CJ Mohan
Areas of Contributions :
Camera
1952 ൽ പണം എന്ന തമിഴ് ചിത്രത്തിന്റെ ക്യാമറാമാനായിട്ടാണ് മോഹൻ സിനിമാരംഗവുമായി ബന്ധപ്പെടുന്നത്. ശ്രീ സി ജാനകിറാമിന്റെയും ശ്രീമതി രത്നമ്മയുടെയും പുത്രനായി 1924 നവംബർ 15 നു മദ്രാസിൽ ജനിച്ചു.എസ് എസ് എൽ സി പാസ്സായ ശേഷം സിനിമാ ഫോട്ടോഗ്രാഫി പഠിക്കുന്നതിനായി മദ്രാസ് സ്റ്റുഡിയോകളിൽ പ്രവേശിച്ചു.ഇദ്ദേഹം ക്യാമറാ കൈകാര്യം ചെയ്ത ആദ്യ മലയാള ചിത്രം കുട്ടിക്കുപ്പായമാണ്.മോഹൻ തമിഴ്, തെലുങ്ക് , കന്നട, സിംഹള ചിത്രങ്ങൾക്കു വേണ്ടിയും ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്.ശ്രീമതി.മീനാദേവിയാണ് ഇദ്ദേഹത്തിന്റെ പത്നി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 27
Available Short Movies : 0