Nakshathrangale Kaaval (1978)
|
Producer | Hari Pothan |
Director | KS Sethumadhavan |
Main Actors | MG Soman,Adoor Bhasi,Jayabharathi,Nanditha Bose |
Supporting Cast | Bahadoor,Sankaradi,Shubha,Sukumari,KPAC Sunny,TP Madhavan,Kottayam Shantha |
Musician | G Devarajan |
Lyricist | ONV Kurup |
Singers | KJ Yesudas,P Jayachandran,P Madhuri,Vani Jairam |
Date of Release | 29/12/1978 |
Number of Songs | 3 |
|
Old Song Book
നക്ഷത്രങ്ങളേ കാവല്‍ എന്ന പി പത്മരാജന്റെ മലയാള നോവലിനെ ആധാരമാക്കിയാണു് ചിത്രം എടുത്തിരിക്കുന്നതു്. കേരള സാഹിത്യഅക്കാദമിയുടെ സമ്മാനം നേടിയിട്ടുള്ളതാണു് കൃതി. പഴകിയ ആചാരങ്ങളും ആശയങ്ങളും കാലത്തിന്റെ ഒഴുക്കില്‍ പെട്ടു് തേഞ്ഞുമാഞ്ഞു പോയിരിക്കുന്നു. ഇവിടെ മാറ്റമാണാവശ്യം. അതുകൊണ്ടുതന്നെ പുതിയ തലമുറയുടെ പ്രമേയാണു് ഈ നോവലിലെ പ്രതിപാദ്യം.
കല്ല്യാണിക്കുട്ടിയും ശോഭയും കൗമാരപ്രായത്തിലെത്തി നില്ക്കുന്ന രണ്ടു സുന്ദരികളാണു്. പ്രഭു സുഖലോലുപനായ ഒരു യാവാവാണു്. പെണ്‍കുട്ടികള്‍ അയാളുടെ കൈകളില്‍ കേവലം കളിപ്പാട്ടങ്ങള്‍ മാത്രമാണു്. പെണ്‍കുട്ടികളുടെ നടുവിലേയ്ക്കയാള് ഒരു കൊടുങ്കാറ്റു പോലെ കടന്നുവരികയും അവരുടെ ചാരിത്ര്യം അപഹരിക്കുകയും ചെയ്യും.
കോളേജ് ഹോസ്റ്റലിലെ ശോഭയും കല്ല്യാണിക്കുട്ടിയും നിലീയും ദേവകിയും അപൂര്‍വ്വ സൗന്ദര്യമുള്ളവരാണു്. നിലീയാകട്ടെ പ്രഭുവിന്റെ സഹോദരിയുമാണു്. സഹോദരിയോ കാണാന്‍ പ്രഭു സ്ത്രീകളുടെ ഹോസ്റ്റലില്‍ വരിക പതിവായിരുന്നു. എന്നാല്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും അവന് വലിയ ധനികനായതിനാല്‍ ഭയപ്പാടായിരുന്നു. കല്ല്യാണിക്കുട്ടി മാത്രം അവനോടടുത്തിടപഴകുന്നു. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അവര്‍ അടുത്തുപോകുന്നു. നാട്ടിന്‍പുറത്തു് പടര്‍ന്നു പിടിക്കുന്ന ചില അപവാദ പ്രചരണത്താല്‍ കല്ല്യാണിക്കുട്ടിക്കു് അവളുടെ പഠനം നിര്‍ത്തേണ്ടിവരുന്നു. അവള് വീട്ടില്‍ ഒരു ഏകാന്ത തടവുകാരിയായി ജീവിതം കഴിക്കുന്നു. തന്മൂലം അവളുടെ പല വിവാഹാലോചനകളും അലസിപ്പിരിയുന്നു. ചിലവ അവള് തന്നെ തടയുകയും ചെയ്യുന്നു.
ശോഭയ്ക്കു് മറ്റൊരു പ്രശ്നമുണ്ടായിരുന്നു. അവള്‍ക്കൊരു വിവാഹാലോചന വരുന്നു. പ്രഭുവാണു് വരന്. പ്രഭു പല പെണ്‍കുട്ടികളേയും നശിപ്പിച്ചതായി അവള്‍ക്കറിയാം. പ്രത്യേകിച്ചു് തന്റെ ഒരുത്തമ സുഹൃത്തിനെ. പ്രഭുവുമായുള്ള ജീവിതം ദുഃസ്സഹമായിരിക്കുമെന്നവള്ക്കറിയാം. വിധിയുടെ ശക്തിയാല്‍ അവള് പ്രഭുവിന്റെ ഭാര്യയായിത്തീരുന്നു.
പ്രഭുവിനോടു് പകരം വീട്ടാന്‍ അവള് മറ്റൊരു മാര്‍ഗ്ഗം സ്വീകരിക്കുന്നു. അവള് തന്റെ ചാരിത്ര്യം മനഃപ്പൂര്‍വ്വം നഷ്ടപ്പെടുത്തുന്നു.
ആദ്യരാത്രിയില്‍ തന്നെ പ്രഭു കവര്‍ന്നെടുത്ത മറ്റൊരു പെണ്‍കുട്ടി ഗര്‍ഭം അലസിപ്പിക്കുന്നതിന്നിടയില്‍ മരണമടഞ്ഞു എന്നവള്‍ മനസ്സിലാക്കുന്നു. സമയം കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. പ്രഭുവുമായുള്ള കിടക്കറവേഴ്ചയില് ശോഭ ഒരു പ്രതിമയെപ്പോലെയാണു് പെരുമാറിയിരുന്നതു്. പ്രതികാരം ചെയ്യാനുള്ള ദാഹം അവളെക്കൊണ്ടവനൊരു കത്തെഴുതിക്കുന്നു. വിവാഹം കഴിഞ്ഞു ആറു് മാസമേ ആയുള്ളുവെങ്കിലും താന്‍ എട്ടു മാസം ഗര്‍ഭിണിയാണെന്നവള്‍ ആ കത്തില്‍ പറഞ്ഞിരുന്നു. തന്നെയോ തന്റെ കുഞ്ഞിനെയോ തേടി വരരുതെന്നും അവള് അപേക്ഷിക്കുന്നു ആ കത്തില്‍. ഈ കത്തു് പ്രഭു ഞെട്ടലോടെയാണു് വായിച്ചതു്.
ശോഭയും കല്ല്യാണിക്കുട്ടിയും കണ്ടുമുട്ടുകയും അവര്‍ ഒന്നിച്ചു് താമസിക്കുകയും ചെയ്യുന്നു. ശോഭ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. പ്രസവശേഷം മരണാവസ്ഥയിലെത്തിയ ശോഭ കല്ല്യാണിയോടു് തന്റെ കുഞ്ഞിനെ കാത്തുകൊള്ളണമെന്നു് അപേക്ഷിക്കുന്നു. ശോഭ മരിക്കുന്നു.
കല്ല്യാണിയുടെ ജീവിതം മറ്റൊരു രീതിയിലായിരുന്നു. അവള് കുഞ്ഞിനെ സംരക്ഷിച്ചു. പ്രഭു കല്ല്യാണിയെ കണ്ടെത്തുകയും കുഞ്ഞിനോടു് അവള് അമ്മയെപ്പോലെ പെരുമാറുന്നതായി കാണുകയും ചെയ്യുന്നു. കുഞ്ഞിനെ വന്നു കാണാനും താലോലിക്കാനും അവള് പ്രഭുവിനെ അനുവദിക്കുന്നു.
വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെതുമായ ഈ ജീവിത്തിനിടയില്‍ അവര്‍ പരസ്പരം കണ്ടെത്തുന്നു. അവരിരുവരും പുതിയ ജീവിതമാണു് നയിക്കുന്നതു്. ഒരു പുതിയ ജീവിതരീതി കണ്ടെത്താന്‍ അവര്‍ പരിശ്രമിക്കുന്നു. അതിനവര്‍ക്കു് കഴിയുന്നില്ല. പ്രഭുവിനു് പുതിയ ആശയങ്ങുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതാണിതിനു കാരണം.
സത്യം സംസാരിക്കുന്ന സമുദായത്തില്‍ ജീവിക്കുക എന്നതു് പ്രഭുവിനു് ഒരു പ്രശ്നമായിത്തീരുന്നു. തന്മൂലം അവന് സമുദായത്തോടു് വിടപറയാന്‍ ആഗ്രഹിക്കുന്നു.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ ചലച്ചിത്രത്തിന്റെ പാട്ടുപുസ്തകം
|
This page was generated on March 21, 2023, 4:10 pm IST |  |