Kunjandi
Actors
|
Year of First Movie | 1962 |
Year of Last Movie | 1998 |
Movies Acted In | 61 |
Released Movies | 60 |
Unreleased Movies | 1 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | IV Sasi |
Favorite Producer | PV Gangadharan |
Number of Years in the Field | 37 |
1919 സെപ്തംബര്‍ 7നു് കുതിരവട്ടത്ത് മൂച്ചിലോട്ട് ചെറൂട്ടിയുടെയും കുട്ടിമാളുവിന്റെയും മകനായി ജനിച്ചു.
കോട്ടൂളിയിലെ ഒരു എഴുത്തു പള്ളിയില്‍ പഠനം തുടങ്ങി. കുതിരവട്ടം യു പി, പുതിയറ സഭ സ്ക്കൂള് എന്നിവിടങ്ങളില്‍ പ്രാധമികവിദ്യാഭ്യാസം നടത്തി. അഞ്ചാം ക്ലാസ്സ് വരെ പഠിച്ചു. ഇതിനിടയില്‍ ഭാഗവതര്‍ കൃഷ്ണപ്പണിക്കരുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. പന്ത്രണ്ടാം വയസ്സില്‍ അല്ലി അര്‍ജുന എന്ന നാടകത്തില്‍ ബാലനടനായി അരങ്ങേറ്റം കുറിച്ചു. 1937ല്‍ കോഴിക്കോട് മാതൃഭൂമിയില്‍ ജോലി ലഭിച്ചു. ജോലിക്കിടയില്‍ നാടകാഭിനയം തുടങ്ങിയ കുഞ്ഞാണ്ടി 1940ല്‍ ദേശപോഷിണിയുടെ ബി എ മായാവിയിലെ പ്രധാന നടന് ആയി. തുടര്‍ന്നു് എണ്ണൂറോളം നാടകങ്ങളില്‍ വിവിധ വേഷങ്ങള്‍ ചെയ്തു.
1962ല്‍ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടു്. ഉത്തരായനത്തില്‍ ശ്രദ്ധേയനായി. വിസ്മയമാണു് അവസാനം അഭിനയിച്ച ചിത്രം. വെള്ളിത്തിരയ്ക്കും അരങ്ങിനുമൊപ്പം മിനിസ്ക്രീനിലും വിവിധ കഥാപാത്രങ്ങള്‍ക്കു് ജീവന് നല്കി.
കോഴിക്കോട്ടെ സാംസ്ക്കാരിക രംഗത്തെ സജീവ പ്രവര്‍ത്തകനായിരുന്ന കുഞ്ഞാണ്ടിയ്ക്കു് 1977ല്‍ കേരള സംഗീത നാടക അക്കാദമി നല്ല നടനുള്ള കീര്‍ത്തിമുദ്ര നല്കി. 1992ല്‍ തിക്കൊടിയന് അവാര്‍ഡ്, 1999ലെ രാമാശ്രമം അവാര്‍ഡ് എന്നിവ ലഭിച്ചു.
2002 ജനുവരി 6നു് അന്തരിച്ചു. ഭാര്യ ജാനകി. മക്കള്‍ മോഹന്‍ദാസ്, മുരളീധരന്, വത്സല, പ്രഭാവതി, ഷൈലജ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 62
Available Web Series : 0
Available Short Movies : 0