Samyuktha Varma
1981-
Actors
Areas of Contributions :
Actors
തൃശൂരിലെ ശാന്തിനഗറിലെ ഉപാസനയില്‍ രവിവര്‍മ്മയുടെയും ഉമാപ്രഭയുടെയും മകളായി 1981 നവംബര്‍ 28നു് മൂലം നക്ഷത്രത്തില്‍ സംയുക്തവര്‍മ്മ ജനിച്ചു. ഏക സഹോദരി സംഘമിത്ര വര്‍മ്മയാണു്. സത്യന് അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണു് സംയുക്തവര്‍മ്മ സിനിമയിലെത്തിയതു്. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചുകൊണിടിരിക്കുമ്പോഴായിരുന്നു ആ അവസരം ലഭിച്ചതു്. ആദ്യചിത്രം വന്‍ ഹിറ്റായതോടെ സംയുക്ത മലയാളത്തിലെ തിരക്കുള്ള നടിയായി മാറി. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഭാവന സംയുക്തയ്ക്കു് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നേടിക്കൊടുത്തു.
പിന്നീടു് അഭിനയിച്ച സിനികളില്‍ മാധവിക്കുട്ടി (കമലാ സുരയ്യ) യുടെ നഷ്ടപ്പെട്ട നീലാംബരി എന്ന നോവലിനെ ആസ്പദമാക്കി ലെനിന് രാജേന്ദ്രന് എടുത്ത മഴയിലെ ഭദ്ര സംയുക്തയുടെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നാണു്. ഈ കഥാപാത്രമാണു് സംയുക്തയ്ക്കു് രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് 2000ല്‍ സമ്മാനിച്ചതു്. സംയുക്തയ്ക്കു് മറ്റു് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ടു്.
ദക്ഷ്ധാര്മിക് മകനാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 17
Available Short Movies : 0
Relevant Articles