Urakkam Varaatha Raathrikal (1978)
|
|
Producer | M Mani |
Director | M Krishnan Nair |
Main Actors | Madhu,Jose,Seema,KPAC Lalitha |
Supporting Cast | Jose Prakash,Kunchan,Manavalan Joseph,Reena M John,Aranmula Ponnamma,KPAC Azeez,Aryad Gopalakrishnan,Noohu |
Musician | Shyam |
Lyricist | Bichu Thirumala |
Singers | KJ Yesudas,S Janaki,Vijay Benedict |
Date of Release | 29/09/1978 |
Number of Songs | 3 |
|
ഒരു യുവതിയുടെ മദ്യപാനരോഗത്തെ സമര്‍ത്ഥ മാം വിധം കൈകാര്യം ചെയ്ത മലയാളത്തിലെ ആദ്യചിത്രമാണ് ഉറക്കം വരാത്ത രാത്രികൾ. കവിത എന്ന പെണ്കു്ട്ടിയുടെ മദ്യാസക്ത ദിനങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. കോടീശ്വരനായ പിതാവ് ഒരു കൗതുകത്തിന് അവള്ക്കൂല്പ്പം മദ്യം നല്കാ്റുണ്ടായിരുന്നു. ഏക മകളോടുള്ള പിതാവിന്റെ വാത്സല്യം മകളെ പതുക്കെപ്പതുക്കെ മദ്യത്തിനടിമയാക്കി. മദ്യലഹരിയിൽ പിതാവ് ഉറങ്ങുമ്പോൾ ഉറക്കം വരാത്ത രാത്രികള്‍ക്ക് മരുന്നായവൾ മദ്യത്തെ സ്വീകരിച്ചു. സുഹൃത്തായ വേണുവും ലഹരിയുടെ പുതിയ തലങ്ങളിലേക്കവളെ നയിച്ചു. കവിതയുടെ വടിവൊത്ത ശരീരമായിരുന്നു വേണുവിന്റെ ലക്ഷ്യം.
മുറച്ചെറുക്കനായ ജയൻ കവിതയെ വിവാഹം കഴിക്കുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. കവിതയുടെ ദുഃശ്ശീലമറിഞ്ഞുകൊണ്ടുതന്നെയാണ് ജയൻ അവളെ വധുവാക്കിയത്. എന്നാൽ ആദ്യരാത്രിയുടെ ആലസ്യത്തില്നിാന്നുണര്ന്ന അവൾ മദ്യചഷകം നിറയ്ക്കുന്നത് അയാൾ നടുക്കത്തോടെ കാണുന്നു. അമ്മയുടെ മുന്നറിയിപ്പ് വകവയ്ക്കാതെ കവിതയെ വധുവാക്കിയതിന്റെ അപകടം അയാൾ അടുത്തറിയുന്നു. മദ്യമില്ലെങ്കിൽ കൈ വിറയ്ക്കുന്ന, മനസിന്റെ സമനില തെറ്റുന്ന അവസ്ഥയിലായിക്കഴിഞ്ഞിരുന്നു അവൾ.ലഹരിയുടെ ഉത്സവമൊരുക്കാന്‍ വേണു ക്ഷണിക്കുമ്പോൾ നിരസിക്കാനവള്ക്ക് കഴിയുന്നില്ല. മദ്യലഹരിയിൽ മയങ്ങിക്കിടക്കുന്ന കവിതയെ വേണു പ്രാപിക്കാനൊരുങ്ങുന്നത് ജയൻ കാണുന്നു. വേണുവിന്റെ നീരാളിക്കൈകളിൽ നിന്നും കവിതയെ രക്ഷിച്ച് വീട്ടിലെത്തിക്കുന്ന ജയന് അവളുടെ മദ്യപാനരോഗം മാറ്റാൻ നടത്തുന്ന തന്ത്രമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
കവിതയുടെ സുഹൃത്തായ മാലതിയും ജയനും ചേര്ന്നൊതരു നാടകമൊരുക്കുന്നു. മാലതി തന്റെ കാമുകിയാണെന്ന് ജയന് പ്രഖ്യാപിക്കുന്നു. മാലതിയും ജയനും തമ്മിൽ മദ്യപിച്ച് പ്രണയഭരിത നിമിഷങ്ങൾ ആഘോഷിക്കുന്നതിന് കവിത സാക്ഷിയാകുന്നു. ജയനും മദ്യാസക്തനായി എന്ന വിശ്വാസത്താൽ അവൾ ആത്മഹത്യക്കൊരുങ്ങുന്നു. എന്നാൽ ജയൻ അവളെ രക്ഷിക്കുന്നു.കവിതയുടെ മദ്യാസക്തി മാറ്റാന്‍ തങ്ങളൊരുക്കിയ നാടകമാണിതെന്ന് ജയൻ അറിയിക്കുന്നു. കവിതയെ മദ്യവിമുക്ത ലോകത്തേക്ക് മടിക്കിക്കൊണ്ടുവരുന്നതോടെ ചിത്രം അവസാനിക്കുന്നു. മദ്യമെന്ന പേരിൽ താനും മാലതിയും കുടിച്ചത് കട്ടൻ ചായയാണെന്ന് ജയൻ വെളിപ്പെടുത്തുന്ന അവസാനരംഗം അക്കാലത്തെ പ്രേക്ഷകർ കൈയടികളോടെയാണ് സ്വീകരിച്ചത്.
|
This page was generated on May 29, 2023, 4:51 pm IST |  |