KG George
1945-
Director
1945 മേയ് 24നു് തിരുവല്ലയില്‍ കെ ജി സാമുവലിന്റെയും അന്നമ്മയുടെയും മകനായി കൂളക്കാട്ടില് ഗീവര്‍ഗ്ഗീസ് ജോര്‍ജ് എന്ന കെ ജി ജോര്‍ജ് ജനിച്ചു. ഒരു സഹോദരനുണ്ടു്, സാം. തിരുവല്ല എസ് ഇ സെമിനാരിയില്‍ സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
എന്‍ എസ് എസ് കോളേജില്‍ നിന്നു് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. സംവിധാനത്തില്‍ ഡിപ്ലോമ എടുത്തു. മൂന്നു വര്‍ഷത്തോളം രാമു കാര്യാട്ടിന്റെ സഹായിയായി. തിരക്കഥാകൃത്തായിട്ടാണു് ജോര്‍ജ് സിനിമയിലെത്തിയതു്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലായിരുന്നു ചിത്രം. സ്വപ്നാടനം സംവിധാനം ചെയ്തുകൊണ്ടു് സ്വതന്ത്ര സംവിധായകനായി. സാമൂഹിക രാഷ്ട്രീയ സ്ഥിതി വിശേഷങ്ങളാണു് അദ്ദേഹം കൂടുതലും കൈകാര്യം ചെയ്തിട്ടുള്ളതു്.
കോമേഴ്സ്യല്‍ സിനിമയും ആര്‍ട്ട് സിനിമയും ഒരു പോലെ കൈകാര്യം ചെയ്യുന്ന സംവിധായകനാണു് ജോര്‍ജ്. സ്വപ്നാടനം 1975ല്‍ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. യവനിക(1982), ആദാമിന്റെ വാരിയെല്ലു്(1983), ഇരകള്‍(1885) എന്നീ ചിത്രങ്ങള്‍ക്കു് സംസ്ഥാന അവാര്‍ഡ് കിട്ടിയിട്ടുണ്ടു്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ കെ ജി ജോര്‍ജിന്റെ നിരവധി ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടു്. 1988ല്‍ മലയാള സിനിമയുടെ അന്‍പതാം വാര്ഷിക്കത്തില് ഫ്രാന്‍സിലെ ഫ്രാന്‍സിലെ എയ്മെംസില് വച്ചു നടന്ന മലയാള സിനിമയുടെ ആദ്യത്തെ യൂറോപ്യന്‍ അവലോകനത്തില്‍ ജോര്‍ജിന്റെ കോലങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. ജോര്‍ജ് നല്ലോരു എഴുത്തുകാരനും, ചിത്രകാരനുമാണു്. സ്വന്തം ചിത്രങ്ങള്‍ക്കുവേണ്ടി ടൈറ്റില്‍സും, പോസ്റ്ററും അദ്ദേഹം ഡിസൈന്‍ ചെയ്തിട്ടുണ്ടു്. മാക്ട ചെയര്മാന്, നാഷനല്‍ ജൂറി അംഗം, കെ എസ് എഫ് ഡി സി ചെയര്മാന് തുടങ്ങി ഔദ്യോഗിക പദവികള്‍ വഹിച്ചിട്ടുണ്ടു്.
ഗായികയും നടിയുമായിരുന്ന സല്മയാണു് ഭാര്യ. മക്കള്‍ അരുണ്‍ ജോര്‍ജ്, താര ജോര്‍ജ്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 20
Available Short Movies : 0