ഡോ ബാലകൃഷ്ണന്റെ സഹായിയായി പത്തൊന്‍പതാം വയസ്സ് മുതല്‍ മദ്രാസില്‍ താമസമാക്കിയ സത്യന് സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച് നടക്കുന്ന കാലം. പാട്ടുകള്‍ എഴുതി തുടങ്ങിയത് യാദൃച്ഛികത്വം കൊണ്ട് മാത്രം. ഒരിക്കല്‍ എയര്‍ ഹോസ്റ്റസ്സിന്റെ നിര്‍മ്മാതാവായ ഐസക്ക് പ്രേം നസീറിനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ സത്യനെ സമീപിച്ചു. പക്ഷെ സ്വന്തം കഴിവില്‍ പരിപൂര്‍ണ്ണ തൃപ്തിയില്ലായിരുന്ന ഈ പ്രതിഭാശാലി ഓരോ ഒഴിവുകള്ളികള് പറഞ്ഞു.
പിന്നീട് മജീന്ദ്രന് (സംഭവം - ചന്ദ്രകുമാര്‍ ) വന്നു. ജോണ്‍ പോളിന്റെ കഥ. ശാസ്ത്രീയ കലകളുടെ പാശ്ചാത്തലത്തില്‍ കോര്‍ത്തിണക്കിയ ഒരു ത്രികോണ പ്രണയകഥ. കമലഹാസന് , നെടുമുടി വേണു, അംബിക എന്നിവര്‍ പ്രമുഖരായി അഭിനയിക്കുന്നു. മറ്റു അഭിനേതാക്കളെയും നിശ്ചയിച്ചു. ഷൂട്ടിങ്ങും തുടങ്ങി. ആനന്ദക്കുട്ടന്റെ ക്യാമറയില്‍ പകര്‍ത്തിയ ആദ്യ കുറെ ദിവസങ്ങളിലെ റഷസ് കാണാനായി നിര്‍മ്മാതാവിനെയും കാത്തിരുന്ന സംവിധായകനും ക്യാമറാമാനും ലഭിച്ച വിവരം അവരെ നടുക്കി. മജീന്ദ്രന് കൊല്ലപ്പെട്ടുവത്രേ !! സിനിമയുടെ നിര്‍മ്മാണം അവിടെ അവസാനിച്ചു. അത് വരെ ഷൂട്ട് ചെയ്ത ഫിലിം പെട്ടിക്കുള്ളിലുമായി.
കടപ്പാട്: ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍