കോട്ടക്കൽ കോവിലകത്തു കെ സി അനുജൻ രാജയുടെയും, നെടുംബ്രാത് കൊട്ടാരത്തിൽ മനോരമ തമ്പുരാട്ടിയുടെയും മകളായി ജൂൺ 14 നു ഊർമ്മിള ഉണ്ണി (സ്വാതി തിരുനാൾ ഊർമ്മിള രാജ) ജനിച്ചു. ഉമാ പ്രഭാവർമ്മ എന്ന ഒരു സഹോദരിയും ഊർമ്മിളാഉണ്ണിയ്ക്കു ഉണ്ട്. വിദ്യാഭ്യാസം തൃശൂരിലെ ഇൻഫന്റ് ജീസസ് കോൺവെന്റിലും, ശ്രീ കേരളവർമ്മ കോളേജിലും ആയിരുന്നു. ശ്രീ തൃശൂർ വെങ്കിടാചലഭാഗവതരുടെ പക്കൽ നിന്നും 7 വർഷ ത്തോളം വീണയും, തൃശൂർ നടന നികേതനത്തിൽ നിന്നും ഭരതനാട്യവും, തൃശൂർ ജനാർദ്ദനൻ മാസ്റ്ററുടെഅടുത്തു നിന്നും മോഹിനിയാട്ടവും പഠിച്ചു. അഞ്ഞൂറിലധികം പരിപാടികൾ ഇൻഡ്യയിലും, പുറം നാടുകളിലും ആയി നടത്തിയിട്ടുണ്ട്. മുദ്ര എന്നൊരു ഡാൻസ് അക്കാഡമി തൃശൂരിൽ 10 വർഷങ്ങളിലേറെയായി നടത്തിവരികയും ചെയ്യുന്നു. ഇതിനു പുറമേ, ചൊൽകെട്ട്, പത്മമഞ്ജരി,വർണ്ണോത്സവം (മോഹിനിയാട്ടം, ഭരതനാട്യം) , നാടോടി നൃത്തം, ആതിരതിങ്കൾ (തിരുവാതിരകളികൾ) ഇവയൊക്കെ അടങ്ങുന്ന ധാരാളം സിഡികളും, കസെറ്റുകളും ഇറക്കിയിട്ടുണ്ട്. ബഹുമുഖപ്രതിഭയായ ഈ നടി ഗുരു ശ്രീ ബാലസുബ്രഹ്മണ്യ ത്തിന്റെ കീഴിൽ കഥകളി അഭ്യസിക്കുകയും ഗുരുവായൂരിൽ അരങ്ങേറുകയും ചെയ്തു. സാരികളിലും മറ്റു തുണിത്തരങ്ങളിലും മ്യൂറൽ പെയിന്റിംഗ് ഊർമ്മിള ഉണ്ണി ആവിഷ്ക്കരിച്ചു് എറണാകുളത്തും, ബാംഗ്ലൂരും, ദുബായിലും ഒക്കെ എക്സിബിഷനുകൾ നടത്തി. 1997-ൽ ‘ഗണപതി’ എന്ന പേരിൽ എറണാകുളത്തു വെച്ചു ഒരു പെയിന്റിംഗ് എക്സിബിഷനും നടത്തിയിട്ടുണ്ട്. ഒരു മലയാളം അദ്ധ്യാപികയായി 5 വർഷത്തോളം തൃശൂരിലെ സുരക്ഷിത എന്ന സ്കൂളിൽ ജോലി നോക്കിയിട്ടും ഉണ്ട്. മിസ് തൃശൂർ എന്ന പദം ഒരു മത്സരത്തിൽ കിട്ടിയതായിരുന്നു ഊർമ്മിള ഉണ്ണിയുടെ ജീവിതത്തിലെ വഴിതിരിവിനു കാരണമായത്.
1981 ജനുവരി 17 നു ശ്രീ പാലക്കാടു അങ്കരത്ത് രാമനുണ്ണിയുമായുള്ള വിവാഹം കഴിഞ്ഞു.. ഈ ദമ്പതികളുടെ മകൾ ഉത്തരയും സിനിമാരംഗത്തു ഉണ്ട്. പ്രശസ്ത നടിയായിരുന്ന സംയുക്താ വർമ്മ ഊർമ്മിളയുടെ സഹോദരീപുത്രിയാണു. ഊർമ്മിള ഉണ്ണിയും, സംയുക്താവർമ്മയും എല്ലാപേരും ഒരുമിച്ചു ഒരു കുടുംബത്തിൽ താമസിക്കുന്നു.
1988-ൽ അരവിന്ദന്റെ സംവിധാനത്തിലുള്ള മാറാട്ടം എന്നസിനിമയാണു ഊർമ്മിള ഉണ്ണി ആദ്യം അഭിനയിച്ച ചിത്രം. ഈ സിനിമ 5 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഊർമ്മിള ഉണ്ണി സിനിമാനിരൂപകരായ ഡെറിക്ക് മാൽക്കം, ചിതാനന്ദദാസ് ഗുപ്ത ഇവരുടെ പ്രശംസക്കു പാത്രമായി. 1994-ൽ പാഞ്ചാലിക എന്ന കവിതാസമാഹാരവും, 1995-ൽ സിനിമയുടെ കഥ സിനിമാകഥ എന്ന പേരിൽ സിനിമയുടെ സാങ്കേതികവശങ്ങളെ പറ്റി പ്രതിപാദിയ്ക്കുന്ന ഒരു പുസ്തകവും ഊർമ്മിള ഉണ്ണി പ്രസിദ്ധീകരിച്ചു ഈ പുസ്തകം എം ജി യൂണിവേഴ്സിറ്റിയിലെ ഒരു റെഫറൻസ് ബുക്കായി സ്വീകരിയ്ക്കപ്പെട്ടിട്ടുണ്ട്. 2001-ൽ, റൊയിനാഗ്രവൽ എഴുതിയ ‘ദി ബുക്ക് ഓഫ് ഗണേശ’ മലയാളത്തിലേയ്ക്കു ‘ഗണപതി’ എന്ന പേരിൽ തർജ്ജമ ചെയ്യുകയും, ചെയ്തു. ഡി സി ബുക്ക്സ് ആണു ഇതു പ്രസിദ്ധീകരിച്ചത്. 2006-ൽ തന്റെ അനുഭവങ്ങൾചേർത്തിണക്കി ‘ഒരു ചിമിഴ്മനസ്സ്’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഈപുസ്തകത്തിൽ റോബർട്ട് ഫ്രോസ്റ്റിനെ ഉദ്ധരിച്ചു പറയുന്നു –
"The woods are lovely, dark and deep.
But I have promises to keep,
And miles to go before I sleep,
And miles to go before I sleep."
1992 ഏപ്രിലിൽ സർഗ്ഗം റിലീസു ചെയ്തതോടെ ഊർമ്മിള ഉണ്ണി സിനിമാവേദിയിൽ പ്രശസ്തയായി. ധാരാളം സിനിമകളിലും, ടെലിഫിലിമുകളിലും, സീരിയലുകളിലും ഊർമ്മിള ഉണ്ണി അഭിനയിച്ചിട്ടുണ്ട്. ഷാജിയെം എന്ന സംവിധായകന്റെ കൂടെയാണു പ്രധാനമായും ഊർമ്മിള ഉണ്ണി ജോലിചെയ്തിരിക്കുന്നതു്. നിഴലുകൾ, നിഴലാട്ടം, മുഖമറിയാതെ കഥയറിയാതെ, ദേവീമാഹാത്മ്യം, ദറുസ്സലെം, അമൃതവർഷിണി, നീട്ടിവെച്ചമധുവിധു, മേലോട്ടു കൊഴിയുന്ന ഇലകൾ തുടങ്ങിയവയാണു ഊർമ്മിളയുടെ ചില സീരിയലുകൾ.
ഒരുപക്ഷേ 2000-ൽ കൂടുതൽ പരിപാടികളുടെ ഉൽഘാടനത്തിൽ പങ്കെടുത്തിരിക്കുന്ന ഒരേഒരു നടി ഊർമ്മിള ഉണ്ണിആയിരിക്കും. ഇപ്പോൾ ഇവർ അനേകം സിനിമകളിലും, സീരിയലുകളിലും, പരസ്യങ്ങളിലും ഒക്കെ അഭിനയിച്ചുവരുന്നു.
ഊർമ്മിളാഉണ്ണിയുടെ ചില പ്രധാനസിനിമകൾ താഴെ കൊടുത്തിരിക്കുന്നു.
ഉത്സവപിറ്റേന്ന് (1989)
സർഗ്ഗം (1992)
കഥാപുരുഷൻ (1996)
ഇരട്ടകുട്ടികളുടെ അഛൻ (1997)
മഴ (2000)
ദുബൈ (2001)
ദോസ്ത് (2001)
ഡാനി (2002)
ഗൌരീശങ്കരം (2003)
മാറാത്ത നാട് (2004)
അപരിചിതൻ (2004)
പൌരൻ (2005)
തുറുപ്പുഗുലാൻ (2006)
ഇൻസ്പെക്ടർ ഗരുഡ (2007)
നാദിയ കൊല്ലപ്പെട്ടരാത്രി (2007)
രൌദ്രം (2008)
സമയം (2009)
വൈരം (2009)
ബനാറസ് (2009)
കേരളവർമ്മ പഴശ്ശിരാജ (2009)
സത്ഗമയ (2010)
ഞാൻ സഞ്ചാരി (2010)
കൂട്ടുകാർ (2010)
തയ്യാറാക്കിയത്: ലതാ നായർ
കടപ്പാട് : ഊർമ്മിള ഉണ്ണി. കോം
Movie |
Year |
Producer |
Director |
Maaraattam |
1988 |
Kavalam Narayana Panicker |
G Aravindan |
Sargam |
1992 |
Bhavani Hariharan |
T Hariharan |
Kadhaapurushan |
1996 |
Adoor Gopalakrishnan,Toguichi Ogana |
Adoor Gopalakrishnan |
Irattakkuttikalude Achan |
1997 |
VP Madhavan Nair |
Sathyan Anthikkad |
Panchaloham |
1998 |
Thampi Kannanthanam |
Haridas |
Susanna |
2000 |
TV Chandran |
TV Chandran |
Mazha |
2000 |
G Harikumar |
Lenin Rajendran |
Puraskaaram |
2000 |
Rainbow Cine Creations |
KP Venu |
Dosth |
2001 |
Yamuna |
Thulasidas |
Meghasandesham |
2001 |
K Radhakrishnan |
Rajasenan |
Saiver Thirumeni |
2001 |
Nahas Shah |
Shajoon Karyal |
Dubai |
2001 |
Anugraha Combines |
Joshi |
Mookkuthi |
2001 |
KS Gireesan |
Satheesh Venganoor |
Punyam |
2002 |
JR Kunjumon,A Nisar |
Rajesh Narayanan |
Danny |
2002 |
Film Commune |
TV Chandran |
Punarjani |
2003 |
PL Thenappan |
Major Ravi,Rajesh Amanakara |
Goureeshankaram |
2003 |
Muraleedharan,Prakash Harikrishnans |
Nemam Pushparaj |
Njaan Salpperu Raamankutty |
2004 |
B Rakesh |
Anil Kumar,Babu Narayanan |
Aparichithan |
2004 |
Siraj Valiyaveettil |
Sanjeev Sivan |
Maaraatha Naadu |
2004 |
Nanma |
Haridas |
Sethuraamayyar CBI |
2004 |
K Madhu |
K Madhu |
Sheelabathi |
2005 |
Rithu Films |
R Sharath |
Bharathchandran IPS |
2005 |
Ranji Panicker |
Ranji Panicker |
Inspector Garud |
2007 |
Milan Jaleel |
Johny Antony |
Heart Beats |
2007 |
|
Vinu Anand |
Nadiya Kollappetta Rathri |
2007 |
|
K Madhu |
Atheetham |
2007 |
Sonat Cinema |
Devan Nair |
Anthipponvettam |
2008 |
N Shiva Rao |
AV Narayanan |
My Mothers Laptop |
2008 |
EA Jose Prakash |
Rupesh Paul |
Roudram |
2008 |
Shahul Hameed Marikkar,Anto Joseph |
Ranji Panicker |
Annan Thampi |
2008 |
Shahul Hameed Marikkar,Anto Joseph |
Anwar Rasheed |
Aayudham |
2008 |
Channel Enterprises |
MA Nishad |
Banaras |
2009 |
MR Nair Bombay |
Nemam Pushparaj |
Meghatheertham |
2009 |
Shaji Natesan,PT Salim |
U Unni |
Samayam |
2009 |
Dr S Shajahan |
Satheesh Poduval |
The Trigger |
2009 |
Sujith Varghese |
Prasad Yadav |
Sathgamaya |
2010 |
M Nandakumar,T Suresh,M Rajendran |
Harikumar |
Valiyangaadi |
2010 |
T Unni Prakash |
Salim Baba |
Njaan Sanchaari |
2010 |
Aditya Films |
Rajesh Balachandran |
Koottukaar |
2010 |
Annamma Paulose Pandikkad |
Prasad Velachery |
Kaanakombathu |
2011 |
Dr Leena Prasannan |
Mahadevan |
Snehaveedu |
2011 |
Antony Perumbavoor |
Sathyan Anthikkad |
Naadabrahmam |
2011 |
Valeri Krishnan |
Dr Bijulal |
Dam 999 |
2011 |
Abhini Sohan |
Sohan Roy |
Arike - So Close |
2012 |
Vindhyan |
Shyama Prasad |
Raasaleela |
2012 |
Toji John,Siju Elamkaadu,Benny Peters |
Majeed Maranchery |
Theruvu Nakshathrangal |
2012 |
Four Lions Creations |
Jose Mavely |
101 Weddings |
2012 |
Rafi,KA Shaleel,Bava Hassainar |
Shafi |
Red Alert |
2012 |
Johny Paulose |
AK Jayan Poduval |
Cleopatra |
2013 |
TKR Nair |
Rajan Sankaradi |
Breaking News Live |
2013 |
Ranjith Kumar |
Sudheer Ambalappaadu |
Njaan Anaswaran |
2013 |
VT Joseph |
G Krishnaswami |
Virunnu |
2014 |
Vyazhavattam Productions |
Rander Guy |
Ettekaal Second |
2014 |
Santhosh Babusenan |
Kanakaraghavan |
Bhoomiyude Avakasikal |
2014 |
Anand Kumar |
TV Chandran |
Pranayakadha |
2014 |
Firoz Pandarakkattil |
Aadhi Balakrishnan |
Life Full of Life |
2014 U |
Tasliq Kuttiyal,Siju Edappal |
PM Vinod Lal |
Dial 1091 |
2014 |
KD Kunjappan,Jyothiprakash |
Santo Thattil |
Snehamulloraal Koodeyullappol |
2014 |
Anil Kochidakkatt |
Riju Nair |
Mammiyude Swantham Achoos |
2014 |
Sindhumol Appukkuttan |
Raju Michael |
Daivathinte Kayyoppu |
2014 |
Prabhakaran Narukara |
Benny Ashamsa |
Avarude Veedu |
2015 U |
K Rajasekharan Nair |
Sathrughnan |
Maathruvandanam |
2015 |
Bharathi Films |
MK Devarajan |
Ellaam Chettante Ishtam Pole |
2015 |
Dr VS Sudhakaran Nair |
Haridas |
Kanal |
2015 |
Abraham Mathew |
M Padmakumar |
Plus or Minus |
2015 |
Babu Mullool |
Janardhanan |
Paris Payyans |
2016 U |
Minnal George |
Arun Sithara |
Puzhayum Kannaadiyum |
2016 U |
P Santhosh |
PK Raveendran |
Olive Marangal Pookkumbol |
2016 U |
|
GM Manu |
Seven Samurai |
2017 U |
TC Issac |
Sunil Raj |
Hadiya |
2017 |
Ayoob Kecheri |
Unni Pranavam |
Aravindan Parayatte |
2018 U |
Babu Nair |
Shajan Kunnamkulam |
Payyamvalli Chanthu |
2018 U |
Dr CK Aravind |
Salim Baba |
Madhaveeyam |
2019 |
S Kumar |
Thejus Perumanna |
PK Rosi |
2022 |
D Gopakumar |
Sasi Nadukkad |
Thoolika |
2023 P |
Genisis |
Roy Manappallil |