Sree Guruvayoorappan (1964)
|
|
Producer | KS Ganapathy |
Director | S Ramanathan |
Actors | Thikkurissi Sukumaran Nair,TS Muthaiah,Prem Navas,SP Pillai,Kedamangalam Sadanandan,Kaduvakkulam Antony,Ambika Sukumaran,Devaki,Kamala,Pandaribhai,Kusalakumari,Pappukutty Bhagavathar,Panchabi,Baby Vinodini |
Musician | V Dakshinamoorthy |
Lyricist | Abhayadev |
Singers | KJ Yesudas,P Leela,Renuka,Uncategorized,V Dakshinamoorthy |
Banner | Sudarsan Films |
Distribution | Chandrathara Pictures |
Story | Mythology |
Screenplay | Kedamangalam Sadanandan |
Dialog | Kedamangalam Sadanandan |
Editor | G Venkitaraman |
Art Director | RBS Mani |
Camera | PK Madhavan Nair |
Design | Not Available |
Date of Release | 11/09/1972 |
Movie Type | Mythology |
Number of Songs | 13 |
|
കഥാസാരം
ദ്വാപരയുഗത്തിൽ അനന്തശായിയായ മഹാവിഷ്ണുവിന്റെ തിരുവുടലിൽ നിന്നും കലി ഉൽഭവിച്ചു.കലി ബാധിച്ച പരീക്ഷിത്ത് തപോനിഷ്ഠനായ ശമീക മഹർഷിയുടെ കഴുത്തിൽ ഒരു ചത്ത പാമ്പിനെ ഹാരമായി അണിയിച്ച് പരിഹസിച്ചു. അതു കണ്ടു വന്ന മുനികുമാരൻ തക്ഷക ദംശനമേറ്റ് പരീക്ഷിത്തു മഹാരാജാവ് മരിക്കുമെന്ന് ശപിച്ചു. ശാപം ഫലിച്ചു. തന്റെ അച്ഛനെക്കൊന്ന തക്ഷകനോട് പകരം വീട്ടാൻ ജനമേജയൻ സർപ്പയജ്ഞം നടത്തിയതു മൂലം കുഷ്ഠരോഗിയായിത്തീർന്നു. കലിയുഗാരംഭത്തിൽ പരശുരാമ ക്ഷേത്രത്തിൽ അഭയം പ്രാപിച്ചാൽ ശാപമോക്ഷം ലഭിക്കുമെന്നറിഞ്ഞ് അവിടേയ്ക്ക് പുറപ്പെട്ടു.കലിയുടെ പ്രവർത്തനം യാദവരെയും അഹങ്കാരികളാക്കിത്തീർത്തു.നാരദതന്ത്രത്തിൽ കുടുങ്ങി സാംബനെ സ്ത്രീ വേഷം കെട്ടിച്ച് ഉഗ്രവ്രതരായ കശ്യപാദികളെ സമീപിച്ച് പ്രസ്തുത സ്ത്രീയുടെ പ്രസവകാലം അന്വേഷിച്ചു ആക്ഷേപിച്ചു. കോപാകുലരായ മഹർഷിമാർ യദുവംശത്തിനു ഉന്മൂലനാശം സംഭവിക്കുന്ന ഇരുമ്പുലക്ക സാംബൻ പ്രസവിക്കുമെന്ന് അരുളി.മുനിവചനം തെറ്റിയില്ല.സാംബൻ പ്രസവിച്ച ഇരുമ്പുലക്ക രാകിപ്പൊടിച്ച് കടലിൽ കലക്കിയെങ്കിലും ആ പൊടി കരയിലടിഞ്ഞ് പുല്ലായി വളർന്നു.അവസാനം ശേഷിച്ച ഇരുമ്പു കഷണം കടലിലെറിഞ്ഞത് ഒരു മീൻ കൊത്തി വിഴുങ്ങി.മുക്കുവൻ പിടിച്ച മീൻ കാട്ടാളൻ വാങ്ങി.അവനു കിട്ടിയ ഇരുമ്പു തുണ്ടു കൊണ്ട് ശരത്തിനു മുന തെർത്തു. തമ്മിൽത്തൽല്ലൻ യാദവർ കടൽത്തീരത്തെ പുല്ലുപയോഗിച്ചു.എല്ലാവരും ചത്തൊടുങ്ങി. ഇതറിഞ്ഞ കൃഷ്ണ ഭഗവാൻ രുഗ്മിണീ സത്യഭാമമാരോട് അഗ്നിപ്രവേശം ചെയ്യാൻ അരുളിച്ചെയ്തു. മൂന്നു തലമുറയായി പൂജിച്ചു വരുന്നതും വസുദേവരുടെ കൈവശമുള്ളതുമായ വിഷ്ണൂവിഗ്രഹം പരശുരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുവാൻ ബൃഹസ്പതിയെ അറിയിക്കണമെന്ന് ആജ്ഞാപിച്ച് തപസ്സിനായി യാത്ര പുറപ്പെട്ടു.കാട്ടിൽ വെച്ച് വേടന്റെ ശരം കൊണ്ട് ഭഗവാന്റെ പാദം മിറിഞ്ഞു. രാമാവതാര കാലത്ത് അവൻ ബാലിയായിരുന്നുവെന്നും അന്ന് ഒളിയമ്പ് എയ്തു വീഴ്ത്തിയതിനു പകരമാണിതെന്നും കാട്ടാളനെ അറിയിച്ച് ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തു. ലോകം പ്രളയത്തിലാണ്ടു.വെള്ളത്തിൽ ഒഴുകിപ്പോയ വിഷ്ണു വിഗ്രഹം വായുദേവന്റെ സഹായത്തോടെ ബൃഹസ്പതി വീണ്ടെടുത്ത് പരശുരാമ ക്ഷേത്രത്തിൽ ഉമാമഹേശ്വരന്മാർ നൃത്തമാടിക്കൊണ്ടിരുന്ന സ്ഥലത്തു പ്രതിഷ്ഠിച്ചു. ഗുരുവും വായുവും ഒരുമിച്ചു പ്രതിഷ്ഠ നടത്തിയ സ്ഥലത്തിനു ഗുരുവായുപുരമെന്ന പേരു സിദ്ധിച്ചു. കൃഷ്ണ ചൈതന്യം ഉൾക്കൊണ്ട ആ വിഷ്ണു വിഗ്രഹ സന്നിധിയിൽ ജനമേജയൻ എത്തി രോഗശമനം നേടി. ഗുരുവായൂരെ മേൽശാന്തിയുടെ മകൻ ഉണ്ണി നമ്പൂതിരി നൽകിയ ഉണക്കലരിച്ചോറ് ഉണ്ണിക്കൃഷ്ണൻ പ്രത്യക്ഷപ്പെട്ടു ഭക്ഷിച്ചു. നിവേദ്യം മോഷ്ടിച്ചു വയറ്റുവേദന പിടിച്ച പനമരത്തിനു ഭക്തയായ കുറൂരമ്മയുടെ ഭിക്ഷ ശാപമോക്ഷം നേടിക്കൊടുത്തു. നിത്യവും ഉണ്ണിക്കൃഷ്ണനെ പ്രത്യക്ഷപ്പെടുത്തി വന്ന വില്വമംഗലം അറിയാതെ ചെയ്ത ഒരു തെറ്റിനു ഭഗവാനെ തേടി അനന്തൻ കാടു വരെ പോകേന്റി വന്നു. അനന്തശായിയായ ഭഗവാനെ കണ്ടെത്തിയ സ്ഥലം ഭാവിയിൽ ഭൂമിയിലെ പാലാഴിയായ തിരുവനന്തപുരമായി.വാതരോഗിയായ മേല്‍പ്പത്തൂർ ഭട്ടതിരി എഴുത്തച്ഛന്റെ നിർദ്ദേശപ്രകാരം മത്സ്യാവതാരം മുതൽ നാരായണ കഥ മുഴുവൻ വർണ്ണിച്ചു നാരായണീയം രചിച്ച് രോഗവിമുക്തനായി.പാവപ്പെട്ടവളായ ലക്ഷ്മി 41 ദിവസം ഗുരുവായൂർ ഭജനയിരുന്നു.കെട്ടുതാലി അഴിച്ച് സന്നിധാനത്തിൽ അർപ്പിച്ചു.പക്ഷേ അത് അവളുടെ കഴുത്തിൽ തന്നെ തിരിച്ചെത്തിച്ച് ഭഗവാൻ അനുഗ്രഹിച്ചു. അവളുടെ നിരീശ്വരവാദിയായ ഭർത്താവ് ഭഗവൽ കീർത്തനം പാടി ഭക്തനായി.മഞ്ജുള വാരസ്യാര് നിത്യവും ഭഗവാനു പൂമാല സമർപ്പിച്ചിരുന്നു.ഒരു ദിവസം അവളെത്തിയപ്പോൾ നടയടച്ചു പോയി. ആൽത്തറയിലെ വിഗ്രഹത്തിനു മാല ചാർത്തി അവൾ മടങ്ങി. ഭഗവാൻ അവളോടൊത്തു ആടിപ്പാടി നടന്നതായി സ്വപ്നാനുഭൂതിയുണ്ടായ വിവരം പറഞ്ഞ അവളെ പാമരന്മാർ തെറ്റിദ്ധരിച്ച് ദുർന്നടത്തക്കാരിയാണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ പ്രവേശനം നിരോധിച്ചു.പിറ്റേ ദിവസം രാവിലെ ശാന്തിക്കാരൻ മഞ്ജുളയുടെ മാല വിഗ്രഹത്തിൽ കിടക്കുന്നതു കണ്ടു .അതെടുക്കുവാൻ അയാൾക്ക് കഴിഞ്ഞില്ല. അവസാനം അവളെ തന്നെ വിളിപ്പിച്ചു.ആ ഭക്ത തന്റെ മാല പ്രസാദമായി സ്വീകരിച്ചു.പൂന്താനമെഴുതിയ ജ്ഞാനപ്പാനയെ ആക്ഷേപിച്ച ഭട്ടതിരിയുടെ ഗർവം അടക്കാൻ ഭഗവാൻ യുവബ്രാഹ്മണനായി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന്റെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയാണ് ഭഗവാനിഷ്ടമെന്ന് അരുളിച്ചെയ്ത് അപ്രത്യക്ഷനായി. തൃശ്ശൂർ പൂരം കാണാൻ പോയ പനമരത്തിനെ യക്ഷികൾ പിടി കൂടി. ദേവീ മാഹാത്മ്യം കൈയ്യിൽ ഉണ്ടായിരുന്നതു കൊണ്ട് അയാൾ രക്ഷപ്പെട്ടു.കൊള്ളക്കാർ പൂന്താനത്തെ ദ്രോഹിക്കാനടുത്തപ്പോൾ മങ്ങാട്ടച്ചനായി പ്രത്യക്ഷപ്പെട്ടു ഭഗവാൻ അദ്ദേഹത്തെ രക്ഷിച്ചു. നൃത്തമറിഞ്ഞു കൂടാതിരുന്ന മഞ്ജുളയെ ദേവനർത്തകിയെപ്പോലെ ഭഗവാന്റെ കരുണ കൊണ്ട് നടനം ചെയ്യിച്ചു. ഈ വിധത്തിൽ നിരവധി മഹിമാവിശേഷങ്ങൾ കാട്ടി ഗുരുവായൂരപ്പന്റെ കഥ അവതരിപ്പിച്ചിരിക്കുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്‍
|
This page was generated on February 28, 2021, 1:12 am IST |  |