അങ്ങനെ അവിടെ നിന്ന് ഒരു ജോലിക്കു വേണ്ടി മദ്രാസ്സിലെത്തിയ ഗോപിക്ക് അവിറ്റത്തെ ഒരു കമ്പനിയിൽ ജോലി കിട്ടുന്നു. അവിടെ വെച്ച് ഭാസ്കരൻ കുട്ടി എന്നൊരാളെ പരിചയപ്പെടുന്നു. എല്ലാ കാര്യത്തിലും സഹായിക്കാനായി അമ്മിണിക്ക് നാണി എന്നൊരു കൂട്ടുകാരിയുണ്ട്.അമ്മിണി ഗോപിയെ കത്തുകൾ മുഖേന വിവരങ്ങൾ അറിയിക്കാറുമുണ്ട്.സുന്ദരനും സുമുഖനുമായ ഗോപിയെ കണ്ടപ്പോൾ കമ്പനി മാനേജരുടെ ഭാര്യയും ഒരു സൊസൈറ്റി ലേഡിയും കൂടിയായ സാവിത്രിക്കുഞ്ഞമ്മയ്ക്ക് തന്റെ മകളെ ഗോപിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചാൽ കൊള്ളാമെന്ന് തോന്നി.മാനേജർ സ്വാമിക്കാണെങ്കിൽ ഭാര്യ പറയുന്നതിനപ്പുറമില്ല.അങ്ങനെ അവർ ഗോപിക്ക് ജോലി കൊടുത്തതിനു പിന്നിലുള്ള ഉദ്ദേശം ഭാസ്കരൻ കുട്ടി മുഖേന ഗോപിയെ അറിയിക്കുകയും ചെയ്തു.ഗോപി ഭാസ്കരൻ കുട്ടിയോട് തന്റെ ബാല്യകാലസഖിയായ അമ്മിണിയുമായുള്ള പ്രേമത്തെപ്പറ്റിയും അമ്മാവന്റെ കാര്യങ്ങളുമെല്ലാം പറയുന്നു.ഇതിനിടയിൽ അമ്മിണിയ്ക്കും പല വിവാഹാലോചനകൾ വന്നു.സിംഗപ്പൂരിൽ നിന്ന് മടങ്ങിയെത്തി നാട്ടിൽ എസ്റ്റേറ്റും മറ്റും വാങ്ങി താമസിക്കുന്ന ശിവരാമമേനോനും അയാളുടെ മകൻ പരമേശ്വരനും മറ്റും വന്ന് അമ്മിണിയെ കണ്ട് പോകുന്നു.തന്നെപ്പറ്റി മതിപ്പുണ്ടാക്കാൻ വേണ്ടി അമ്മാവന്റെ ശിങ്കിടി കൂടിയായ അളിയനെ പരമേശ്വരൻ കൈയ്യിലെടുക്കുന്നു. അളിയൻ പരമേശ്വരനെപ്പറ്റി അമ്മാവനോട് പുകഴ്ത്തി പ്പറയുന്നു.അമ്മാവൻ വിവാഹത്തിനു സമ്മതം മൂളി. അമ്മിണി വിവാഹാലോചനയെപ്പറ്റി ഗോപിക്കെഴുതി. കത്തു വായിച്ചു കഴിഞ്ഞ ഗോപിയെ ഭാസ്കരൻ കുട്ടി പറഞ്ഞ് ധൈര്യപ്പെടുത്തുന്നു. ഭാസ്കരൻ കുട്ടിയും ഗോപിയും ചേർമ്ം മിസ്സിസ്സ് സ്വാമിയെയും മറ്റും കബളിപ്പിച്ച് അവരിൽ നിന്നും കുറെ പണവും കാറും വാങ്ങി നാട്ടിലെത്തുന്നു.
ശേഷം ഭാഗങ്ങൾ സ്ക്രീനിൽ..
കടപ്പാട്: പാട്ടുപുസ്തകം