Ramu Kariyat
Director
മലയാള സിനിമയിലെ ആദ്യകാല സംവിധായകരില്‍ പ്രമുഖനാണു് രാമു കാര്യാട്ടു. 1927ല്‍ തൃശൂര്‍ ജില്ലയില്‍ ഏങ്ങടിയൂരില് ഒരു കര്‍ഷക കുടുംബത്തിലാണു് ജനനം.
ആദ്യ കാലങ്ങളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥയും, കവിതയും എഴുതിയിരുന്നു. വിമല്‍ കുമാറിന്റെയും പി ആര് എസ് പിള്ളയുടെയും സഹായിയായി. 1953ല്‍ തിരമാല എന്ന ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീടു് പി ഭാസ്ക്കരനോടൊപ്പം ചെയ്ത നീലക്കുയില്‍ എന്ന ചിത്രത്തോടെ കേരളത്തില്‍ സ്വതന്ത്ര സിനിമാ നിര്‍മ്മാണത്തിനു തുടക്കം കുറിച്ചു.
കെ പി എ സി യില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മലയാള സിനിമയ്ക്കു് പുതിയ രൂപവും ഭാവവും നല്കിയ രാമു കാര്യാട്ട് കേരളത്തിലെ ഗ്രാമങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും കഥകള്‍ അതീവ ഹൃദ്യമായി പ്രേക്ഷകരുടെ മുന്പില് അവതരിപ്പിച്ചു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റി ചിത്രമായ ചെമ്മീന്‍ രാമു കാര്യാട്ടിനെ ഓര്‍മ്മിക്കാന്‍ മലയാളിക്കു് എന്നും വക നല്കി. 1965ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.
തെലുങ്കില്‍ കോണ്ടഗലി എന്ന ചിത്രം സംവിധാനം ചെയ്തുവെങ്കിലും റിലീസായില്ല. 1979ല്‍ തുടങ്ങിയ കരിമ്പു് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ കെ വിജയന് ചിത്രം പൂര്‍ത്തിയാക്കി 1984ല്‍ റിലീസ് ചെയ്തു. പി ഭാസ്ക്കരന്‍ സംവിധാനം ചെയ്ത രാരിച്ചന്‍ എന്ന പൗരന് എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചു. പി ലക്ഷ്മണന്റെ കണ്ണമ്മ എന്ന തമിഴ് ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.
1979ല്‍ അദ്ദേഹം അന്തരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 12
Available Web Series : 0
Available Short Movies : 0