Criminals (Kayangal) (1975)
|
Producer | Salam Karassery |
Director | S Babu |
Actors | Vincent,KP Ummer,Salam,Adoor Bhasi,Alummoodan,PK Abraham,Kuthiravattam Pappu,Ushanandini,Ranichandra,Nilamboor Balan,Sreemoolanagaram Vijayan,Aroor Sathyan,Manavalan Joseph,Kaduvakkulam Antony,Kunchan,Surasu,Swapna (Old),Prema,JR Anand,Sinbad,Swathi,Malappuram Motheenkutty,JM Kozhikode,KAmbanam Murali,Bharagavan Pallikkara,Paravana AbdulRahman |
Musician | MS Baburaj |
Lyricist | Bichu Thirumala,Poovachal Khader,Sreemoolanagaram Vijayan |
Singers | KJ Yesudas,LR Anjali,PK Manoharan,S Janaki,Zero Babu |
Background Music | MS Baburaj |
Banner | Navadhara |
Distribution | Vimala Release |
Story | Salam Karassery |
Screenplay | Salam Karassery |
Dialog | Salam Karassery |
Editor | Kalyana Sundaram |
Art Director | PK Krishnan |
Camera | Vipin Das |
Design | Kurian Varnasala |
Date of Release | 18/4/1975 |
Number of Songs | 4 |
|
ക്രിമിനല്‍സ് - കഥ
സുന്ദരപിള്ളയും (ശ്രീമൂലനഗരം വിജയന്) ഖാനും (പി കെ എബ്രഹാം) ഇണ പിരിയാത്ത കൂട്ടുകാരായിരുന്നു. അവര്‍ ഒരുമിച്ചു വളര്‍ന്നു. ഒരുമിച്ചു പണമുണ്ടാക്കി. പക്ഷെ ഒരു ദിവസം സിങ്കപ്പൂരില്‍ വച്ചു് ഖാനെ കബളിപ്പിച്ചു് അന്നുവരെ ഉണ്ടാക്കിയ സമ്പാദ്യവുമായി സുന്ദരപിള്ള കടന്നുകളഞ്ഞു. മറ്റു മാര്‍ഗ്ഗങ്ങള്‍ കാണാതെ ഉഴന്ന ഖാന് അവസാനം ഉപജീവനത്തിനു അവലംബമായി കണ്ടതു കൊള്ളയും കൊലയും ആയിരുന്നു. അതിന്നു വേണ്ട സംഘത്തെ സൃഷ്ടിക്കാന്‍ അയാള്‍ക്കു് പ്രയാസം നേരിട്ടില്ല.
കേരളത്തിലെ ഒരു നമ്പൂതിരി ഇല്ലം കൊള്ള ചെയ്യാന്‍ ഖാന് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. അവസാനം ബോംബെയില്‍ നിന്നും ഒരു സുഹൃത്തു് അയച്ചുകൊടുത്ത റോബര്‍ട്ടു് (സലാം) എന്ന ചെറുപ്പക്കാരനെ ഖാന് അതിനുവേണ്ടി നിയോഗിച്ചു. യാദൃശ്ചികമായാണു് ഡോക്ടര്‍ രവിയെ (സലാം) ഖാന് കണ്ടുമുട്ടിയതു്. രവിയും റോബര്‍ട്ടും തമ്മിലുള്ള രൂപസാദൃശ്യം ഖാനില്‍ ജിജ്ഞാസ ഉണര്‍ത്തി. അയാള്‍ രവിയെക്കുറിച്ചു് കൂടുതല്‍ അറിയാന്‍ തിടുക്കം കൂട്ടി. തന്നെ വഞ്ചിച്ച സുന്ദരംപിള്ളയുടെ മകള്‍ രേഖയെ (ഉഷാനന്ദിനി) വിവാഹം കഴിക്കാന്‍ പോകുന്ന രവി ഒരു വലിയ തുകയ്ക്കു് ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെന്നുകൂടി അറിഞ്ഞതോടെ ഖാന് പുതിയ പദ്ധതിക്കുവേണ്ടി ആസൂത്രണം നടത്തിത്തുടങ്ങി.
ഇല്ലം കവര്ച്ചയെക്കുറിച്ചു് അന്വേഷണം നടത്താന്‍ വന്ന എസ് ഐ (വിന്‍സന്റ്) ആ കവര്‍ച്ചയില്‍ ഡോക്ടര്‍ രവിക്കു പങ്കുണ്ടെന്ന അന്തര്‍ജനത്തിന്റെ മൊഴി കേട്ടു് ഞെട്ടി. ഡോക്ടറെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിലുള്ള ഔചിത്യത്തെക്കുറിച്ചു ഹെഡ്കോണ്‍സ്റ്റബിള്‍ (ഭാസി) ചോദ്യം ചെയ്തെങ്കിലും എസ് ഐ വിട്ടുകൊടുത്തില്ല. അയാള്‍ ഡോക്ടറെ വിചാരണ ചെയ്യുക തന്നെ ചെയ്തു. പ്രശസ്ത ക്രിമിനല്‍ ലോയറായ രാജന് (കെ പി ഉമ്മര്‍) വന്നു ഡോക്ടര്‍ രവിയെ ജാമ്യത്തില്‍ ഇറക്കി.
അന്നു രാത്രി ഡോക്ടര്‍ രവിയെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു. ഇല്ലം കവര്‍ച്ച വിജയകരമാക്കിത്തീര്‍ത്ത റോബര്‍ട്ടിനെ രവിയുടെ വേഷത്തില്‍ സുന്ദരംപിള്ളയുടെ വീട്ടിലേക്കയക്കാന്‍ ഖാന് തീരുമാനിച്ചു. ഇല്ലം കവര്‍ച്ചയില്‍ രവിയെ സംശയമുള്ള എസ് ഐ നിഴല്‍ പോലെ അയാളെ പിന്തുടര്ന്നു. രവിയായി അഭിനയിക്കുന്ന റോബര്‍ട്ടിന്റെ പെരുമാറ്റത്തില്‍ സുന്ദരംപിള്ളക്കും എസ് ഐ ക്കും സംശയങ്ങള്‍ കൂടിക്കൂടി വന്നു. പെട്ടെന്നു ഒരു ദിവസം രവി അഥവാ റോബര്‍ട്ടു് രേഖയുമായി പറഞ്ഞുതെറ്റി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. അച്ഛനോടു വിവരം പറയാന്‍ ഓടിയെത്തിയ രേഖ കണ്ടതു മരിച്ചു കിടക്കുന്ന സുന്ദരംപിള്ളയെയാണു്. അതൊരു കൊലപാതകമായിരുന്നു. കൊലക്കേസ് അന്വേഷിക്കാന്‍ എത്തിയ പോലീസ് പ്രധാനമായും സംശയിച്ചതു് തലേന്നു രാത്രി സ്ഥലം വിട്ട രവിയെയാണു്. പക്ഷെ അന്നത്തെ പത്രവാര്‍ത്ത അവരെ ഇളക്കി. ഡോക്ടര്‍ രവി കാറപകടത്തില്‍ പെട്ടു് മരിച്ച വാര്‍ത്ത പത്രത്തില്‍ ഫോട്ടോസഹിതം പ്രസിദ്ധീകരിച്ചിരുന്നു.
തുടര്‍ന്നുള്ള രംഗങ്ങള്‍, ഇല്ലംകവര്ച്ച, സുന്ദരപിള്ള കൊലക്കേസ്, രവിയുടെ മരണം എന്നിവയെക്കുറിച്ചുള്ള പോലീസിന്റെ വീര്യം കൂടിയ അന്വേഷണങ്ങള്‍ ആണു്. ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്ന ആ അന്വേഷണ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതു ശരിയായിരിക്കുകയില്ല.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
|
This page was generated on January 17, 2021, 3:20 am IST |  |