John Paul
Screenplay
മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളായ ജോണ്‍ പോള്‍ 1950 ഒക്ടോബര്‍ 21നു് പി വി പൗലോസിന്റെയും റബേക്കയുടെയും മകനായി എറണാകുളത്തു് ജനിച്ചു. നാലു് സഹോദരങ്ങള്‍ ഉണ്ടു്.
കഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്നു. എറണാകുളം ഫിലിം സോസൈറ്റി പ്രസ്ഥാനത്തിലൂടെ സിനിമാ പ്രവര്‍ത്തകരുമായുണ്ടായിരുന്ന സൗഹൃദമാണു് ജോണ്‍ പോളിനെ സിനിമയിലെത്തിച്ചതു്. ഐ വി ശശി സംവിധാനം ചെയ്ത ഞാന്‍ ഞാന്‍ മാത്രം ആയിരുന്നു കഥയെഴുതിയ ആദ്യ ചിത്രം. ആദ്യം തിരക്കഥയെഴുതിയ ചാമരത്തിലൂടെയാണു് ജോണ്‍ പോള്‍ ഭരതന് കൂട്ടുകെട്ടു് ആരംഭിക്കുന്നതു്.
ഭാര്യ ഐഷ എലിസബത്തു്. മകള്‍ നിഷാ ജോണ്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 76
Available Web Series : 0
Available Short Movies : 0