Snehathinte Mukhangal (1978)
|
|
|
ആദ്യമൊക്കെ എതിർത്തു നോക്കിയെങ്കിലും ഒടുവിലയാൾ ആ നിർബന്ധത്തിനു വഴങ്ങിപ്പോകുന്നു.പുകഞ്ഞു നീറുന്ന സാവിത്രി അതോടെ അവിടെ അന്യയാകാൻ പോകുകയാണെന്ന സത്യം മനസ്സിലാക്കാൻ അവിടെ ഒരാളേ ഉണ്ടായിരുന്നുള്ളൂ. അവളുടെ കണ്ണീരിൽ അലിവു തോന്നിയ അവിടുത്തെ പാവം കാര്യസ്ഥൻ ശ്രീധരൻ. അവൻ ദേവദാസിന്റെയും സാവിത്രിയുടെയും ദാമ്പത്യ ബന്ധം ഉടയാതിരിക്കാൻ ഒരു അതിസാഹസം കാണിച്ചു.സ്വഭാര്യയുടെ സമ്മതത്തോടെ ആത്മഹത്യാപരമായ ഒരു ത്യാഗം. സൂര്യനു താഴെ മറ്റാരും ചെയ്യാൻ തയ്യാറാകാത്ത ഒരു ത്യാഗം. ദുഃഖം വില കൊടുത്തു വാങ്ങാൻ തയ്യാറായി കൊണ്ടുള്ള ഒരു ത്യാഗം. അതിന്റെ പ്രത്യാഘാതങ്ങൾ വലുതായിരുന്നു. ദേവദാസ് ദമ്പതികളുടെ ജീവിതത്തിലെ കാർമേഘങ്ങൾ അതോടെ ഒതുങ്ങി നീങ്ങി. പക്ഷേ ശ്രീധരന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് കൊടുങ്കാറ്റ് ആഞ്ഞു വീശി. ഓരോ ദിവസവും പിന്നീടങ്ങോട്ട് ശ്രീധരനു നഷ്ടങ്ങളായിരുന്നു.തീരാനഷ്ടങ്ങൾ.
ജീവിതത്തിലെ വിലപ്പെട്ടതെല്ലാം അവനു പൊയ്പ്പോയി. ഇങ്ങിനി തിരിച്ചു കിട്ടാത്ത വിധം.ആ നഷ്ടബോധത്തിൽ അവൻ സ്വയം എരിഞ്ഞു തീരുകയായിരുന്നു. അപ്പോഴാണ് ആ സത്യം അതിന്റെ മുഖപടം നീക്കി പുറത്തു വന്നത് . സ്വാർത്ഥതയുടെ നെഞ്ചത്ത് തൊഴിച്ചു കൊണ്ട്.അവിടെ മറ്റൊരു അഗ്നിവർഷം നടന്നു.ഒരു കുടുംബാന്തരീക്ഷം ശ്വാസമടക്കി നിന്നു. എല്ലാം അവകാശങ്ങൾക്കു വേണ്ടി – സ്നേഹത്തിനു വേണ്ടി – അതാണ് പ്രിയദർശിനിയുടെ സ്നേഹത്തിന്റെ മുഖങ്ങൾ
കടപ്പാട്: പാട്ടുപുസ്തകം |
This page was generated on December 5, 2024, 3:46 pm IST | |