പ്രേമനെ ബോംബർ കേശവൻ നായരുടെ വീട്ടിലയച്ചു നന്നായി വരാൻ. പ്രേമൻ തന്റെ പേരിൽ ബാബുവിനെ പറഞ്ഞു വിട്ടു.ബോംബറും മകളും ബാബുവാണ് പ്രേമൻ എന്ന ധാരണയിൽ സ്വീകരിച്ചു. ബാബുവിനു പോലീസിനെ കണ്ടാൽ ഭയം. ആൾമാറാട്ടം നടത്തിയതിനു അറസ്റ്റു ചെയ്യുമോ ? ഒരിക്കൽ ഒരു പോലീസ് മേധാവി വരുന്നതു കണ്ട് ബാബു പേടിച്ചോടുന്നു.
ബാബു അലഞ്ഞു തിരിഞ്ഞ് എത്തുന്ന സ്ഥലത്ത് അയാളുടെ രൂപസാദൃശ്യമുള്ള ഒരു റിക്ഷാക്കാരൻ - ഭാര്യയുമായി കലഹിച്ച് ഇറങ്ങിപ്പോയ സമയമാണ്.എന്തിനേറേ നാട്ടുകാരെല്ലാം കൂടി ബാബുവാണ് കുതിര സരസുവിന്റെ ഭർത്താവെന്ന് പ്രഖ്യാപിച്ചു.
ഇതിനിടെ പ്രേമൻ കറങ്ങിത്തിരിഞ്ഞ് ഒരു ചേരിപ്രദേശത്ത് നാണു എന്നയാളുമായി താമസം തുടങ്ങി.അവിടെ വെച്ച് രാധടീച്ചറുമായി പരിചയപ്പെടുന്നു , പ്രേമിക്കുന്നു.രാധയെ പ്രേമിക്കുന്നതിനു വേണ്ടി , പ്രേമൻ നാണുവിന്റെ എലിയും പെരുച്ചാഴിയും ഘോഷയാത്ര നടത്തുന്ന വീട്ടിൽ കഴിയേണ്ടി വന്നു.
രാധയുടെ മുറച്ചെറുക്കനായ കുമാർ എന്ന വില്ലൻ പ്രേമനുമായി പരിചയപ്പെടുന്നു. ഒരു അടിപിടി മൂലം കുമാറിന്റെ ഗൂഢാലോചനയുടെ ഫലമായി പ്രേമൻ ഒരു കൊലക്കുറ്റത്തിനു പ്രതിയാകുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.പ്രേമൻ ഒളിവിലായി.
പോലീസ് സ്റ്റേഷനിൽ ആകെ ബഹളം. ഒരു കൂട്ടർ പ്രേമനെന്ന് പറഞ്ഞ് നടന്ന ബാബുവിനെ അറസ്റ്റു ചെയ്തു. മറ്റൊരു സംഘം ബാബുവിന്റെ രൂപസാദൃശ്യമുള്ള പരമനെ പിടികൂടി.പോലീസ് അധികാരികൾ ആകെ വിഷമിച്ചു.യഥാർത്ഥ പ്രേമൻ അപ്പോഴേക്കും സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു കഴിഞ്ഞു.ശേഷം ഭാഗം വെള്ളിത്തിരയിൽ