P Kesavadev
Story
ജീവിതത്തെ ഒരു സമരമായി കരുതുന്ന കേശവദേവ് 1904 ജൂലായ് 20-നു വടക്കൻ പറവൂരിലെ കെടാമംഗലത്തു ജനിച്ചു. ശ്രീ അപ്പുപ്പിള്ളയും ശ്രീമതി കാർത്ത്യായനിയമ്മയുമാണു് മാതാപിതാക്കൾ. മലയാളസാഹിത്യത്തിനു ഒരിക്കലും മറക്കുവാൻ കഴിയാത്ത ദേവ് ആദ്യകാലം മുതലേ ഒരു വിപ്ലവകാരിയാണു്. പഴയ ചട്ടക്കൂട്ടിൽ നിന്നും പുറത്തുചാടി സാഹിത്യരചന നടത്തി പുരോഗമനപരമായ കഥകളും നോവലുകളും എഴുതി സാഹിത്യലോകത്തു വിപ്ലവകൊടുങ്കാറ്റ് സൃഷ്ടിച്ചവരിൽ പ്രഥമഗണനീയനാണു്. ഉന്നതനായ കലാകാരൻ, ധീരനായ രാഷ്ടീയപ്രവർത്തകൻ, പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ജീവനാഡി ഈ നിലകളിലെല്ലാം പ്രസിദ്ധനാണു്. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റായിരുന്നിട്ടുണ്ടു്. കേരള സാഹിത്യ അക്കാഡമി, സാഹിത്യ പരിഷത്ത് എന്നിവയിലംഗമായിരുന്നു. നാഷണൽ അവാർഡ് കിട്ടിയ ‘അയൽക്കാർ’ തുടങ്ങി 20ൽപരം നോവലുകളും അനേകം കഥാസമാഹാരങ്ങളും, നാടകങ്ങളും, ആത്മകഥയും (എതിർപ്പ്, തിരിഞ്ഞുനോട്ടം)
സാഹിത്യസൃഷ്ടികളായുണ്ടു്. ‘ഓടയിൽ നിന്നു്’, റൌഡി’ (സ്വന്തം നോവലുകൾ) എന്നീ ചിത്രങ്ങൾക്കു വേണ്ടി സംഭാഷണം രചിച്ചിട്ടുണ്ടു്. സീതാലക്ഷ്മിയാണു് ഭാര്യ. പ്രസിദ്ധ പ്രമേഹരോഗ ചികിത്സകനായ ഡോ. ജോതിദേവ് ആണു് ഏകപുത്രൻ. 1983 ജൂലായ് 1-നു് തിരുവനന്തപുരത്തുവെച്ചു അന്തരിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970; വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 6
Movie |
Story |
Screenplay |
Dialog |
Year |
Director |
Odayil Ninnu |
P Kesavadev |
P Kesavadev |
P Kesavadev |
1965 |
KS Sethumadhavan |
Rowdy |
P Kesavadev |
KS Sethumadhavan |
P Kesavadev |
1966 |
KS Sethumadhavan |
Oru Sundariyude Kadha |
P Kesavadev |
Thoppil Bhasi |
Thoppil Bhasi |
1972 |
Thoppil Bhasi |
Adyathe Kadha |
P Kesavadev |
Thoppil Bhasi |
Thoppil Bhasi |
1972 |
KS Sethumadhavan |
Swapnam |
P Kesavadev |
Thoppil Bhasi |
Thoppil Bhasi |
1973 |
Babu Nanthankodu |
Prathijna |
P Kesavadev |
A Anwar |
A Anwar |
1993 |
A Anwar |
Available Web Series : 0
Available Short Movies : 0
Relevant Articles