jambulingam |
1982 |
EK Thyagarajan |
Sasi Kumar |
Theeram Thedunna Thira |
1982 |
Boban Kunchacko |
A Vincent |
Thuranna Jail |
1982 |
Thom Sebastian |
Sasi Kumar |
Coolie |
1983 |
G Suresh Kumar |
Ashok kumar |
Kattaruvi |
1983 |
AS Musaliyar |
Sasi Kumar |
Swapname Ninakku Nandi |
1983 |
GK Kammath,B Shyamalakumari |
Kallayam Krishnadas |
Kolakkomban |
1983 |
Leela Rajan |
Sasi Kumar |
Pourusham |
1983 |
Paulson,Prasad |
Sasi Kumar |
Marakkilorikkalum |
1983 |
Amoolya Films |
Fazil |
My Dear Kuttichaathan |
1984 |
Appachan (Navodaya) |
Jijo Poonnoose |
Panchavadippaalam |
1984 |
Balakrishnan Nair |
KG George |
Ethirppukal |
1984 |
Victory Cine Enterprises |
Unni Aranmula |
Yaathra |
1985 |
Joseph Abraham |
Balu Mahendra |
Kaanaathaaya Penkutti |
1985 |
Kuleena Movie Makers |
KN Sasidharan |
Nimishangal (Yaamam) |
1986 |
Anjeril Films |
Radhakrishnan |
Ice Cream |
1986 |
Hameed |
Antony Eastman |
Kayyethum Doorathu [Adhyaayam] |
1987 |
Raja Cheriyan,Ranjith Kumar |
K Ramachandran |
Appu |
1990 |
GP Vijayakumar |
Dennis Joseph |
Orukkam |
1990 |
Akshaya |
K Madhu |
Vidyaarambham |
1990 |
GP Vijayakumar |
Jayaraj |
Mimics Parade |
1991 |
Changanassery Basheer |
Thulasidas |
Aayushkkaalam |
1992 |
Evershine Mani |
Kamal |
Ulsavamelam |
1992 |
Raghu,Ambili,Gopalakrishnan |
Suresh Unnithan |
Kaasargode Khaadarbhai |
1992 |
Changanassery Basheer |
Thulasidas |
Ennodishtam Koodaamo |
1992 |
T Sasi |
Kamal |
Kamaladalam |
1992 |
Mohanlal |
Sibi Malayil |
Adwaitham |
1992 |
PV Gangadharan |
Priyadarshan |
Kunjikkuruvi |
1992 |
Vasantha Films |
Vinayan |
Shaanthi Nilayam |
1992 U |
|
Uncategorized |
Kanyakumariyil Oru Kavitha |
1993 |
Drisyakala Production |
Vinayan |