മലയാള സിനിമയ്ക്കു് ചിത്രകലയുടെ കരുത്തും ചാരുതയും നല്കിയ സംവിധായകനാണു് ഭരതന്.1946 നവംബര്‍ 14നു് പരമേശ്വരന് നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും പുത്രനായി തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജനിച്ചു. നക്ഷത്രം പുണര്‍തം. രണ്ടു സഹോദരിമാരുണ്ടു്. വടക്കാഞ്ചേരി ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം തൃശൂര്‍ ആര്‍ട്സ് കോളേജില്‍ നിന്നും ബിരുദമെടുത്തു.
ചെറിയച്ഛനും ചലച്ചിത്രസംവീധായകനുമായ പി എന്‍ മേനോന്റെ കൂടെ മദ്രാസിലെത്തിയ ഭരതന് ചിത്രകലയിലും പരസ്യകലയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. സംവിധായകന് എ വിന്‍സന്റിനൊപ്പം കലാസംവിധായകനായി ചലച്ചിത്രരംഗത്തു് വന്നു. ഉദയ നിര്‍മ്മിച്ച ഗന്ധര്വ്വക്ഷേത്രമാണു് കലാസംവിധായകനായി പ്രവര്‍ത്തിച്ച ആദ്യത്തെ ചിത്രം.
1975ല്‍ പ്രയാണം സംവിധാനം ചെയ്തുകൊണ്ടു് സ്വതന്ത്രസംവിധായകനായി. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഭരതന് സംവിധാനം ചെയ്തിട്ടുണ്ടു്. 1982ല്‍ മര്മ്മരം മികച്ച ചിത്രത്തിനുള്ള സംസ്ഥാന ആവാര്‍ഡ് നേടി.
ചാമരം(1980), ഓര്‍മ്മയ്ക്കായി(1982) എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രിതിയും കലാമേന്മയുമുള്ള ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡ് ഭരതന്റെ ഗുരുവായൂര്‍ കേശവന്(1977), ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം(1982), വെങ്കലം(1992) എന്നീ ചിത്രങ്ങള്‍ നേടിയിട്ടുണ്ടു്.1982ലെ മികച്ച സംവിധായകനുള്ള അവാര്‍ഡ് ഓര്മ്മയ്ക്കായു് എന്ന ചിത്രം നേടയെടുത്തു.
പ്രയാണം, തകര, ചാമരം, ചാട്ട, ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്നീ ചിത്രങ്ങളിലൂ
ടെ കലാശംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഭരതനു് ലഭിച്ചു. ഊഞ്ചലാടും, ഊര്വ്വകള്, ആവാരംപൂ, തേവര്മകന്, ദേവരാഗം എന്നിവയാണു് തമിഴ് ചിത്രങ്ങള്‍.
സ്വന്തം ചിത്രത്തിനു് അദ്ദേഹം തന്നെയാണു് പലസ്യകലയും ചെയ്തിരുന്നതു്.
1998 ജൂലായ്30നു് അന്തരിച്ചു. ഭാര്യ കെ പി എ സി ലളിത. മകന് സിദ്ധാര്‍ഥ് നടനാണു്. മകള്‍ ശ്രീക്കുട്ടി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010