Makane Ninakku Vendi (1971)
|
|
Producer | Premier Pictures |
Director | EN Balakrishnan |
Actors | Prem Nazeer,TS Muthaiah,Adoor Bhasi,Thikkurissi Sukumaran Nair,Kottarakkara Sreedharan Nair,Sheela,Arathi,Ushanandini,Kaviyoor Ponnamma,Philomina,Khadeeja,Prema |
Musician | G Devarajan |
Lyricist | Vayalar Ramavarma |
Singers | KJ Yesudas,P Jayachandran,P Madhuri,P Susheela,Renuka |
Banner | Premier Pictures |
Distribution | Thirumeni Pictures |
Story | Parappurath |
Screenplay | Parappurath |
Dialog | Parappurath |
Editor | Not Available |
Art Director | RBS Mani |
Camera | GV Ramani |
Design | Not Available |
Date of Release | 27/1/1971 |
Number of Songs | 5 |
|
മകനേ നിനക്കുവേണ്ടിയുടെ കഥ -
അമ്മയ്ക്കു മകനും മകനു് അമ്മയും. അതായിരുന്നു അവരുടെ ലോകം. മകന് ഒരു നിലയിലെത്തിക്കഴിഞ്ഞപ്പോള് അമ്മ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. അവന്റെ കളിവാക്കുകള്‍ കേട്ടും കുസൃതികള്‍ കണ്ടും ചിരിച്ചു. ഇനി ഒരാഗ്രഹം കൂടി മാത്രം. മണ്മറഞ്ഞുപോയ തന്റെ സ്നേഹിതയുടെ മകള്‍ സോഫിയയെ അവനെക്കൊണ്ടു് വിവാഹം കഴിപ്പിക്കണം. സോഫിക്കു് സാമെന്നു വച്ചാല്‍ ജീവന്. അതൊന്നാലോചിച്ചു നടത്തുകയേ വേണ്ടു.
അങ്ങനെയിരിക്കെ സാം അമ്മയെ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു. അയാളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന മേരി. മാത്രമല്ല അവര്‍ തമ്മില്‍ ഇഷ്ടമാണെന്നു് തുറന്നു പറയുകയും ചെയ്തു. അമ്മ ഞെട്ടി. എങ്കിലും അതു് ഒതുക്കിക്കൊണ്ടു പറഞ്ഞു. "ശരി മോനെ. നമുക്കാലോചിക്കാം. യോജിക്കയാണെങ്കില്‍ നടത്താം."
അമ്മ ആലോചിച്ചു പലരോടന്വേഷിച്ചു. അപ്പോള്‍ അറിഞ്ഞ വിവരങ്ങള്‍ അവരെ നടുക്കിക്കളഞ്ഞു. മൂന്നു നാലു കൊല്ലം ബോംബേയില്‍ ആരുമായോ കൂട്ടുകൂടി ജീവിച്ച പെണ്ണു്. മറ്റു പലരുമായി അടുപ്പമുണ്ടായിരുന്നവള്. അമ്മ മകനെ വിളിച്ചു പറഞ്ഞു. "വേണ്ട മോനെ. ചെമ്പാറമുക്കില് മത്തായിയുടെ മകള്‍ക്കു് നമ്മുടെ വീട്ടില്‍ കയറാനുള്ള യോഗ്യതയില്ല". മകന് വഴങ്ങിയില്ല. അയാള്‍ നിലവിട്ടു സംസാരിച്ചു. ക്ഷോഭിച്ചിറങ്ങിപ്പോകുന്ന വഴി പറഞ്ഞു. "ശരി ഞാന്‍ കല്യാണം കഴിക്കുന്നില്ല. പോരെ? മാസം മാസം ശമ്പളം കിട്ടുന്നതു് അമ്മച്ചിക്കെത്തിച്ചു താരാം. അമ്മച്ചിക്കു പണം മതിയല്ലോ".
മകന് പോയി. അമ്മ പ്രതിമ പോലെ നിന്നു. ദുഃഖം കൊണ്ടു നുറുങ്ങുന്ന ഹൃദയവുമായി അവര്‍ ഓര്‍ക്കുകയായിരുന്നു.
പമ്പയാറിന്റെ കരയില്‍ ദുഃഖമെന്തെന്നറിയാതെ കഴിഞ്ഞ തന്റെ ബാല്യകാലം. പല വിവാഹാലോചനകളും വന്നതില്‍ നിന്നു് അപ്പച്ചന് ഒന്നു തിരഞ്ഞെടുത്തു. കരള്‍ നിറയെ മോഹനസ്വപ്നവുമായി ഭര്‍ത്തൃഗൃഹത്തിലേക്കു വന്നു. മധുവിധുകാലം കഴിയുന്നതിനു മുന്‍പു് ഞെട്ടലോടെ താനൊരു സത്യമറിഞ്ഞു. തന്റെ ഭര്‍ത്താവിനു മറ്റൊരു കാമുകിയുണ്ടെന്നു്. അവരുടെ പറമ്പിലെ കുടികിടപ്പുകാരനായ മാര്ഗ്ഗങ്കളിയാശാന്റെ മകള്‍ മറിയ. ആളുകള്‍ പറഞ്ഞതു വിശ്വസിച്ചില്ല. നേരില്‍ പോയി കണ്ടു. അവളുടെ മുന്‍പിലിട്ടു തന്നെ ഭര്‍ത്താവു് തല്ലി. ഗര്‍ഭിണിയായിരുന്ന തന്നെ ഭര്‍ത്താവിന്റെ അമ്മയാണു് തന്റെ വീട്ടിലേക്കു പറഞ്ഞയച്ചതു്. "അവനു നല്ല ബുദ്ധി തോന്നി നിന്നെ വിളിക്കാന്‍ വരുന്ന കാലം വരെ നീ അവിടെ നിന്നോ മോളേ".
വീട്ടില്‍ ചെന്നപ്പോള്‍ സ്വന്തം അമ്മയ്ക്കും തന്നോടും നിന്ദ. ഉണ്ടായതെല്ലാം തന്റെ കുറ്റം കൊണ്ടാണത്രേ. സ്വന്തം വീടാണെങ്കിലും അനാഥയെപ്പോലെ ആരുപോരുമില്ലാതത്തവളേപ്പോലെ ജീവിച്ചു. അപ്പോഴും ആശ്വസിപ്പിക്കാനുണ്ടായിരുന്നതു് തന്റെ അപ്പച്ചന് മാത്രം. അവിടെ വച്ചാണു് സാമിനെ പ്രസവിച്ചതു്. ഒരു ദിവസം അവനെ തൊട്ടിലാട്ടിക്കൊണ്ടു നില്ക്കുമ്പോള് അദ്ദേഹം വന്നു. എല്ലാ തെറ്റുകള്‍ക്കും മാപ്പുചോദിച്ചുകൊണ്ടു്. വന്നതോ, വാത്സല്യനിധിയായ അമ്മയുടെ ചരമരംഗം.
എല്ലാം കലങ്ങിത്തെളിഞ്ഞു എന്നാണാശിച്ചതു്. കാരണം മറിയയേയും അപ്പനേയും നേരത്തെ തന്നെ അവിടെ നിന്നു് ഇറക്കിവിട്ടുകഴിഞ്ഞിരുന്നു. താനൊരു കര പറ്റിയെന്നു്, തനിക്കു് ജീവിതം മടക്കിക്കിട്ടിയെന്നാശിച്ചു. പക്ഷെ ഒരു ദിവസം രാത്രി തന്നെ ഉറക്കിക്കിടത്തിയിട്ടു് അദ്ദേഹം അവളോടൊപ്പം പോയി. കയ്യില്‍ കിട്ടിയ കാശു തീര്‍ന്നപ്പോള്‍ അപ്പനും മകളും മടങ്ങിവന്നുകഴിഞ്ഞിരുന്നു. ഗുണദോഷിച്ചു നോക്കി. ശാശിച്ചു നോക്കി. സങ്കടപ്പെട്ടു നോക്കി. ഒന്നും ഫലിച്ചില്ല. എല്ലാ സ്വത്തുക്കളും അവള്‍ക്കു വേണ്ടി നശിപ്പിച്ചു. പിന്നെ മടങ്ങി വന്നതാകട്ടെ തന്റെ മടിയില്‍ തലവച്ചു മരിക്കാന്‍ വേണ്ടി മാത്രമായിരുന്നു. എത്ര മനോദുഃഖം അനുഭവിച്ചു? എത്ര പട്ടിണി കിടന്നു? അവസാനം താന്‍ തന്റെ ലക്ഷ്യത്തിലെത്തി. സാം ക്ലാസ്സു വാങ്ങി എഞ്ചിനീയറിംഗ് പരീക്ഷ പാസ്സായി. ജോലി കിട്ടി. മിടുക്കനായ ഉദ്യോഗസ്ഥന് എന്ന പേരു സമ്പാദിച്ചു.
അവനിന്നു തന്നോടു ചോദിക്കുകാണു് "അമ്മച്ചിക്കു് പണം മതിയല്ലോ"
പിണങ്ങിപ്പോയ ദിവസം വൈകിട്ടു സാം മടങ്ങിവന്നില്ല. ടി ബി യില്‍ മുറിയെടുത്തു എന്നു കേട്ടു. സോഫി ടി ബി യിലെത്തി സാമിനോടു് ന്യായവാദം നടത്തി നോക്കി. ഫലിച്ചില്ല. അമ്മ രാത്രിയില്‍ ചേമ്പാറമുക്കില് പോയി തന്റെ മകനെ വിട്ടുതരണമെന്നു യാചിച്ചു. നിന്ദയും അപമാനവുമായിരുന്നു ഫലം. അവസാനം അമ്മ തീരുമാനിച്ചു. ഒന്നുകിലാ വിവാഹം. അല്ലെങ്കില്‍ താന്‍.
ഈ വിവാഹം നടക്കുമോ? ഈ അമ്മയെ ആരെയെങ്കിലും രക്ഷിക്കുമോ?
|
This page was generated on February 27, 2021, 12:41 pm IST |  |