Thakazhi Sivasankarapillai
Story
തന്റെ ‘ചെമ്മീൻ’ എന്ന നോവലോടുകൂടി വിശ്വസാഹിത്യരംഗത്തു പ്രസിദ്ധനായ തകഴി, ശ്രീ. പൊയ്പ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റേയും, ശ്രീമതി. പാർവ്വതിയമ്മയുടെയും പുത്രനാണു്. 1912 ഏപ്രില്‍ 17നു് ജനിച്ചു. അമ്പലപ്പുഴ, വൈക്കം, കരുവാറ്റ, തിരുവനന്തപുരം മുതലായ സ്ഥലങ്ങളിലായി വിദ്യാഭ്യാസം ചെയ്തു. പ്ലീഡറായി ജീവിതമാരംഭിച്ചു. താമസിയാതെ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ വന്നു. പിന്നീട് ഇടതുപക്ഷചിന്താഗതിക്കാരനായി. നാടകം, നോവൽ, ചെറുകഥ ഇത്യാദി സാഹിത്യകൃതികൾ ധാരാളം രചിച്ചിട്ടുണ്ടു്. 1956-ൽ ദേശീയ അവാർഡു നേടി. തകഴിയുടെ ‘രണ്ടിടങ്ങഴി’, ‘ചെമ്മീൻ’ തുടങ്ങിയ കൃതികൾ പല വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട നോവലുകളാണു്. കാത്ത്യായനിയമ്മയാണു് ഭാര്യ. ഇവർക്കു് അഞ്ചുമക്കളുണ്ടു്. ‘രണ്ടിടങ്ങഴി’, ‘ചെമ്മീൻ’ എന്നീ ചിത്രങ്ങൾ തകഴിയുടെ നോവലുകളെ ആസ്പദമാക്കിയുള്ളവയാണു്. ‘ഓമനക്കുട്ടൻ’ എന്ന പടത്തിന്റെ കഥയും ഇദ്ദേഹമാണെഴുതിയതു്.
1936 മുതല്‍ 1957 വരെ അമ്പലപ്പുഴയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീനിലൂടെ സിനിമയിലെത്തി.
1984ല്‍ ജ്ഞാനപീഠം, 1989ല്‍ പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു.
1999 ഏപ്രില്‍ 10നു് അന്തരിച്ചു. കാത്തയാണു് ഭാര്യ.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970; വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്, മാധവഭദ്രന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 13
Movie |
Story |
Screenplay |
Dialog |
Year |
Director |
Randidangazhi |
Thakazhi Sivasankarapillai |
Thakazhi Sivasankarapillai |
Thakazhi Sivasankarapillai |
1958 |
P Subramaniam |
Omanakuttan |
Thakazhi Sivasankarapillai |
Thoppil Bhasi |
Thoppil Bhasi |
1964 |
KS Sethumadhavan |
Chemmeen |
Thakazhi Sivasankarapillai |
SL Puram Sadanandan |
SL Puram Sadanandan |
1965 |
Ramu Kariyat |
Anubhavangal Paalichakal |
Thakazhi Sivasankarapillai |
Thoppil Bhasi |
Thoppil Bhasi |
1971 |
KS Sethumadhavan |
Gandharvakshethram |
Thakazhi Sivasankarapillai |
Thoppil Bhasi |
Thoppil Bhasi |
1972 |
A Vincent |
Chukku |
Thakazhi Sivasankarapillai |
Thoppil Bhasi |
Thoppil Bhasi |
1973 |
KS Sethumadhavan |
Enippadikal |
Thakazhi Sivasankarapillai |
Thoppil Bhasi |
Thoppil Bhasi |
1973 |
Thoppil Bhasi |
Nurayum Pathayum |
Thakazhi Sivasankarapillai |
Thoppil Bhasi |
Thoppil Bhasi |
1977 |
JD Thottan |
Naalu Pennungal |
Thakazhi Sivasankarapillai |
Adoor Gopalakrishnan |
Adoor Gopalakrishnan |
2007 |
Adoor Gopalakrishnan |
Oru Pennum Randaanum |
Thakazhi Sivasankarapillai |
Adoor Gopalakrishnan |
Adoor Gopalakrishnan |
2008 |
Adoor Gopalakrishnan |
Kadhaveedu |
Vaikkom Muhammad Basheer,Thakazhi Sivasankarapillai,MT Vasudevan Nair,Madhavikutty |
|
|
2013 |
Sohan Lal |
Krishikkaaran |
Thakazhi Sivasankarapillai |
Dr PK Bhagyalakshmi |
Dr PK Bhagyalakshmi |
2016 U |
NN Baiju |
Bhayanakam |
Thakazhi Sivasankarapillai |
Udayakrishna |
Jayaraj |
2018 |
Jayaraj |
Available Short Movies : 0