രൂപശില്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ അനന്തരത്തിന് സദൃശ്യമായ ഒരു ചിത്രമില്ല തന്നെ. തികച്ചും നൂതനമായ ഒരു ആഖ്യാന ശൈലിയാണ് ഈ ചിത്രത്തിന് ഉള്ളത്. യാഥാര്‍ത്ഥ്യം ഭ്രമാത്മകത എന്നിവ ഇഴ ചെന്ന് വരികയാണ് ഈ ചിത്രത്തില്‍. ഒന്നാം ഭാഗം റിയലിസത്തില്‍ അധിഷ്ടിതമാണ് എന്ന് പറയാം. എന്നാല്‍ രണ്ടാം ഭാഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭ്രമാത്മകത ആണ്. രണ്ടും ചേരുമ്പോഴാണ് കഥ പൂര്‍ണമാവുന്നത്. അഥവാ കഥ പൂര്ണമാവുന്നെയില്ലെന്നു പറയാം.കാരണം ചിത്രം അവസാനിക്കുമ്പോള്‍ അനന്തരമെന്ത് എന്ന ചോദ്യം ബാക്കി നില്ക്കുന്നു എന്നത് തന്നെ.
കടപ്പാട്: "മലയാള സിനിമയുടെ കഥ"- വിജയകൃഷ്ണന് [മാതൃഭൂമി ബുക്സ്]