ഇതാണ് സാവിത്രി പിക്ചേഴ്സിനു വേണ്ടി എസ് ആർ പുട്ടണ്ണ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ. ശോലമലയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് പൊൻകുന്നം വർക്കിയാണ്.വയലാർ രാമവർമ്മയുടെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം പകർന്നു. നൃത്ത സംവിധാനം തങ്കപ്പൻ നിർവഹിച്ചു.കഥ അഭ്രത്തിലാക്കിയത് ഛായാഗ്രാഹകനായ ഷണ്മുഖമാണ്.യേശുദാസ്, എ എം രാജ, പി സുശീല, ഉദയഭാനു, പി ബി ശ്രീനിവാസൻ എന്നീ പിന്നണിഗായകരാണ് ചിത്രത്തിലെ ആറു ഗാനങ്ങൾ ആലപിച്ചത്.കഥയിലെ പ്രധാന ഭാഗങ്ങൾ സത്യൻ, തിക്കുറിശ്ശി സുകുമാരൻ നായർ ,റ്റി എസ് മുത്തയ്യ, അടൂർ ഭാസി, ബഹദൂർ , പി ജെ ആന്റണി, ടി കെ ബാലചന്ദ്രൻ, അംബിക, വാസന്തി, ആറന്മുള പൊന്നമ്മ , സുകുമാരി , അടൂർ പങ്കജം എന്നിവരഭിനയിച്ചു.27.11.1964 ൽ പ്രദർശനം ആരംഭിച്ചു.ഈ ചിത്രം വിതരണം ചെയ്തത് കോട്ടയം സെൻട്രൽ പിക്ചേഴ്സ് ആയിരുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്‍