Kadathanaattu Maakkam (1978)
|
Producer | Appachan (Navodaya) |
Director | Appachan (Navodaya) |
Main Actors | Jayan,Adoor Bhasi,Jayabharathi,Sheela |
Supporting Cast | KP Ummer,Thikkurissi Sukumaran Nair,SP Pillai,Kaduvakkulam Antony,Prem Nazeer,N Govindankutty,GK Pillai,Janardhanan,Alummoodan,Unnimary,Sukumari,Meena,Lalithasree,Adoor Pankajam,Sreelatha Namboothiri,PK Abraham,Usalai Mani,Vijayalalitha,Alam,CID Sakunthala,Karan (Master Raghu),Thodupuzha Vasanthy |
Musician | G Devarajan |
Lyricist | P Bhaskaran,Chirayinkeezhu Ramakrishnan Nair |
Singers | B Vasantha,KJ Yesudas,P Leela,P Madhuri,P Susheela |
Date of Release | 07/04/1978 |
Number of Songs | 10 |
|
Aanandanadanam |
G Devarajan |
P Bhaskaran |
KJ Yesudas,P Leela,P Susheela,P Madhuri,B Vasantha |
Raagamalika (Shanmukhapriya,Shyama,Sreeranjani,Hamsadhwani,Hindolam) |
Aayilyam Kaavilamma |
G Devarajan |
P Bhaskaran |
KJ Yesudas |
Raagamalika (Chakravaakam,Aarabhi,Aabheri) |
Aayilyam Kavilamme Vida |
G Devarajan |
Chirayinkeezhu Ramakrishnan Nair |
KJ Yesudas |
|
Akkare Akkareyakkareyallo |
G Devarajan |
P Bhaskaran |
KJ Yesudas |
Sudha Dhanyasi |
Amme Sharanam |
G Devarajan |
P Bhaskaran |
KJ Yesudas |
|
Ilavannoor Madhathile |
G Devarajan |
P Bhaskaran |
KJ Yesudas |
Sindhu Bhairavi |
Kaalamaam Ashwathin |
G Devarajan |
Chirayinkeezhu Ramakrishnan Nair |
KJ Yesudas |
|
Kaaverikkarayilezhum |
G Devarajan |
P Bhaskaran |
KJ Yesudas,P Susheela |
|
Neettiya Kaikalil |
G Devarajan |
Chirayinkeezhu Ramakrishnan Nair |
KJ Yesudas |
|
Ooriya Vaalithu |
G Devarajan |
P Bhaskaran |
KJ Yesudas |
|
കടത്തനാട്ടിലെ നാടുവാഴികളാണു ഇളവനൂർ മഠക്കാർ.മഠത്തിലെ നാലു സഹോദരന്മാരും ഏകസഹോദരിയായ മാക്കവും കൂടിയാണു ആ നാടു ഭരിച്ചിരുന്നത്.ഇളവ്നൂർ മഠത്തിന്റെ വകയാണു കേൾവി കേട്ട ആയില്യം കാവ് ക്ഷേത്രം .ക്ഷേത്രത്തിലെ ഭഗവതിയുടെ പ്രത്യേക വരവും അരുളപ്പാടും മാക്കത്തിനുണ്ടെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു.ആകയാൽ നാട്ടുകാരുടെ പരാതികൾ കേട്ട് തർക്കങ്ങൾക്കുള്ള തീരുമാനം കല്പിച്ചിരുന്നത് ഇളയവളായ മാക്കമാണ്.മാക്കത്തിന്റെ നാലു നാത്തൂന്മാരാണ് ഭൈമി, നവമി , പൊന്നുകായി , പുരാണി എന്നിവർ. ഇവരിൽ പുരാണിയ്ക്ക് മാക്കത്തെ ജീവനാണ്. മറ്റു മൂന്നു പേർക്കുമാകട്ടെ മാക്കത്തോട് വലിയ കുശുമ്പും അസൂയയും.ഭർത്താക്കന്മാരോട് മാക്കത്തെക്കുറിച്ച് ഏഷണി പറയാൻ എല്ലാ സന്ദർഭവും അവർ വിനിയോഗിച്ചിരുന്നു. അക്കാലത്ത് യക്ഷിബാധക്കാരനായ നമ്പീശനെന്ന ഒരു ബ്രാഹ്മണയുവാവ് ആയില്യം കാവ് ക്ഷേത്രത്തിൽ വഴിപാടായി ഭക്തന്മാരെ അക്കരെയിക്കരെ കടത്താൻ ഒരു ചെറുവഞ്ചിയിൽ പാട്ടും പാടി വന്നു. പ്രഥമദർശനത്തിൽ തന്നെ മാക്കത്തിനു അവനൊട് അനുകമ്പ തോന്നി.മാക്കത്തിനു ഒരുറ്റ ചങ്ങാതിയുണ്ട്. തച്ചോളി ഒതേനന്റെ നേർപെങ്ങൾ ഉണ്ണിയമ്മ. കൂട്ടുകാരിയുടേ വിവാഹനിശ്ചയത്തിനു തച്ചോളി വീട്ടിൽ എത്തിച്ചേർന്ന മാക്കത്തിനു അവിടെ കാണാൻ കഴിഞ്ഞത് രന്റു കൂട്ടർ തമ്മിലുള്ള ഏറ്റുമുട്ടലാണ്.തർക്കത്തിന്റെ കാരണം മാക്കം ആരാഞ്ഞു. ഉണ്ണിയമ്മയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് മാക്കത്തിന്റെ മൂത്ത നാത്തൂൻ ഭൈമിയുടെ സഹോദരൻ കുഞ്ഞിക്കണ്ണനും ചേവായിത്തറവാട്ടിലെ ഉണ്ണിക്കുറുപ്പും തമ്മിൽ തർക്കം. ആയില്യം കാവിലെ അങ്കത്തട്ടിൽ വെച്ച് അങ്കം വെട്ടി തർക്കം തീരുമാനിക്കാൻ മാക്കം തീർപ്പു കല്പിച്ചു.
ആയില്യം കാവിലെ അണിഞ്ഞൊരുങ്ങിയ അങ്കത്തട്ടിൽ ആ യോദ്ധാക്കൽ തമ്മി ഏറ്റുമുട്ടി. അങ്കത്തിൽ വെച്ച് വിഷം പുരട്ടിയ ഉറുമി കൊണ്ട് ഉണ്ണിക്കുറുപ്പിനെ കുഞ്ഞിക്കണ്ണൻ ചതിച്ചു കൊന്നു. പക്ഷേ മാക്കം ആ ചതി കണ്ടു പിടിച്ചു. കുഞ്ഞിക്കണ്ണന്റെ ഒരു കാൽ ഉണ്ണിയമ്മയുടേ ആങ്ങള ഒതേനൻ വെട്ടി നിലത്തിട്ടു. ആ സംഭവം കൂടി കഴിഞ്ഞപ്പോൾ കുഞ്ഞിക്കണ്ണന്റെ സഹോദരിയായ ഭൈമിയ്ക്ക് മാക്കത്തോടുള്ള വൈരാഗ്യം മൂർച്ഛിച്ചു. അവൾ ഒരു ദിവസം രാത്രിയിൽ മണ്ടനായ നമ്പീശനെ മാക്കം വിളിക്കുന്നുവെന്ന് പറഞ്ഞ് രഹസ്യമായി മാക്കത്തിന്റെ മുറിയിൽ കയറ്റി. എന്നിട്ട് ആങ്ങളമാരെയും നാട്ടുകാരെയും വിളിച്ചു കൂട്ടി ഈ രംഗം കാണിച്ച് , നിർദ്ദോഷിയായ മാക്കത്തെ പരസ്യമായി അപമാനപ്പെടുത്തി. ഇതേസമയം മാക്കത്തെ കൊല്ലാനായി ഭൈമി പാൽക്കഞ്ഞിയിൽ വിഷം ചേർത്തു കൊടുത്തു.പക്ഷേ പുരാണിയാണു വിഷം കുടിച്ചു മരിക്കാനിടയായത്.അവളുടെ മരണസമയത്ത് മാക്കം..മാക്കം എന്നു വിളിച്ചു കൊണ്ടിരുന്നു.അത് മാക്കമാണു വിഷം കൊടുത്തു കൊന്നതെന്ന് പുരാണിയുടെ മരണമൊഴിയായി ഭൈമി മറ്റുള്ളവരെ ധരിപ്പിച്ചു.ഒടുവിൽ കൊലക്കുറ്റവും വ്യഭിചാരക്കുറ്റവും ചുമത്തി നിരപരാധികളായ മാക്കത്തെയും നമ്പീശനെയും തുറുങ്കിലടച്ചു.ഏഴുനാളുകൾക്ക് ശേഷം നക്ഷത്രക്കിണറ്റിലെ എരിയുന്ന തീയിൽ തള്ളിയിട്ട് കൊല്ലാൻ വിധിക്കപ്പെട്ടു.വിവരമറിഞ്ഞ ഒതേനനും ഉണ്ണിയമ്മയും പട നയിച്ച് മാക്കത്തെയും നമ്പീശനെയും രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല. ആളിക്കത്തുന്ന അഗ്നിക്കിനാവുകൾ ആ രണ്ട് ആത്മാക്കളെ നക്കിത്തുടച്ചു. ഭീകരതയുടേ നീണ്ട നിമിഷങ്ങൾ…
24 വർഷങ്ങൾ കടന്നു പോയി.ഒരു സുപ്രഭാതത്തിൽ കണ്ണനെന്നു പേരുള്ള ഒരു യുവാവ് കുതിരപ്പുറത്തു കയറി ഇലവനൂർ മഠത്തെ ലക്ഷ്യമാക്കി പാഞ്ഞു വന്നു. നമ്പീശന്റെ മുഖച്ഛായ.അതേ ലക്ഷണങ്ങൾ.ഇളവനൂർ മഠക്കാർ അമ്പരന്നു. അവർ പ്രശ്നം വെച്ചു നോക്കി. മാക്കത്തിനു ഒരു മകൻ ഉണ്ടായിരുന്നുവെന്നും അവൻ അമ്മാമന്മാരുടെ കാലനാണെന്നും വെളിച്ചപ്പാട് തുള്ളിപ്പറഞ്ഞു.അവരെല്ലാവരും ഭയന്നു.ഇളവനൂർ മഠത്തിലെ ഭടന്മാർ ജാഗരൂകരായി കാവൽ നിന്നു.പക്ഷേ കണ്ണൻ നിഷ്പ്രയാസം ഇളവനൂർ മഠത്തിൽ ചാടിക്കയറി. അവൻ അമ്മാമന്മാരും ഭടന്മാരുമായി ഏറ്റുമുട്ടി. കണ്ണനെ പലവിധത്തിലും കുരുക്കാൻ ശ്രമിച്ചു.,ചാത്തൻ സേവ കൺ കെട്ട് ,കെണികൾ എല്ലാത്തിനെയും കണ്ണൻ അതിജീവിച്ചു കൊണ്ട് അമ്മാവന്മാരെ കീഴടക്കി . അവരുടെ തല വെട്ടാൻ കണ്ണന്റെ കൈകൾ പൊങ്ങിയപ്പോൾ……………….” അരുത് മകനേ ………..” എന്ന ആജ്ഞാസ്വരം കേട്ട് എല്ലാവരും അമ്പരന്നു പരിഭ്രമിച്ചു നിന്നു.അതാ വർഷങ്ങൾക്കു മുൻപ് തീയിൽ എരിഞ്ഞു മരിച്ചതായി കരുതപ്പെട്ടിരുന്ന മാക്കം ഒതേനനോടു കൂടി പ്രത്യക്ഷപ്പെട്ടു വന്നിരിക്കുന്നു !!!!!
കടപ്പാട്: പാട്ടുപുസ്തകം |
Poster | Firoz,anoopadoor,B Vijayakumar |
Reviews | Jija Subramanian |
Pattupusthakam | Ajay Menon |
Movie Video | ambadyusa |
Lyrics Contributors | Jayalakshmi Ravindranath,Susie,Vijayakrishnan VS,madhavabhadran,shine_s2000,subhash.riotx |
Video Contributors | Tanuja,gaanasnehi,radhu23,vamadevan |
Youtube Audio | Kalyani,Tanuja |
Karaoke Contributors | Manu |
This page was generated on March 23, 2025, 8:22 pm IST |  |