ജി. കെ. മോഹനന്റെ ഛായാഗ്രഹണം, പ്രകാശത്തിന്റെ ചിത്രസംയോജനം, ബാലന്റെ കലാസംവിധാനം എന്നീ സാങ്കേതിക ഘടകങ്ങളോടെ പ്രസ്തുത ചിത്രം 11-11-1966ല്‍ പ്രദര്‍ശനം ആരംഭിച്ചു. വിതരണം നടത്തിയതു് ജിയോ പിക്ചേഴ്സു്.
കഥാസാരം :
ധനവാനായ കൃഷ്ണന്‍തമ്പിയുടെ രണ്ടു് പെണ്മക്കളില് മൂത്തവളായ ലത നര്ത്തനകലയില് നിപുണയാണു്. അനുജത്തി രമയുമൊന്നിച്ചു് ആടിപ്പാടി നടന്ന അവള്‍ക്കു് ഒരു അത്യാഹിതം സംഭവിച്ചു. കൃഷ്ണന്‍തമ്പിയുടെ മാനേജറായ ഗോപാലപ്പണിക്കരുടെ മക്കളില്‍ മൂത്തവനായ ശേഖറിന്റെ കുസൃതിയുടെ ഫലമായി ലതയുടെ കാല് ഒടിഞ്ഞു. ആ സംഭവത്തില്‍ ക്ഷുഭിതനായ തമ്പി ശേഖറിനെ മര്‍ദ്ദിച്ചു. ചലനരഹിതനായി വീണ ശേഖരനെ തമ്പിയുടെ അനുയായികള്‍ പുഴയിലൊഴുക്കി.
മകന്റെ മരണവൃത്താന്തമറിഞ്ഞ പണിക്കര്‍ പോലീസില്‍ പരാതിപ്പെട്ടു. തമ്പി ഒളിവില്‍ കഴിഞ്ഞു വിവശനായപ്പോള്‍ പോലീസിനു് പിടികൊടുത്തു. അതിനുമുമ്പായി തന്റെ ഭാരിച്ച സ്വത്തും പണപ്പെട്ടിയുടെ താക്കോലും കുട്ടികളുടെ സംരക്ഷണവും വിശ്വസ്തനായ പണിക്കരെ ഏല്‍പ്പിച്ചു. കൊലപാതകക്കുറ്റത്തിനു് തമ്പി ജീവപര്യന്തം തടവിലാക്കപ്പെട്ടു.
പണപ്പെട്ടിയുടെ താക്കോല്‍ കിട്ടിയ പണിക്കര്‍ ആകെ മാറിപ്പോയി. തമ്പിയുടെ സമ്പാദ്യം തന്റെ വീട്ടിലേക്കു് കടത്തി. ലതയും രമയും തങ്ങളുടെ ദുര്‍വിധിയില്‍ നിസ്സഹായരായി ദുഃഖിച്ചു കഴിഞ്ഞുകൂടി. അവര്‍ക്കു് ഏക സഹായമായി അവരുടെ ഡാന്‍സു് മാസ്റ്ററായ നമ്പീശന് മാത്രമേ ഉണ്ടായിരുന്നുള്ളു.
സംവത്സരങ്ങള്‍ പതിനഞ്ചു് കഴിഞ്ഞു. ജയിലില്‍ കഴിയുന്ന തമ്പിക്കു് ഒരു സ്നേഹിതനെ കിട്ടി. പ്രസിദ്ധ പോക്കറ്റടിക്കാരനായ രാമദാസു്. ജയില്‍ വിമുക്തനായി അയാള്‍ പോന്നപ്പോള്‍ തമ്പി തന്റെ മകള്‍ ലതയ്ക്കായി ഒരു കത്തു് രാമദാസിന്റെ പക്കല്‍ കൊടുത്തയച്ചു. രാമദാസു് നാട്ടിലെത്തി തമ്പിയുടെ എഴുത്തു് ലതയെ ഏല്‍പ്പിച്ചു. സ്ഥലത്തെ എല്‍. ഐ. സി. യിലെ ഒരു ഉദ്യോഗസ്ഥനാണു് താനെന്നു് രാമദാസു് അവളെ ധരിപ്പിച്ചു. സുന്ദരനായ രാമദാസിനോടു് രമയ്ക്കു് പ്രഥമദര്‍ശനത്തില്‍ തന്നെ അനുരാഗം തോന്നി. രാമദാസു് ലതയുടെ വീടിന്റെ ഒരു ഭാഗം വാടകയ്ക്കു് എടുത്തു് താമസവുമായി. ശോകമൂകമായിക്കഴിഞ്ഞിരുന്ന ലതയില്‍ ഒരു പുത്തന്‍ ഉണര്‍വ്വു് തെളിഞ്ഞു. പാടാന്‍ മടിച്ചിരുന്ന അവളുടെ ചുണ്ടുകള്‍ പ്രേമഗാനത്തിന്റെ ഈരടികള്‍ പാടി. രാമദാസു് എന്തുകൊണ്ടോ അകന്നകന്നു കഴിഞ്ഞു.
ഗോപാലപ്പണിക്കര്‍ മുതലാളി ആയിക്കഴിഞ്ഞിരുന്നു. ക്ഷേത്രദര്‍ശനത്തിനു പോയ പണിക്കരുടെ വൈരമാല മോഷണം പോയി. പോലീസിന്റെ അന്വേഷണത്തില്‍ അതേ മാല ലതയുടെ സഹോദരിയുടെ കഴുത്തില്‍ കിടക്കുന്നതു് കണ്ടു. ലതയ്ക്കു് ദാസു് സമ്മാനിച്ചതാണെന്നറിഞ്ഞ പോലീസു് രാമദാസിന്റെ വിശ്വരൂപം ലതയ്ക്കു് കാട്ടിക്കൊടുത്തു. ദാസു് ഒളിവിലായി. പക്ഷെ താനാരാണെന്നു് ദാസു് ലതയെ അറിയിച്ചിരുന്നു.
ആളറിയിക്കാതെ ദാസു് ലതയുടെ കാല് സുഖപ്പെടുത്തി. പണിക്കരുടെ വീടു് സൂക്ഷിപ്പുകാരനായ ശങ്കരന്‍കുട്ടിയുടെ സഹായത്താല്‍ ദാസു് സേഫിലെ പണം മുഴുവന്‍ അപഹരിച്ചു് അതിന്റെ ശരിയായ അവകാശികളുടെ പെട്ടിയില്‍ വച്ചിട്ടുപോയി.
ലതയുടെ ഒരു നൃത്തപരിപാടി നടക്കുന്ന ദിവസം അതു് കാണുവാന്‍ ജയില്‍ വിമുക്തനായ തമ്പിയും ഒളിവില്‍ കഴിയുന്ന ദാസും വന്നിരുന്നു. പോലീസു് ദാസിന്റെ വരവു് പ്രതീക്ഷിച്ചു. അവരുടെ പിടിയില്‍ പെടാതെ രക്ഷപെടാന്‍ ശ്രമിച്ച ദാസു് വെടിയേറ്റു. അവന്റെ മുറി
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍