PB Mani
Camera
പോണ്ടിച്ചേരിയിൽ ശ്രീ. പാവാടൈ ചെട്ടിയാരുടെയും ശ്രീമതി ജ്ഞാനാംബാളിന്റെയും പുത്രനായി 1916 സെപ്തംബർ 1 നു ജനിച്ച ശ്രീ ബാലസുബ്രഹ്മണ്യം ( പി ബി മണി ) പ്രസിദ്ധനായ ശ്രീ ജിതൻ ബാനർജിയുടെ കീഴിലാണ് സിനിമാ ച്ഛായാഗ്രഹണം പഠിച്ചത്. ആദ്യം നാഷണൽ മൂവിട്ടോണിലും പിന്നീട് ന്യൂട്രോൺ സ്റ്റുഡിയോയിലും ക്യാമറാമാനായിരുന്നു.മലയാള ചിത്രങ്ങൾക്ക് മറുനാട്ടിലും പേരും പെരുമയും ഉണ്ടാക്കിത്തന്ന ജീവിത നൗകയാണ് ശ്രീ.മണിയുടെ ആദ്യ മലയാളചിത്രം തുടർന്ന് ധാരാളം മലയാളചിത്രങ്ങളുടെ ക്യാമറാമാനായി ശ്രീ.മണി പ്രവർത്തിച്ചിട്ടുണ്ട്.1934 ൽ സിനിമാരംഗത്തു വന്ന ഇദ്ദേഹം 6 ഫാറം വരെ പഠിച്ചിട്ടുണ്ട്.ഫ്രഞ്ചുഭാഷയും വശമുണ്ട്.ശ്രീമതി.കാന്തിയമ്മാളാണു ഭാര്യ.
മേൽ വിലാസം : കാവേരി നായിഡു സ്ട്രീറ്റ് എക്സ്റ്റൻഷൻ, സാളിഗ്രാമം , മദ്രാസ് -24
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 38
Available Web Series : 0
Available Short Movies : 0