EM Kovoor
ശ്രീ. മാത്യു നൈനാന്റെയും ശ്രീമതി മോടയില്‍ മറിയാമ്മയുടെയും പുത്രനായി 23 -2 - 1906 - ല്‍ കോവൂര്‍ കുടുംബത്തില്‍ ജനിച്ചു. ഐപ്പ് മാത്യു എന്നാണ് പേര്.
ബി. എ. പാസായി കുറച്ചു കാലം അധ്യാപകനായിരുന്നു. 1928 - ല്‍ ബി. എല്‍. പാസായി വക്കീല്‍ പണി ആരംഭിച്ചു. 1938 -ൽ മുന്‍സി ഫായി. 1961 -ൽ ഡിസ്ട്രിക്റ്റ് ജഡ്ജിയായിരിക്കവേ റിട്ടയര്‍ ചെയ്തു . പിന്നീട് എഫ്. എ. സി. ടി. യില്‍ പ്രസിദ്ധീകരണ വിഭാഗത്തില്‍ ഉപദേഷ്ടാവായിരുന്നു. കഥ, നോവല്‍, ജീവചരിത്രം, വിനോദ കൃതികള്‍ മുതലായവയായി 35 -ൽ പരം ഗ്രന്ഥങ്ങള്‍ കൈരളിക്കു സംഭാവന് ചെയ്തിട്ടുണ്ട്. ഭാര്യ ശ്രീമതി അച്ചാമ്മ. അഞ്ചു കുട്ടികള്‍. രണ്ടാണും മൂന്നു പെണ്ണും. 1963 -ൽ ചിത്രസാഗര്‍ നിര്മ്മി ച്ച അമ്മയെ കാണാന്‍ എന്നാ ചിത്രത്തിന്റെ കഥയും സംഭാഷണവും ശ്രീ. കൊവൂരിന്റെതാണ്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Ammaye Kaanaan |
EM Kovoor |
EM Kovoor |
EM Kovoor |
1963 |
P Bhaskaran |
Available Web Series : 0
Available Short Movies : 0