Kamal
Screenplay
കൊടുങ്ങല്ലൂര്‍ കണ്ടേത്തു വീട്ടില്‍ അബ്ദുള്‍ മജീദിന്റെയും സുലേഖയുടെയും മകനായി 1957 നവംബര്‍ 28ന് കമല്‍ എന്ന കമലുദ്ദീന്‍ ജനിച്ചു. കൊടുങ്ങല്ലൂര്‍ മതിലകം സെന്റ് ജോസഫ് സ്ക്കൂളില്‍ നിന്നും പത്താം ക്ലാസ്സ് പാസ്സായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ആര്‍ട്ട്സില്‍ ബിരുദം എടുത്തു.
പടിയന് സംവിധാനം ചെയ്ത ത്രാസം എന്ന ചിത്രത്തിനു് സ്ക്രിപ്റ്റെഴുതിക്കൊണ്ടാണു് സിനിമയുമായി ബന്ധപ്പെടുന്നതു്. പിന്നീടു് സേതുമാധവന്, ഭരതന്, പി എന്‍ മേനോന് തുടങ്ങിയവരുടെ അസിസ്റ്റന്റായി. ആദ്യം സംവിധാനം ചെയ്ത ചിത്രം 1986ല്‍ മിഴിനീര്പ്പൂവുകളാണു്.
അതിനു ശേഷം അനേകം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രമായി കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുമ്പേ (1995) തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ ഉള്ളടക്കത്തിലൂടെ മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കി. 2000ല്‍ ഇറക്കിയ മേഘമല്ഹാറിലൂടെ വീണ്ടും കമല്‍ മികച്ച സംവിധായകനായി.
ഭാര്യ സുബൂറ. രണ്ടു മക്കള്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 13
Available Web Series : 0
Available Short Movies : 0
Relevant Articles