Postmaane Kaanaanilla (1972)
|
|
Producer | M Kunchacko |
Director | M Kunchacko |
Main Actors | Prem Nazeer,Jayan,KPAC Lalitha |
Supporting Cast | KP Ummer,SP Pillai,Adoor Bhasi,N Govindankutty,Alummoodan,Manavalan Joseph,Vijayasree,Vijayanirmala,PB Das,Adoor Pankajam,Vijayavani,Aryad Gopalakrishnan,Paravoor Bharathan,Philomina,Sumithra |
Musician | G Devarajan |
Lyricist | Vayalar Ramavarma |
Singers | CO Anto,KJ Yesudas,P Jayachandran,P Madhuri,P Susheela |
Background Music | G Devarajan |
Date of Release | 22/12/1972 |
Number of Songs | 6 |
|
Old Song Book
എല്ലാവര്ക്കും പോസ്റ്റ്മാന് രാമു സുപരിചിനാണു്. അയാളുടെ പ്രണയകഥ പോലും എല്ലാവര്ക്കും അറിയാം. കാലവിലാസം ഹോട്ടലുടമസ്ഥനായ നാണുനായരുടെ മകള്‍ കമലവുമായിട്ടാണു് രാമുവിന്റെ പ്രേമം. വിവരം നാണുനായരറിഞ്ഞു. അവര്‍ക്കു് എതിരില്ല. കല്യാണവും തീരുമാനിച്ചു. ദിവസം നിശ്ചയിച്ചുവച്ചു. പക്ഷെ രാമുവിനെ കാണാതെയായിരിക്കുന്നു. ഉല്‍ക്കണ്ഠയായി. സംശയങ്ങളായി. കഴിഞ്ഞ ദിവസം അവിടെ നടന്ന ഒരു നക്സല്‍ബാരി കൊലപാതകത്തെത്തുടര്‍ന്നു ഗൂഢാലോചനകളാണു് ആ പോസ്റ്റുമാന്റെ നാടകീയമായ തിരോധാനത്തിന്റെ പിന്നിലുള്ളതെന്നു് പരക്കെ സംശയമുണ്ടു്.
അതൊരു ഞെട്ടിക്കുന്ന കൊലപാതമായിരുന്നു. ഒരു ഭീകരസംഘം ഒരു ദിവസം രാത്രിയില്‍ കേശവന്‍നായരുടെ കഴുത്തുവെട്ടി ഉമ്മറത്തു വച്ചിട്ടു് പുറത്തേക്കു് ചാടി. കേശവന് നായരുടെ കൊച്ചുമോള് രക്തം തെറിച്ചുവീണ വസ്ത്രങ്ങളുമായി ഭയന്നോടി രക്ഷപെട്ടു. ഈ സമയത്തു് സൈക്കിളില്‍ അതിലെ വന്ന രാമു കുഞ്ഞിനെ രക്ഷിച്ചു മുറിയില്‍ കൊണ്ടുപോയി. ഭീകരസംഘത്തിന്റെ ആക്രമണ ഭീഷണിയെ നേരിടാന്‍ പോലീസ് അവിടമാകെ വേട്ടയാടി. കൈയില്‍ കിട്ടിയവരെയെല്ലാം ചോദ്യം ചെയ്യപ്പെട്ടു.
എന്തിനോ രാമു ഭയന്നു. അവന് കുഞ്ഞിനെ പുറത്തു് കാണിക്കാതെ മുറിയില്‍ വച്ചു. രഹസ്യങ്ങള്‍ ആരെയും അറിയിച്ചില്ല. അന്നു രാത്രി മുതലാണു് പോസ്റ്റുമാന് രാമുവിനെ കാണാതായതു്.
ഒരു കാര്‍ണ്ണിവല്‍ സംഘത്തിന്റെ കൂടെ സംശയം തോന്നി പിന്തുടര്ന്നു് വയനാട്ടിലെത്തിയ സി ഐ ഡി മധുവിനു് കണ്ടെത്താന്‍ കഴിഞ്ഞതു് പോസ്റ്റുമാന്റെ ശവശരീരമായിരുന്നു. അതിലുമത്ഭുതം തോന്നിയതു് താന്‍ തന്നെ നളിനിക്കു് നല്കിയ തന്റെ നെക്ലേസ് ആ മൃതദേഹത്തിന്നടുത്തു് കിടന്നതാണു്.
വീണ്ടും സംഭവങ്ങള്‍! ഉള്‍ക്കണ്ഠകള്‍! ഉള്‍ക്കിടിലങ്ങള്‍! നിങ്ങള്‍ക്കു് വികാരങ്ങളെ നിയന്ത്രിക്കാമെങ്കില്‍ നിയന്ത്രിക്കുക. തിയേറ്ററിലേക്കു് ചെല്ലുക. സംഘട്ടനങ്ങള്‍ നിറഞ്ഞ അവസാനരംഗം അവിടെ കാണുക.
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
|
This page was generated on March 21, 2023, 10:30 pm IST |  |