കഥാസാരം :
പണക്കാരനും പ്രതാപിയുമായിരുന്ന ചെമ്പകശ്ശേരി കേശവക്കുറുപ്പിന്റെ സഹോദരി മാധവി ഉത്സവസ്ഥലത്തു വച്ചു് ആനബഹളത്തില് നിന്നും തന്നെ രക്ഷിച്ച താണജാതിക്കാരനായ കുമാറില്‍ അനുരക്തയായി. യാഥാസ്ഥിതികനായ കേശവക്കുറുപ്പു് സഹോദരിയെ വീട്ടില്‍ നിന്നും ആട്ടിപ്പായിച്ചു. കുമാറുമായി കുടുംബജീവിതം ആരംഭിച്ച അവര്‍ക്കു് യഥാകാലം ബാബുവും, ഇന്ദിരയും സന്താനങ്ങളായി ജനിച്ചു. ഇതിനിടെ കുഞ്ഞമ്മയെ പരിണയിച്ച കുറുപ്പിനും രണ്ടു് കുട്ടികള്‍ ജനിച്ചു. ബാലനും പത്മയും. ബാങ്കില്‍ ജോലി ഉണ്ടായിരുന്ന കുമാര്‍ പണാപഹരണക്കുറ്റം ചുമത്തപ്പെട്ടു ജയിലിലായി. സ്വന്തം വീട്ടില്‍ അഭയം കിട്ടാതിരുന്ന മാധവിയും കുട്ടികളും അലഞ്ഞുതിരിഞ്ഞു. കിടപ്പാടം പോലും കടക്കാര് കൊണ്ടുപോയ അവര്‍ നിത്യവൃത്തിക്കായി ഭിക്ഷയാചിച്ചു കഴിഞ്ഞു. ബാബു ഒരു ഹോട്ടല്‍ തൊഴിലാളിയായി. ന്യായവാദം ചെയ്ത കുറ്റത്തിനു് അവിടെ നിന്നും പിരിച്ചു വിട്ടു. അവന് പലയിടങ്ങളിലും വേല ചെയ്തു കാലം കഴിച്ചു വന്നു.
കുഞ്ഞമ്മ അകാലചരമമടഞ്ഞു. കേശവക്കുറുപ്പു് വീണ്ടും വിവാഹം ചെയ്തു. ഭാര്യ പങ്കജം കാമുകനുമൊത്താണവിടെ താമസത്തിനു വന്നതു്.
പോലിസിനെ ഭയന്നു ഓടി ബാബു കള്ളന്മാരുടെ പിടിയില്‍ നിന്നും ഒരു ധനികനെ രക്ഷിച്ചു. തൃപ്തി തോന്നി അയാള്‍ ബാബുവിനെ കൂടെ കൂട്ടിക്കൊണ്ടുപോയി. തന്റെ മാതുലനാണന്നറിയാതെ ബാബു കേശവക്കുറുപ്പിന്റെ വീട്ടില്‍ കഴിഞ്ഞു. പത്മ ബാബുവില്‍ തന്റെ ജീവിതപങ്കാളിയെ കണ്ടെത്തി. പക്ഷെ പങ്കജത്തിനു് വേറെ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടു് ബാബുവിനു് സംശയം തോന്നത്തക്ക വിധത്തില്‍ അമ്മയുടേയും സഹോദരിയുടേയും സാമ്പത്തിക നിലയിലും ജീവിത രീതിയിലും മാറ്റം സംഭവിച്ചിരുന്നു. മനസ്സു് മടുത്ത അയാള്‍ ശബരിമലദര്ശനു പോയി. മനസ്സിനു് ദൈവീകശാന്തി ലഭിച്ചു തിരിച്ചു വരുമ്പോള്‍ തന്റെ സഹോദരി ഇന്ദിര ബാലന്റെ കരവലയത്തിനുള്ളില്‍ പ്രേമപരവശയായിക്കഴിയുന്ന കാഴ്ചയാണു് കാണുന്നതു്. സംഹാരരുദ്രനായി പാഞ്ഞടുത്ത ബാബുവിനെ മാതാവിന്റെ കരങ്ങള്‍ ആ അവിവേകത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നു.
കേശവക്കുറുപ്പിന്റെ ഭാര്യ പങ്കജത്തിന്റെ തനിരൂപം ശരിക്കു് മനസ്സിലാക്കി അവരെ പുറത്താക്കി. കേശവക്കുറുപ്പു് മനസ്സുമാറി മാധവിയേയും കുട്ടികളേയും കുടുംബത്തിലേക്കു് സ്വീകരിച്ചു. അങ്ങനെ ഒന്നിക്കേണ്ടവരെല്ലാം ഒന്നിച്ചു പോരുന്നതോടെ ചിത്രം അവസാനിക്കുന്നു.
അഗസ്റ്റിന് ജോസഫു്, കെ. പി. കേശവന്, കെ. ജി. ശ്രീധരന്‍നായര്‍, തിക്കുറിശ്ശി, ആലപ്പി ശങ്കര്‍, നാണുക്കുട്ടന്, മുതുകുളം, എസു്. പി. പിള്ള, എസു്. ആര്. പല്ലാട്ടു്, വാണക്കുറ്റി, പി. കെ. സരസ്വതി, കായംകുളം സുമതി, ജഗദമ്മ, എന്‍. ആര്. തങ്കം, പങ്കജവല്ലി എന്നിവരാണു് ചിത്രത്തില്‍ അഭിനയിച്ചതു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍