Vaadakakkoru Hridayam (1978)
|
Producer | Hari Pothan |
Director | IV Sasi |
Main Actors | Madhu,MG Soman,Jayabharathi |
Supporting Cast | Raghavan,Adoor Bhasi,Bahadoor,Sankaradi,Reena M John,Sukumari,Janardhanan,Adoor Bhavani,Kankadurga |
Musician | G Devarajan |
Lyricist | Kavalam Narayana Panicker |
Singers | KJ Yesudas,P Jayachandran,P Madhuri |
Date of Release | 15/06/1978 |
Number of Songs | 4 |
|
Old Song Book
ഒരു കര്‍ഷകനും സത്യസന്ധനുമായ പരമുപിള്ളയുടെ മകളാണു് അശ്വതി. കേശവന്‍കുട്ടി ഒരു തൊഴില്‍ രഹിതനായ രാഷ്ട്രീയപ്രവര്ത്തകനാണു്. കേശവന്‍കുട്ടിയും അശ്വതിയും വളര്‍ന്നുവന്നതു് ഒരേ സ്ഥലത്താണു്. ക്രമേണ അവര്‍ പ്രേമബദ്ധരാവുകയും ചെയ്തു. എങ്കിലും പരമുപിള്ള അവരുടെ വിവാഹത്തിനു് എതിനായിരുന്നു. അതിനാല്‍ സമ്പന്നനും ഒരു വലിയ കൃഷിക്കാരനുമായ പരമേശ്വരന് പിള്ളയ്ക്കു് അശ്വതിയെ വിവാഹം ചെയ്തുകൊടുത്തു.
ദിവസങ്ങള്‍ നീങ്ങിയപ്പോളേ തന്റെ ഭര്‍ത്താവു് ഒരു ഷണ്ഡന് ആണെന്നു് അശ്വതിക്കു് മനസ്സിലായി. യുവതിയായ അശ്വതിയുടെ വികാരങ്ങള്‍ തീച്ചൂളയില്‍ നീറി. ഒരു ദിവസം കേശവന്‍കുട്ടി അശ്വതിയെ കാണാന്‍ ചെന്നു. അപ്പോള്‍ അവള് തന്റെ തകര്‍ന്ന ജീവിതത്തിന്റെ ശോക കഥ അയാളെ പറഞ്ഞു കേള്‍പ്പിച്ചു. അന്നു മുതല്‍ അവര്‍ അന്യോന്യം കൂടുതല്‍ അടുത്തു. കേശവന്കുട്ടിയില് നിന്നു് അവള് പുരുഷസാമിപ്യസുഖം നേടാന്‍ തുടങ്ങി. ഒരു നാള് ഭര്‍ത്താവായ പരമേശ്വരന് പിള്ള വരുമ്പോള്‍ അശ്വതിയും കേശവന്‍കുട്ടിയും ലൈഗീകവേഴ്ചയില്‍ മുഴുകിയിരിക്കുകയായിരുന്നു. അതിനു സാക്ഷ്യം വഹിച്ച പരമേശ്വരന് പിള്ള ഒരക്ഷരവും ഉരിയാടിയില്ല. മൗനം ഭജിച്ചതേയുള്ളു. അവള്‍ക്കു് കുറ്റബോധമുണ്ടായി. ഒരു നാള് അവള് ഭര്‍ത്താവിനെ ഉപേക്ഷിച്ചു് കേശവന്‍കുട്ടിയുടെ കൂടെ പൊറുക്കാന്‍ പോയി. കേശവന്‍കുട്ടിയുടെ അമ്മ അവളെ മരുമകളായി സ്വീകരിക്കുകയും ചെയ്തു. ഭാര്യ ഉപേക്ഷിച്ചുപോയശേഷം പരമേശ്വരന് പിള്ള ഒരു കുടിയനായി മാറി.
ഒരു ബിസിനസ്സുകാരനായ സദാശിവന്‍പിള്ള മുമ്പു് അശ്വതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു നടന്നതാണു്. അശ്വതിക്കു് അയാളെ ഇഷ്ടമില്ലാതിരുന്നതിനാല്‍ ആ വിവാഹം നടക്കാതിരുന്നതാണു്. എങ്കിലും അയാള്‍ക്കിപ്പോഴും അശ്വതിയുടെ പേരില്‍ ഭ്രമമുണ്ടു്.
അശ്വതി ഗര്‍ഭിണിയായി. അച്ഛനും അമ്മയും പ്രസാവാവാശ്യത്തിനു അവളെ വീട്ടില്‍ കൂട്ടിക്കൊണ്ടുവന്നു. പ്രസവശേഷം അവര്‍ അവളെ കേശവന്‍കുട്ടിയുടെ വീട്ടിലേക്കു് പറഞ്ഞയച്ചില്ല. അവള് നിസ്സാഹയായിരുന്നു. ഇക്കാര്യത്തില്‍ കേശവന്‍കുട്ടി കുപിതനായി. അയാള്‍ നാടകനടിയെ വീട്ടില്‍ കൊണ്ടുവന്നു് താമസിപ്പിച്ചു. അവര്‍ ഭാര്യാഭര്ത്താക്കന്മാരെ പോലെ ജീവിച്ചു. അശ്വതി വളരെ ദുഃഖിതയായി.
നാളുകള്‍ നീങ്ങി. അശ്വതിയുടെ കുഞ്ഞിനു് രണ്ടു് വയസ്സായി. അശ്വതിയുടെ പഴയ വിവാഹാര്‍ത്ഥിയായ സദാശിവന് പിള്ള വീണ്ടും വിവാഹാലോചനയുമായി സമീപിച്ചു. അയാളെ സ്നേഹിക്കാന്‍ കഴിയില്ലെങ്കിലും അവള് വിവാഹത്തിനു സമ്മതം മൂളി. അയാള്‍ അശ്വതിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. പക്ഷെ അവള്‍ക്കു് കേശവന്കുട്ടിയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ചിന്തിക്കാന്‍ കഴിവില്ലായിരുന്നു. അതവള് സദാശിവന് പിള്ളയോടു് തുറന്നു പറയുകയും ചെയ്തു. സദാശിവന് പിള്ള ദുഃഖിതനാവുകയും അയാള്‍ക്കു് അശ്വതിയുടെ പേരില്‍ അനുകമ്പ തൊന്നുകയും ചെയ്തു. അയാള്‍ സ്വയം ശപിച്ചു. താന്‍ വിവാഹം കഴിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷെ അവള്‍ക്കു് കേശവന്‍കുട്ടിയുമായി സന്തുഷ്ടജീവിതം നയിക്കാന്‍ കഴിഞ്ഞേനേ എന്നയാള്‍ക്കു തോന്നി. ആ ചിന്ത അയാളെ വല്ലാതെ അലട്ടുകയും പശ്ചാത്താപഭരിതനായ അയാള്‍ ആത്മഹത്യയും ചെയ്തു.
അശ്വതി വീണ്ടും അനാധയായി. അശ്വതിയുടെ അച്ഛനമ്മമാര്‍ അവളെ തിരിച്ചു് വീട്ടിലേക്കു് കൂട്ടിക്കൊണ്ടുപോകുമോ? തന്റെ കുട്ടിയുടെ അച്ഛനായ കേശവന്കുട്ടിയൊടൊത്തു താമസിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച അശ്വതിയെ സ്വന്തം മകന് നഷ്ടപ്പെട്ട സദാശിവന്‍പിള്ളയുടെ അമ്മ സ്വീകരിക്കുമോ? പ്രസവത്തിനു ശേഷം തന്റെ കുഞ്ഞുമായി മടങ്ങിവരാത്ത അശ്വതിയേയും അവളില്‍ പിറന്ന തന്റെ കുട്ടിയേയും വെപ്പാട്ടിയുമായി താമസിക്കുന്ന കേശവന്പിള്ള സ്വീകരിക്കുമോ? തന്റെ കഴിവുകേടു കാരണം അന്യപുരുഷനുമായി ബന്ധപ്പെട്ടു് ഇറങ്ങിപ്പോവുകയും അതില്‍ ഒരു കുട്ടി ഉണ്ടാവുകയും ചെയ്ത അശ്വതിയെ തനിക്കു് കുട്ടികള്‍ ഉണ്ടാവില്ല എന്നറിയാവുന്ന പരമേശ്വരന്‍പിള്ള സ്വീകരിക്കുമോ?
അവലംബം : പാട്ടുപുസ്തകം
|
This page was generated on March 21, 2023, 4:30 pm IST |  |