ഒരു ദിവസം അന്ധയും യുവതിയുമായ ശ്രീദേവിയെ ബാബു കടൽക്കരയിൽ വെച്ച് കണ്ടു മുട്ടുന്നു.ശ്രീദേവി കസ്തൂർബാ അന്ധാലയത്തിലെ ഒരു അന്തേവാസിയാണ്.അന്ധയായ ശ്രീദേവിയെ കാണുന്നതോടു കൂടി ബാബുവിൽ ഒളിഞ്ഞു കിടന്ന അനുകമ്പ ഉയിർത്തെഴുന്നേൽക്കുന്നു.അവൻ ശ്രീദേവിയെ വീട്ടിലേക്ക് വിളീച്ചു കൊണ്ടു വരുന്നു.തുടർന്ന് ശ്രീദേവി പലപ്പോഴും വിശ്വനാഥമേനോന്റെ വീട്ടിലേക്ക് വരുന്നു.
ധർമപാലൻ പണക്കാരനും പിശുക്കനുമാണ്.എങ്കിലും സ്വന്തം പ്രശസ്തിക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനൊരുക്കമാണ്.പക്ഷേ മകൻ മധു അച്ഛന്റെ സ്വഭാവക്കാരനല്ല. അവൻ വല്ലപ്പോഴും വിശ്വനാഥമേനോന്റെ വീട്ടിൽ പോകാറുണ്ട്.അങ്ങനെ ഒരു ദിവസം മധു ശ്രീദേവിയെ വിശ്വനാഥമേനോന്റെ വീട്ടിൽ വെച്ച് കണ്ടു മുട്ടുന്നു.അന്ധയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ മധു ശ്രീദേവിയെ സ്നേഹിക്കുന്നു.
ധർമ്മപാലൻ തന്റെ മകൻ ഒരു അന്ധയെ വിവാഹം കഴിക്കുന്നത് ഇഷ്ടപ്പെടുന്നില്ല.പ്രധാന കാരണം പെൺകുട്ടിക്ക് പണം ഇല്ല എന്നതു തന്നെ.പക്ഷേ വിശ്വനാഥമേനോൻ ശ്രീദേവിയെ തന്റെ മകളായി ദത്തെടുക്കാനുള്ള സന്നദ്ധത കാണിക്കുന്നു.അങ്ങനെ ശ്രീദേവിയെ തന്റെ സഹോദരിയായി കിട്ടുകയെന്നുള്ള ബാബുവിന്റെ ആഗ്രഹവും നടക്കുന്നു.
ഒരു ദിവസം തന്റെ ബർത് ഡേ പാർട്ടിയിലെ ആഹ്ലാദ തിമർപ്പിനിടയിൽ ബാബു തളർന്നു വീഴുന്നു…. എങ്കിലും രാഗം വീണ്ടും ഒഴുകുന്നു. തുടര്‍ന്നുള്ള ബാബുവിന്റെ അസുഖവും അതെങ്ങിനെ ബാബുവിന്റെ കുടുംബം നേരിടുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ കഥ