KR Vijaya
1947-
Actors
തൃശൂരിലെ ഒരു സാധാരണ കുടുംബത്തില്‍ 1947ലാണു് കെ ആര് വിജയ ജനിച്ചതു്. സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കും മുന്‍പേ അഭിനയരംഗത്തെത്തി. നാടകത്തില്‍ ആയിരുന്നു ആദ്യം അഭിനയിച്ചതു്.
തുടര്‍ന്നു് പരസ്യങ്ങള്‍ക്കു് മോഡലായി. ഒരു കലണ്ടറിനു വേണ്ടി മോഡലായതാണു് വിജയയെ സിനിമയിലെത്തിച്ചതു്. വിജയ മോഡലായ കലണ്ടര്‍ തമിഴ് സംവിധായകനും നിര്‍മ്മാതാവുമായ കെ എസ് ഗോപാലകൃഷ്ണന് കണ്ടു. വിജയയെ ഇഷ്ടമായ ഗോപാലകൃഷ്ണന് അടുത്ത ചിത്രമായ കര്പ്പകത്തില് അവരെ നായികയാക്കി. തുടര്‍ന്നു് ജമിനി ഗണേശന്, മുത്തുരാമന്, എം ആര് രാധ തുടങ്ങിയ പ്രമുഖ തമിഴ് നടന്മാരുടെ കൂടെ നായികയായി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. മണവാട്ടിയാണു് ആദ്യത്തെ മലയാള ചിത്രം.
തെലുങ്കിലും തമിഴിലും മലയാളത്തിലുമായി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടു്. തമിഴില്‍ ശിവാജിക്കൊപ്പമാണു് കൂടുതല്‍ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചതു്.
കോടീശ്വരനായ ചെട്ടിയാരാണു് ഭര്‍ത്താവു്. ഒരു മകളുണ്ടു്. ഹേമലത.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 62
Available Short Movies : 0