Dileep
Producer
ആലുവ പത്മസരോവരത്തില്‍ പത്മനാഭ പിള്ളയുടെയും സരോജത്തിന്റെയുംമകനായി 1968 ഒക്ടോബര്‍ 27നു് ഉത്രാടം നക്ഷത്രത്തില്‍ ജനിച്ചു. ഗോപാലകൃഷ്ണന് എന്നാണു് ശരിയായ പേരു്. ലോഹിതദാസ് സുന്ദര്‍ദാസ് ടീമിന്റെ സല്ലാപമാണു് നടനെന്ന നിലയില്‍ ദിലീപിനെ പ്രശസ്തനാക്കിയതു്. ആലുവ വിദ്യാധിരാജയിലും, എസ് എന്‍ വി സദനത്തിലും സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവ യു സി കോളേജില്‍ നിന്നും പ്രീഡിഗ്രിയും. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്താണു് മിമിക്രിയിലും മോണോ ആക്ടിലും ശ്രദ്ധിക്കുന്നതു്. തുടര്‍ന്നു് കലാഭവന്‍, ഹരിശ്രീ, കൊച്ചിന് ഓസ്ക്കാര്‍ എന്നീ ട്രൂപ്പുകളില്‍ മിമിക്രിതാരമായി. ഇവിടെ വച്ചു് നടന് ജയറാമുമായുള്ള പരിചയം സിനിമയില്‍ എത്തിച്ചു.
1991ല്‍ കമല്‍ സംവിധാനം ചെയ്ത വിഷ്ണുലോകത്തിലൂടെ സഹസംവിധായകനായി. 1992ല്‍ കമലിന്റെ തന്നെ എന്നോടിഷ്ടം കൂടുമോ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലഭിനയിച്ചു.
കരീമിന്റെ ഏഴരക്കൂട്ടം എന്ന ചിത്രത്തിലെ അര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിലീപിനെ ലോഹതദാസ് സുന്ദര്‍ദാസിന്റെ സല്ലാപത്തിലെ നായകനാക്കി. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ജോക്കറിന്റെ വിജയത്തോടെ ദിലീപിന്റെ താരമൂല്യം ഉയര്‍ന്നു.
പ്രമുഖ നടിയായിരുന്ന മഞ്ജുവാര്യര്‍ ആണു് ഭാര്യ. മകള്‍ മീനാക്ഷി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 12
Available Short Movies : 0
Relevant Articles