Hari Pothan
Producer
ശ്രീ. കളത്തുങ്കൽ പോത്തന്റെ പുത്രനായി ചങ്ങനാശ്ശേരിയിൽ ജനിച്ചു. വിദ്യാഭ്യാസാനന്തരം പിതാവിന്റെ മോട്ടോർ ബിസിനസ്സിൽ ചേർന്നു കൊച്ചിയിൽ കളത്തുങ്കൽ മോട്ടോർ കോർപ്പറേഷൻ ബ്രാഞ്ച് മാനേജരായി. അതിനെ തുടർന്നാണു് ചലച്ചിത്രനിർമ്മാണത്തിലേർപ്പെട്ടതു്. ‘അശ്വമേധം’ എന്ന ചിത്രമാണു് ഹരിപോത്തൻ നിർമ്മിച്ച ആദ്യമലയാളചിത്രം. നിർമ്മാണക്കമ്പനിയുടെ പേരു് സുപ്രിയാ. ആദ്യമായി ഒരു തെന്നിൻഡ്യൻ നടി - ശാരദയ്ക്കു് ഉർവശി അവാർഡ് നേടിക്കൊടുത്ത തുലാഭാരമുൾപ്പെടെ ഒരു പിടി നല്ലചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 22
Available Short Movies : 0