Hridayam Oru Kshethram (1976)
|
|
Producer | P Subramaniam |
Director | P Subramaniam |
Actors | Madhu,Raghavan,Bahadoor,Kuthiravattam Pappu,Kedamangalam Sadanandan,KPAC Sunny,Ramachandran (Old),Babu,Sreevidya,Aranmula Ponnamma,KPAC Lalitha,Sumathi (Baby Sumathi),Anandavalli,Hema,Annamma |
Musician | G Devarajan |
Lyricist | Sreekumaran Thampi |
Singers | KJ Yesudas,P Madhuri |
Banner | Neela |
Distribution | A Kumaraswamy Release |
Story | Sreedhar |
Screenplay | Nagavally RS Kurup |
Dialog | Nagavally RS Kurup |
Editor | Gopalakrishnan |
Art Director | Not Available |
Camera | Thaara |
Design | Not Available |
Date of Release | 24/12/1976 |
Number of Songs | 7 |
|
|
പ്രേമത്തിനൊരു പ്രത്യയശാസ്ത്രമുണ്ടെങ്കിൽ അത് കാമമല്ല; ത്യാഗമാണ്. ത്യാഗം മരണമോ മരണതുല്യമോ ആകാം എന്നു വിശ്വസിക്കുന്ന ഒരു ഡോക്ടർ. സ്നേഹം ബന്ധമാണ്.ബന്ധം ബന്ധനങ്ങളെ ഉണ്ടാക്കുന്നു.ആ ബന്ധനങ്ങൾ കടമയെ സൃഷ്ടിച്ചേക്കാം എന്നു വിശ്വസിക്കുന്ന ഒരു കാമുകി. അവളുടെ പ്രേമം കടമയ്ക്കു വേണ്ടി വഴി മാറുന്നു. അവൾ ഒരു ജീവിത തത്വശാസ്ത്രം കണ്ടെത്തി – ഹൃദയം ഒരു ശ്രീകോവിൽ , അവിടെ ഒരു ദേവനെ മാത്രമേ പ്രതിഷ്ഠിക്കാവൂ.ഭർതൃമതിയ്ക്ക് ദേവൻ - ഭർത്താവ്.
അർബ്ബുദം എന്ന മാരകരോഗത്തെപ്പറ്റി ഐച്ഛികമായി പഠിച്ച് , വൈദ്യശാസ്ത്രത്തിൽ പാശ്ചാത്യ ബിരുദം നേടിയവനാണു ഡോക്ടർ രമേഷ് . അശരണരായ രോഗികളുടെ ആശാകേന്ദ്രമാണ് ഡോക്ടർ രമേഷിന്റെ ആശുപത്രി. അർബ്ബുദരോഗിയായ ഹരി എന്ന ഭർത്താവിനെയും കൂട്ടി പ്രേമ എന്ന ഭാര്യ ഡോക്ടർ രമേഷിന്റെ ആശുപത്രിയിൽ എത്തുന്നു.ഒരു കാലത്ത് തന്റെ എല്ലാമായിരുന്ന പ്രേമ സ്വന്തം ഭർത്താവിന്റെ ജീവരക്ഷക്കായി ഇന്നു തന്നെ സമീപിച്ചിരിക്കുന്നു. രമേഷ് അല്പം ചിന്തിച്ചിരുന്നു പോയി.മോഹഭംഗം സംഭവിച്ച കാമുക സവിധത്തിൽ നിന്നും തനിക്ക് ആശ്വാസം ലഭിക്കുമോ എന്ന് ഭയന്ന പ്രേമ ദിനങ്ങൾ തള്ളി നീക്കി.
രോഗം കാർന്നു തിന്ന് മരണത്തെ കാത്തു കഴിയുന്ന ഭർത്താവ് , ആതുരശുശ്രൂഷയിൽ മുഴുകി കാമുകിയുടെ നന്മയെ മാത്രം ലക്ഷ്യമാക്കി കഴിയുന്ന ഡോക്ടർ , ഭർത്താവിനെ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യ – ഇവരുടെ നിലക്കാത്ത മാനസിക ചലനങ്ങൾ !! ഈ വൈരുദ്ധ്യവികാരങ്ങൾ സ്പന്ദിച്ചു കൊണ്ടിരിക്കുന്ന ആശുപത്രി അന്തരീക്ഷവും അവരുടെ മാനസിക സംഘട്ടനങ്ങളുടെ വൈകാരിക വേലിയേറ്റവും നിറഞ്ഞതാണീ ചിത്രം.
|
Poster | Firoz,anoopadoor,B Vijayakumar |
Promotions | tunixrecordsinnalekal,gaanasnehi |
Reviews | Jija Subramanian |
Pattupusthakam | maathachan |
Movie Video | jayalakshmi.ravi |
Lyrics Contributors | Ajay Menon,Dilip CS,Sreedevi,Susie,Vijayakrishnan VS,omegacharles,samshayalu,vikasvenattu |
Video Contributors | gaanasnehi |
Youtube Audio | Sunny Joseph,ppp3ppp3 |
Karaoke Contributors | |
Label Contributors | |
This page was generated on March 2, 2021, 1:42 pm IST |  |