ഇൻഡ്യൻസിനിമയിൽ മറ്റാർക്കെങ്കിലും അവതരിപ്പിയ്ക്കാൻ കഴിയുമോ എന്നു ഞാൻ സംശയിയ്ക്കുന്ന ഈ കഥാപാത്രത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെ മനുഷ്യനും മൃഗവുമല്ലാത്ത ഒരാൾ എന്നായിരുന്നു.
മുക്കൂറ്റി തിരുതാളീ എന്ന പാട്ടുപാടിക്കൊണ്ടുള്ള വരവ് ഒന്നുകാണേണ്ടത് തന്നെയാണ്.
ആ കുഗ്രാമത്തിൽ ഒരു സർക്കസ്സ് കൂടിയെത്തുന്നതൊടെ രംഗം കൊഴുക്കുന്നു.ചായക്കടക്കാരി പ്രമീള,സർക്കസ്സിലെ സ്വർണ്ണമുടിക്കാരിയായ സുചിത്ര,പിന്നെ ബഹദൂർ,പ്രതാപ് പോത്തൻ..
ഗാനംങ്ങളെ സംബന്ധിച്ചും ഈ ഗ്രാമീണത്തനിമ നമുക്ക് അനുഭവിയ്ക്കാം.ഈ ഗാനങ്ങൾകൂടിയായപ്പോൾ എം.ജി.രാധാകൃഷ്ണനെ ഞാൻ മാസ്റ്റേഴ്സിന്റെ കൂടെത്തന്നെ കാണുന്നു.
മുക്കൂറ്റീ തിരുതാളീയിലൊക്കെ കേട്ടതുപോലെ കേരളത്തിന്റെ നാടൻസംഗീതത്തിന്റെ താളവും ഭാവവും അപ്പൂർവ്വമായെ മലയാള ഗാനങ്ങളിൽ കേട്ടിട്ടുള്ളു.