ആലപ്പുഴയിൽ ജനിച്ച ശ്രീ ടി എൻ കൃഷ്ണൻകുട്ടി നായർക്ക് ചെറുപ്പം മുതൽക്കേ ക്യാമറയിൽ താല്പര്യമുണ്ടായിരുന്നു.അച്ഛന്റെ സുഹൃത്തായ ശ്രീ കുഞ്ചാക്കോയുടെ സിനിമകളിലൂടെയാണ് ആദ്യം സിനിമയിലെത്തുന്നത്. തുടർന്നും വളരെ കാലം ഉദയാ സ്റ്റുഡിയോയുടെ പ്രധാന ഛായാഗ്രാഹകനായി ജോലി നോക്കി.
കുറച്ച് കാലം കുഞ്ചാക്കോയുടെ അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ട് മാറി നിന്നെങ്കിലും പിന്നീട് തിരിച്ചു വരികയും അനശ്വരമായ നിരവധി ഉദയാ സിനിമകളെയും നമ്മളിലെത്തിച്ചത് ഇദ്ദേഹമായിരുന്നു.