Detective 909 Keralathil (1970)
|
Producer | TC Sankar |
Director | Venugopala Menon (P Venu) |
Main Actors | KP Ummer,Kottarakkara Sreedharan Nair,Jayabharathi,Vijayasree |
Supporting Cast | Sankaradi,TS Muthaiah,MS Namboothiri,Panjabi,Meena,Sadhana,Sreelatha Namboothiri,Junior Sheela,KP Abbas,Sreekumar,Shamsuddin,Alummoodan,Nambiar,Girish Kumar (new) |
Musician | MK Arjunan |
Lyricist | P Bhaskaran |
Singers | KJ Yesudas,KP Chandramohan,Latha Raju,P Jayachandran,S Janaki,Usha Ravi |
Date of Release | 24/12/1970 |
Number of Songs | 5 |
|
Old Song Book
കഥാസാരം
നാരായണൻ നായരെന്ന കുബേരൻ വെടികൊണ്ടു മരിച്ചു കിടക്കുന്നതാണ് അയാളുടെ മൂത്തമകൾ ഗീത പ്രഭാതത്തിൽ കാണുന്നത്. ഇളയച്ഛനായ ശേഖരൻ നായരെ വിവരമറിയിച്ചു.അയാളിൽ ജ്യേഷ്ഠന്റെ മരണവാർത്ത പറയത്തക്ക യാതൊരു ചലനവും സൃഷ്ടിക്കാത്തതിൽ ഗീത സംശയാലുവായി.ലീഗൽ അഡ്വൈസറായ ഗോപാലപിള്ള ഖേദ പ്രകടനങ്ങളോടൊപ്പം കുറ്റവാളിയെ കണ്ടു പിടിക്കുവാനുള്ള എല്ലാ ശ്രമങ്ങൾക്കും സഹായിയായി പ്രവർത്തിച്ചു. മാനേജരായ കുമാറിനു ഗീതയിലുണ്ടായിരുന്ന അഭിനിവേശം മൂലം അയാളുടെ ചലനങ്ങളിലും ഗീതയ്ക്കു സംശയം തോന്നി.കേരളത്തിലെ ഒരു ഭീകര സംഘത്തിനെ അമർച്ച ചെയ്യുന്നതിനു തെളിവുകൾ ശേഖരിക്കുവാൻ നിയുക്തനായ രാജേഷ് അന്വേഷണാർത്ഥം നാട്ടിലെത്തി. ഗീതയുടെ കാമുകനായ മധുവിന്റെ ഉപദേശപ്രകാരം 909 എന്നറിയപ്പെടുന്ന ആ അപസർപ്പക വിദഗ്ധനെ തന്റെ അച്ഛന്റെ കൊലപാതകിയെ കണ്ടു പിടിക്കുന്ന ചുമതല ഭരമേല്‍പ്പിച്ചു.സസന്തോഷം അദ്ദേഹം അന്വേഷണം ആരംഭിച്ചു.അൻപതിനായിരം രൂപ നിർദ്ദിഷ്ട സ്ഥാനത്തു രാത്രിയിൽ എത്തിച്ചില്ലെങ്കിൽ അച്ഛന്റെ ഗതി തന്നെ മകൾക്കും സംഭവിക്കുമെന്ന് ഭീകരസംഘത്തിന്റെ ഭീഷണി ഫോണിലൂടെ ലഭിക്കയാൽ ഭയ വിഹ്വലയായ അവൾ പ്രസ്തുത തുക എത്തിച്ചു കൊടുത്തു.തന്റെ ഭാഗം വീതിച്ചു കിട്ടണമെന്ന് മാത്രം ആവർത്തിച്ച് ആവശ്യപ്പെട്ട ശല്യം ചെയ്യുന്ന ഇളയച്ഛനായ ശേഖരൻ നായർക്കു പുറമേ നാരായണൻ നായരുടെ രഹസ്യഭാര്യയായിരുന്നു എന്നവകാശപ്പെട്ടു കൊണ്ട് ഒരു സ്ത്രീയും അവരുടെ പുത്രനും ഗീതയുടെ വീട്ടിലെത്തി. നിയന്ത്രണത്തിൽ നിൽക്കാത്ത വികാരാവേശം മാനേജരായ കുമാറിനെ ഗീതയുടേ നേരെ ഒരു ബലാൽക്കാരത്തിനു പ്രേരിപ്പിച്ചു. ഡിറ്റക്ടീവ് 909 തദവസരത്തിൽ അവിടെ എത്തി ആ ദുർബ്ബലചിത്തന്റെ വിവരക്കേടിനു ചേർന്ന പ്രഹരമേല്‍പ്പിച്ചു. ഗീത എല്ലാം കൊണ്ടും വിവശയായിപ്പോയി.ഗീതക്ക് മാനസോല്ലാസം ലഭിക്കുന്നതിനു ഊട്ടിയിലുള്ള ബംഗ്ലാവിലേയ്ക്ക് താമസം മാറ്റുന്നതിനു ഗോപാലപിള്ള നിർദ്ദേശിച്ചു. അവൾ സഹോദരിയോടൊത്ത് അങ്ങോട്ടു പുറപ്പെട്ടു.വഴിമദ്ധ്യേ കൊള്ളക്കാർ അവരെ ആക്രമിച്ചെങ്കിലും അവിടെയും 909 എത്തി അവരെ രക്ഷിച്ചു. ഊട്ടിയിൽ താമസത്തിനെത്തിയ ഗീതയുടെ പുറകെ ശേഖരൻ നായരും പുത്തൻ ചിറ്റമ്മയും മകനും എത്തി. ഗീത കാമുകനായ മധുവുമൊത്ത് ഒരു ദിവസം ചെലവഴിച്ചു.അന്ന് അയാൾ കൊല്ലപ്പെട്ടു. ഈ സന്ദർഭത്തിൽ ഗോപാലപിള്ളയുടെ സെക്രട്ടറിയായ ചാന്ദ്നിയും വധിക്കപ്പെട്ടു. തെളിവുകൾ ശേഖരൻ നായരുടെ നേരേ വിരൽ ചൂണ്ടി.അപകടങ്ങളിലൂടെ ഊളിയിട്ട് 909 മുന്നോട്ടു പോയി.ഗീതയെയും ചിറ്റമ്മയെയും മകനെയും കൊള്ളക്കാർ തട്ടിക്കൊണ്ടു പോയതോടെ സംഭവങ്ങൾക്കു ചൂടു പിടിച്ചു.രാജേഷ് (909 ) കൊള്ളസങ്കേതത്തിലെത്തി. ഗോപാലപിള്ളയും മറ്റു രണ്ടു കോമാളി കൂട്ടാളികളും കൂടെയുണ്ടായിരുന്നു. വൈദ്യുത നിയന്ത്രിതങ്ങളായ രഹസ്യ കവാടങ്ങളുള്ള കൊള്ളസംഘത്തിന്റെ കോട്ടയിൽ 909 ഉം കൂട്ടുകാരും നടത്തിയ ഉഗ്രമായ സംഘട്ടനത്തിൽ സംഘത്തിലെ അംഗങ്ങളെല്ലാം കൊല്ലപ്പെട്ടു.തലവനായ ഗോപാലപിള്ള സ്വയം കീഴടങ്ങി. ചാന്ദിനി മരിച്ചിരുന്നില്ല. അവളാണു രാജേഷിനു തെളിവുകൾ നൽകിയത്.909 നു അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ നൽകിക്കൊണ്ട് ചിത്രം അവസാനിക്കുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
|
This page was generated on March 19, 2024, 12:49 pm IST | |