PJ Antony
Actors
പി.ജെ.ആന്റണി 1925 ജനുവരി ഒന്നിന് ആലുവയിൽ ജനിച്ചു.
ചെറുപ്പകാലത്തുതന്നെ കമ്യൂണിസ്റ്റുകാരനായ ഇദ്ദേഹം നല്ല നാടകങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി പി.ജെ. തീയറ്റേർസ് എന്ന നാടക കമ്പനി രൂപവത്കരിച്ചു. മലയാള സാഹിത്യ - നാടക രംഗങ്ങളിൽ നിലനിന്നിരുന്ന പതിവ് മാമൂൽ സങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മലയാള നാടകവേദിയിൽ പുതിയ രൂപവും ഭാവവും ശൈലിയും നൽകുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
1973-ൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന് അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാ പ്രതിഭയായിരുന്നു. രണ്ടിടങ്ങഴി എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് സജീവമായ ഇദ്ദേഹം, പെരിയാർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധായകനുമായി.
നല്ല അഭിനയത്തിനുള്ള ഫിലിം ഫാൻസ് അസ്സൊസിയേഷന്റെ അഞ്ച് അവാർഡുകൾ പി. ജെ. ആന്റണിക്ക് ലഭിച്ചിട്ടുണ്ട്.
1940 കളില്‍ ആന്റണി റോയല്‍ നേവിയുടെ ഭാഗമായി രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തു. യുദ്ധത്തിനു ശേഷം തിരിച്ചു നാട്ടില്‍ എത്തിയ ആന്റണി ഒരു വര്‍ക്ക്ഷോപ്പില്‍ ഓഫീസര്‍ ആയി ചേര്‍ന്നു. ഈ കാലഘട്ടത്തില്‍ ആണ് പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമാവാന്‍ ഉള്ള സാഹചര്യം ഉണ്ടാകുന്നത്. തന്റെ പ്രതിഭ കൊണ്ടു ആന്റണി വളരെ വേഗം നാടക ലോകത്ത് ഉയര്‍ന്നു വന്നു. ആ കാലഘട്ടത്തില്‍ സജീവമായിരുന്ന നാടക ട്രുപ് K.P.A.C. യുടെയും സജീവ പ്രവര്ത്തകന് ആയിരുന്നു. പി.ജെ. തീയറ്റേർസ് കൂടാതെ കൊച്ചിയില്‍ പ്രതിഭ തീയറ്റേർസ് കൂടി സ്ഥാപിച്ചു. പ്രതിഭ തീയറ്റേർസ് ഇപ്പോഴും സജീവം ആണ്.
14 മാര്‍ച്ച് 1979 നു ആയിരുന്നു മരണം.
വിവരങ്ങള്‍ ശേഖരിച്ചത്/എഴുതിയത്: വിജയകുമാര്‍.പി.പി
References
Wikipedia
Available Movies : 51
Available Web Series : 0
Available Short Movies : 0