Vidyarthikale Ithile Ithile (1972)
|
Producer | Minnal |
Director | John Abraham |
Main Actors | Madhu,Adoor Bhasi,Jayabharathi |
Supporting Cast | TK Balachandran,SP Pillai,Paravoor Bharathan,Ranga Rao,Paul Vengola,MRR Vasu,Manorama,Master Vijaya Kumar |
Musician | MB Sreenivasan |
Lyricist | Vayalar Ramavarma |
Singers | Adoor Bhasi,KJ Yesudas,Manorama,S Janaki |
Date of Release | 19/05/1972 |
Number of Songs | 4 |
|
സ്ക്കൂളിലെ രാവിലെയുള്ള പ്രഭാതവന്ദനം കഴിഞ്ഞു വിദ്യാര്‍ത്ഥികള്‍ അവരവരുടെ ക്ലാസ്സുകളില്‍ മടങ്ങിയെത്തുന്നു. എട്ടാം സ്റ്റാന്റേര്‍ഡിലെ അദ്ധ്യാപകന് ലീവില്‍ ആയതിനാല്‍ ആ അദ്ധ്യയന സമയം അവര്‍ പന്തുകളിക്കാന്‍ തീര്‍ച്ചയാക്കി. കളിച്ചു കൊണ്ടിരിക്കേ ആരും പ്രതീക്ഷിക്കാതെ ഒരു സംഭവം നടന്നു. ആ മഹല്‍ സ്ഥാപനത്തിന്റെ സ്ഥാപകന്റെ പ്രതിമയുടെ തല പന്തടിച്ചു വിട്ടതുകാരണം നിലംപതിച്ചു.
ഹെഡ്മാസ്റ്റര് വിവരം അറിഞ്ഞു. അദ്ദേഹം കുറ്റക്കാരനെ ശിക്ഷിക്കുന്നു. `1200 രൂപ പിഴ കെട്ടണമെന്നു് അല്ലാത്തപക്ഷം വിദ്യാലയത്തില്‍ നിന്നും നീക്കം ചെയ്യുമെന്നു. രാജു നല്ലവണ്ണം പഠിക്കുന്നവനും എല്ലാപേരുടേയും കണ്ണിലുണ്ണിയും നിര്‍ധനനും ആണു്.
കുട്ടികള്‍ എല്ലാം ചേര്‍ന്നു് ആലോചിച്ചു. എല്ലാപേരും കൂടിച്ചേര്‍ന്നു് ചെയ്തതായ കുറ്റത്തിനു് ശിക്ഷ അനുഭവിക്കുന്നതു് ഒരാളോ? എല്ലാപേരും ശിക്ഷ അനുഭവിക്കണം. അതാണു് ആദരരണീയം.
സ്ക്കൂള് ക്രിസ്തുമസ്സ് അവധിയായി. വിദ്യാര്‍ത്ഥികളില്‍ ഒരു സംഘം ഈ അന്യായമായ ശിക്ഷയില്‍ സമരം ചെയ്യണമെന്നും മേലധികാരികളെ ഘെരാവോ ചെയ്യണമെന്നും വാശി പിടിക്കുന്നു. അവര്‍ സ്ക്കൂള് സേക്രട്ടറിയെ സമീപിച്ചു. അദ്ദേഹം സമരം ശരിയല്ലെന്നും എല്ലാപേരും ഒത്തൊരുമിച്ചു് കലാപരിപാടികള്‍ നടത്തി പണം ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും ഉപദേശിച്ചു. വിദ്യാര്‍ത്ഥികള്‍ കലാപരിപാടി നടത്തുവാന്‍ തീര്‍ച്ചയാക്കി.
വിദ്യാര്‍ത്ഥികള്‍ അവരവരുടെ അത്യാവശ്യത്തിനുള്ള പണം കൂടി കലാപിരിപാടികളുടെ ചിലവിനായി മാറ്റി വച്ചു.
അവലംബം : പാട്ടുപുസ്തകം
|
This page was generated on April 19, 2024, 5:54 pm IST | |