Mallanum Mathevanum (1976)
|
Producer | M Kunchacko |
Director | M Kunchacko |
Main Actors | Prem Nazeer,Jayan,Sheela,Ranichandra |
Supporting Cast | Adoor Bhasi,KP Ummer,Thikkurissi Sukumaran Nair,Paravoor Bharathan,Janardhanan,Karan (Master Raghu),Unnimary,Cherthala Thankam,Alummoodan,Hema |
Musician | K Raghavan,Kumarakam Rajappan |
Lyricist | P Bhaskaran,Poochakkal Shahul Hameed |
Singers | Alleppey Jayashree,B Vasantha,KJ Yesudas,KP Brahmanandan,P Jayachandran,P Susheela,Pattanakkad Purushothaman,Selma George |
Date of Release | 03/09/1976 |
Number of Songs | 7 |
|
മാതേവനു അന്നു മുതൽ മോഷ്ടിക്കാതെ ജീവിക്കണം. അവൻ തൊഴിൽ തേടി നടന്നു.മല്ലൻ പുതിയ കൂട്ടുകാരായ നത്തോലി നാരായണൻ, ആശു പൂശു വെടി , ഉലകം ചുറ്റും വാലിബൻ എന്നിങ്ങനെയുള്ളവരുമായി ചേർന്നു മോഷണം നടത്തി ജീവിച്ചു. ഓച്ചിറക്കാളയുമായി നേർച്ച വാങ്ങി കാലക്ഷേപം ചെയ്യുന്ന അയ്യപ്പൻ എന്നൊരാളെ മാതേവൻ കണ്ടു ം ഉട്ടി. അതോടെ ജീവിതത്തിനു ഒരു വഴിത്തിരിവുണ്ടായി.അയ്യപ്പന്റെ ഭാര്യയാണു മൂക്കുത്തി മാധവി.മകൾ പുഷ്പമ്മ കൂടാതെ മാതേവന്റെ തെരുവിലെ ഒരു കൊച്ചു കൂട്ടുകാരൻ കുടുക്കയും അവിടെ അടുത്തു കൂടി. നേർച്ചക്കാളയുമായി നടന്ന് മാതേവൻ ആ വീട്ടിലെ വരുമാനം വർദ്ധിപ്പിച്ചു.ഒരു ദിവസം സൗന്ദര്യവതിയായ പുഷ്പമ്മയും മാതേവനും കൂടി നേർച്ചക്കാളയുമായി പോകുന്നത് വേഷപ്രച്ഛന്നരായ മല്ലനും കൂട്ടരും കണ്ടു.പുഷ്പമ്മയിൽ മല്ലനു മോഹം കയറി അവളെ ബലം പ്രയോഗിച്ചു പിടിച്ചു. മാതേവന്റെയും ഓച്ചിറക്കാളയുടെയും ആക്രമണം കാരണം പുഷ്പമ്മ രക്ഷപ്പെട്ടു.അതിലൂടെ പുഷ്പമ്മയ്ക്ക് മാതേവനോട് അനുരാഗമുദിച്ചു.
സുന്ദരിയായ പുഷ്പമ്മയ്ക്ക് പല നല്ല കല്യാണാലോചനകളും വന്നു.പക്ഷേ അയ്യപ്പനൊരാശ , മരുമകൻ ഒരു ഡോക്ടർ ആയിരിക്കണം. അവസാനം ആശിച്ചതു പോലെ തന്നെ സാധിച്ചു.കല്യാണവും ഉറപ്പിച്ചു.ചെറുക്കൻ പുതുതായി സ്ഥലത്തു വന്ന ഡോ. പ്രഭാകരൻ M B B S F R C S. പക്ഷേ അതൊരു കളിപ്പീരായിരുന്നു. മല്ലനാണു കള്ളവേഷത്തിൽ വന്നത്.പുഷ്പമ്മയ്ക്ക് ഇഷ്ടമില്ലെങ്കിലും അയ്യപ്പൻ കൂട്ടാക്കിയില്ല. കല്യാണദിവസം വന്നു. മുഹൂർത്തമായപ്പോൾ പെണ്ണിനെ കാണാനില്ല. പുഷ്പമ്മ ഒരു മരത്തിൽ കെട്ടിത്തൂങ്ങിയ ഭാവേന നിൽക്കുകയാണ്. കുടുക്കയും മാതേവനും കൂടി പുഷ്പമ്മയുടെ കഴുത്തിലെ കയററുത്തു. അതോടു കൂടി വിവാഹം പൊളിഞ്ഞു. പക്ഷേ അയ്യപ്പനും മാധവിക്കും മാതേവനിൽ സംശയം തോന്നി. അവർ കാത്തിരുന്നു…
ഒരു ദിവസം. പാട്ടും ഡാൻസും പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ പുഷ്പമ്മ പ്രണയപരവശയായി മാതേവനെ സമീപിച്ചത് അയ്യപ്പനും മാധവിയും കണ്ടു പിടിച്ചു.ആ രംഗം കണ്ട അയ്യപ്പൻ മാതേവനെ കൈയ്യോടെ വീട്ടിൽ നിന്നടിച്ചിറക്കി. ഗ്രഹപ്പിഴയ്ക്ക് ഈ കാലത്തു തന്നെ തെളിവില്ലാതെ കിടന്നിരുന്ന പല പഴയ അന്വേഷണക്കേസുകൾ പൊങ്ങി വരുകയും മാതേവൻ അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തു. മാതേവൻ പോയതോടു കൂടി പഴയ ഡോക്ടറിന്റെ ദല്ലാൾ അയ്യപ്പനെ സമീപിച്ച് ഡോക്ടർക്ക് ഉടനെ കല്യാണം നടത്തണം. ലണ്ടനിലേക്ക് വധുവുമായി പോകണം. പക്ഷേ ഒറ്റ മകളായതു കൊണ്ട് ഡോക്ടർ നാട്ടിൽ തന്നെ ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യണം. ആയിടക്ക് : പുറം കുന്നത്തു കാവ് എസ് ആർ പി ഹോസ്പിറ്റലിലേക്ക് ഒരു ഡോക്ടറെ ആവശ്യമുണ്ട് എന്ന പരസ്യം പത്രത്തിൽ വന്നു. അയ്യപ്പൻ ഹോസ്പിറ്റലിന്റെ മാനേജരെക്കണ്ടു ജോലിക്കുള്ള ഏർപ്പാടുകളെല്ലാം ചെയ്തു. അതിനു ശേഷം മല്ലനെ സമീപിച്ച് ജോലി സ്വീകരിക്കാൻ നിർബന്ധിച്ചു. ജോലിയിൽ പ്രവേശിച്ച ശേഷമേ കല്യാണം നടത്തുകയുള്ളൂ എന്നാണു അയ്യപ്പന്റെ പിടി വാശി. ഗത്യന്തരമില്ലാതെയായപ്പോൾ വ്യാജ ഡോക്ടർ എന്തു ചെയ്തു ?
|
This page was generated on March 22, 2023, 12:43 pm IST |  |