MV Kochappu
1912 ജൂലായ് 1-നു എറണാകുളത്തു ജനിച്ചു. ഇദ്ദേഹം ഒരു കലാസംവിധായകനാണു്. ‘സതി അനസൂയ’ എന്ന തമിഴുചിത്രമാണു് കൊച്ചാപ്പു തന്റെ കലാസംവിധാനവിരുതു് പ്രകടിപ്പിച്ച ആദ്യചിത്രം. അതോടുകൂടി വളരെയധികം പ്രശസ്തി സമ്പാദിക്കുകയും തുടർന്നു് അനവധി തമിഴുചിത്രങ്ങളുടെ കലാവിഭാഗം കൈകാര്യം ചെയ്യുകയും ചെയ്തു. മെരിലാന്റ് സ്റ്റുഡിയോ ആരംഭിച്ച കാലം മുതൽ അവിടുത്തെ കലാവിഭാഗത്തിന്റെ ചാർജ്ജു വഹിച്ചുപോന്നു. 1967 ജൂൺ വരെ മെരിലാന്റിൽ നിർമ്മിച്ച എല്ലാ ചിത്രങ്ങളുടേയും കലാസംവിധാനം നിർവ്വഹിച്ചതു് ശ്രീ, കൊച്ചാപ്പുവാണു്. തുടർന്നു ആലുവാ അജന്താ സ്റ്റുഡിയോയിൽ കലാസംവിധാനവിഭാഗത്തിന്റെ മേൽനോട്ടം വഹിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 26
Available Short Movies : 0