RBS Mani
Art
പ്രസിദ്ധ കലാസംവിധായകനായ ആർ ബി എസ് മണി കൊല്ലവർഷം 1088 കന്നിമാസത്തിൽ തിരുവനന്തപുരത്ത് ജനിച്ചു.എസ് രാമകൃഷ്ണ അയ്യരാണ് പിതാവ് . എസ് അലമേലു അമ്മാൾ മാതാവും. 1934 ൽ ബി എ ബിരുദം നേടി.കുറച്ചുകാലം തിരുവിതാം കൂർ ഗവണ്മെന്റു സർവീസിൽ ക്ലാർക്കായി ജോലി നോക്കി.വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.യശഃശരീരനായ പ്രസിദ്ധ ക്യാമറാ മാൻ ശ്രീ.രാംനോഥ് ആണ് മണിയെ സിനിമാരംഗത്തേയ്ക്ക് കൊണ്ടു വന്നത്.അങ്ങിനെ 1939 മുതൽ മദ്രാസിലെ വിവിധ സ്റ്റുഡിയോകളിൽ കലാവിഭാഗത്തിൽ പ്രവർത്തിച്ചു പോന്ന ഇദ്ദേഹം 1942 ൽ ജമിനി സ്റ്റുഡിയോയിലെ പ്രസിദ്ധീകരണ പ്രചരണ വിഭാഗത്തിൽ ചേർന്നു. ജമിനിയുടെ കീർത്തി കേട്ട ചിത്രങ്ങളായ ചന്ദ്രലേഖ,അപൂർവസഹോദരന്മാർ തുടങ്ങിയ പടങ്ങളുടെ പബ്ലിസിറ്റി മുഴുവൻ ശ്രീ. മണിയുടെ കലാവിരുതിനെ വിളിച്ചറിപ്പിക്കുന്നവയായിരുന്നു.1952 ൽ സ്വന്തമായൊരു പബ്ലിസിറ്റി സ്ഥാപനം തുടങ്ങി.തുടർന്ന് നാരായണൻ കമ്പനിയുടെമനം പോലെ മംഗല്യം എന്ന തമിഴ് ചിത്രത്തിന്റെ കലാസംവിധാനത്തിന്റെ പരിപൂർണ്ണ ചുമതല ഏറ്റെടുത്തു. അതിനു ശേഷം തമിഴ്, തെലുങ്ക് , കന്നട, മലയാളം ചിത്രങ്ങൾക്കു വേണ്ടി കലാസംവിധായകനായി കഴിഞ്ഞു.മനി കലാസംവിധാനം നിർവഹിച്ച ആദ്യത്തെ മലയാള ചലച്ചിത്രം സ്നേഹസീമയാണ്.ഭാര്യ: ശ്രീമതി പാർവതി അമ്മാൾ
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 66
Available Short Movies : 0