Gandharvakshethram (1972)
|
Producer | M Kunchacko |
Director | A Vincent |
Actors | Prem Nazeer,Madhu,Adoor Bhasi,Alummoodan,Kalamandalam Kalyanikuttiyamma,Sarada,Kaviyoor Ponnamma,KPAC Lalitha,AJ Eddie,KP Ummer,SP Pillai,Adoor Pankajam,Pala Thankam,Paravoor Bharathan,Baby Shobha,Baby Indira,Master Ajay |
Musician | G Devarajan |
Lyricist | Vayalar Ramavarma |
Singers | KJ Yesudas,P Madhuri,P Susheela |
Banner | Excel Productions |
Distribution | Excel Films Productions Release |
Story | Thakazhi Sivasankarapillai |
Screenplay | Thoppil Bhasi |
Dialog | Thoppil Bhasi |
Editor | G Venkitaraman |
Art Director | Bharathan |
Camera | N Prakash |
Design | Not Available |
Date of Release | 23/8/1972 |
Number of Songs | 5 |
|
ആയിടയ്ക്കാണു ബോംബെയിൽ നിന്ന് വാസുദേവൻ കുഞ്ഞും കൂട്ടുകാരനായ സതീശനും ഇലഞ്ഞിമുറ്റത്തെത്തിയത്.ആ വരവിനു ഒരു ഉദ്ദേശ്യമുണ്ടായിരുന്നു.ലക്ഷ്മിയെ സതീശനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം.മുത്തശ്ശി സമ്മതിക്കില്ലെന്നായി.അടുത്തുള്ള ഒരു ബ്രാഹ്മണനെക്കൊണ്ട് പുടവ കൊടുപ്പിക്കാതെ മുത്തശ്ശി സമ്മതിക്കില്ല. തർക്കം മൂത്ത് അവസാനം വാസുദേവന്റെ ആഗ്രഹം നടന്നു.പക്ഷേ മുത്തശ്ശി അതോടെ മരിച്ചു കഴിഞ്ഞു. വാസുദേവൻ കുളപ്പുര ഒഴികെയുള്ള വസ്തുക്കൾ വിറ്റിട്ട് സഹോദരിയും ഭർത്താവും ഒരുമിച്ച് സ്ഥലം വിട്ടു.
സതീശനും ലക്ഷ്മിയും ബോംബെയിൽ മധുവിധു ആഘോഷിച്ചു നടന്നു.പ്രസവകാലമായി.പക്ഷേ പ്രസവം എട്ടാം മാസത്തിലായിരുന്നു.കുട്ടിയ്ക്കു പൂർണ്ണ വളർച്ചയുമുണ്ടായിരുന്നു.സതീശൻ ഒരു ദിവസം ലക്ഷ്മിയോട് തുറന്നു തന്നെ ചോദിച്ചു.അവൾ സത്യം പറഞ്ഞു.അവളും ഗന്ധർവനുമായി രാത്രികാലങ്ങളിൽ സന്ധിക്കാറുണ്ടായിരുന്നു എന്ന് ! പുരോഗമനാശയക്കാരനായ സതീശൻ കൂടുതൽ പുകഞ്ഞു.അവരുടെ ജീവിതത്തിൽ ഇരുട്ടും പുകയും കയറി.ഇരുവർക്കും മാത്രമല്ല. ആ കുഞ്ഞിനും !സതീശനു ആ കുട്ടിയെക്കാണുമ്പോൾ കഴുത്തു ഞെരിച്ച് കൊല്ലണമെന്ന് തോന്നി.ആ കുട്ടി സതീശനെ കാണുമ്പോൾ ഓടിയൊളിക്കാൻ തുടങ്ങി.ഈ ദുഃഖസത്യത്തിന്റെ നടുവിൽ തന്റെ ഗന്ധർവ പുത്രനെക്കുറിച്ചോർത്തു പാവം ലക്ഷ്മി കരഞ്ഞു കരഞ്ഞു മരിക്കാറായി.വർഷങ്ങൾ നാലു കഴിഞ്ഞു.എങ്കിലും അവരുടെ ജീവിതം സന്തോഷകരമായ ഒരു വഴിയിൽ എത്തിയില്ല.എന്നുമാത്രമല്ല കൂടുതൽ കൂടുതൽ വഷളാവുകയും ചെയ്തു.സതീശൻ കുടിച്ചു ബോധമില്ലാതായി നടന്നു.വേശ്യാലയങ്ങളിൽ അവൻ സംതൃപ്തി കണ്ടെത്തി.ഒരു ദിവസം മരണകരമായ സ്ഥിതിയിൽ എത്തിയ ആ കുഞ്ഞിനെ ഡോക്ടറുടെ അടുത്തു കൊണ്ടു പോകന പോലും അനുവദിക്കാത്ത സ്ഥിതിവിശേഷത്തിൽ എത്തി.ലക്ഷ്മിയുടെ മാതൃത്വം പിടഞ്ഞെഴുന്നേറ്റു.തനിക്ക് ഒരു ഭർത്താവു വേണോ ? അതോ തന്റെ കുഞ്ഞു വേണോ ? ഒടുവിൽ തന്റെ കുഞ്ഞിനെയും കൊണ്ടവൾ വീട്ടിലേക്ക് തിരിച്ചു.ആരുമില്ലാത്ത ആ അവസ്ഥയിൽ നാട്ടിലെ തന്റെ പഴയ കൂട്ടുകാരിയായ കുഞ്ഞിക്കുട്ടിയുടെ സഹായത്തോടെ കളപ്പുരയിൽ താമസമാക്കി. രോഗിയായ കുഞ്ഞ് യാത്രാക്ഷീണം കൂടിയായപ്പോൾ രോഗം മൂർച്ഛിച്ച് പെട്ടെന്നു മരിച്ചു.ലക്ഷ്മി ആകുഞ്ഞിനെ സംസ്കരിച്ചു.അവളുടെ നാട് ആകെ മാറിപ്പോയിരുന്നു.അവളുടെ സർപ്പക്കാവ് വെട്ടിപ്പൊളിച്ചു കഴിഞ്ഞിരിക്കുന്നു.അവിടെ ഒരു കൂറ്റൻ ഫാക്ടറി.സർപ്പങ്ങൾ കണ്ണാടിക്കൂട്ടിലും .അവൾ കുഞ്ഞിന്റെ ശവമാടത്തിനു മുന്നിൽ നിൽക്കുകയാണ്.മരിച്ചു പോയ തന്റെ മകൻ അതാ കൺ മുൻപിൽ കൂടേ ഓടുന്നു. |
This page was generated on March 4, 2021, 9:11 pm IST |  |